സംഘപരിവാറിനോട് ചോദ്യങ്ങളുമായി യുവ എംഎൽഎ; ആ പഴയ 'ഗുജറാത്ത് മോഡൽ' ഒഴിവാക്കിയോ?

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംഘപിരവാർ സംഘടനകളോട് ചില ചോദ്യങ്ങൾ ചോദിച്ച് യുവ എംഎൽഎ മുഹമ്മദ് മുഹ്സിൻ. ഗര്‍ഭകാലത്ത് അടിവയറ്റില്‍ ശൂലം തറക്കുന്ന ആ പഴയ 'ഗുജറാത്ത് മോഡല്‍' നിങ്ങള്‍ ഒഴിവാക്കിയോ? എന്ന ചോദ്യവുമായാണ് പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ രംഗത്ത് എത്തിയിരിക്കുന്നത്. കര്‍ഷക സമരങ്ങള കണ്ടില്ലെന്ന് നടിക്കുന്ന ബിജെപി സര്‍ക്കാരിനേയും മുഹമ്മദ് മുഹ്‌സിന്‍ വിമര്‍ശിക്കുന്നുണ്ട്.

തന്റെ ഫേസുബുക്ക് പേജിലൂടെയാണ് മുഹമ്മഹ് മുഹ്സിൻ ചില ചോദ്യങ്ങൾ ചോദിക്കുന്നത്. കര്‍ഷകനു വേണ്ടിയാണ് കന്നുകാലികളെ കശാപ്പു ചെയ്യുന്നത് നിരോധിച്ചതെന്ന്' പറയുന്ന മോദി ഭക്തരോട് ഒരു ചോദ്യം: നിലനില്‍പ്പിനു വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ കശാപ്പുചെയ്യുന്ന മധ്യപ്രദേശിലെ ബിജെപിയെയും നിങ്ങള്‍ നിരോധിക്കുമോ? എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിക്കുന്നു.

Muhammed Muhsin

കൃഷി ചെയ്യാന്‍ വെറും പതിനായിരം മാത്രം കടമെടുത്ത കര്‍ഷകന്‍, അതു തിരിച്ചടക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കില്‍ നിങ്ങള്‍ അവരെ വെടിവെച്ചു കൊല്ലുകയോ ചെയ്യുന്നു. നിങ്ങളില്‍ മുന്തിയ സംഘികള്‍ പറയുന്നത് കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം അവര്‍ക്ക് 'ആത്മീയത നഷ്ടപ്പെട്ടതാണെന്നാണ്'. ഒരു ചെറിയ സംശയം ബാക്കി! ഒന്‍പതിനായിരം കോടി കടമെടുത്തു മുങ്ങിയ വിജയ് മല്ല്യ സുഖമായി ജീവിക്കുന്നത്, അദ്ദേഹം 'സംഘത്തിന്റെ' ആത്മീയതയില്‍ മുഴുകിയതുകൊണ്ടാണോ??എന്നും അദ്ദേഹം ചോദിക്കുന്നു. ഇതിനെല്ലാം ഉത്തരം നൽകുന്ന സംഘികൾക്ക് നല്ല ബീഫ് ബിരിയാണ് സമ്മാനമായി ലഭിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
Muhammed Muhsin's facebook post against RSS and Central Government
Please Wait while comments are loading...