Get Updates
Get notified of breaking news, exclusive insights, and must-see stories!

നിർഭയ പീഡിപ്പിക്കപ്പെട്ടത് കാമുകനൊപ്പം കറങ്ങി നടന്നതിനാൽ.. ദുരന്തമായി മുജാഹിദ് ബാലുശ്ശേരി വീണ്ടും

കോഴിക്കോട്: ഇസ്ലാം മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധനാണ്. എല്ലാ പരിധിയും ലംഘിക്കുന്ന തരത്തിലുള്ള വര്‍ഗീയതും സ്ത്രീവിരുദ്ധതയും കുത്തിത്തിരുകിയ പ്രസംഗങ്ങള്‍ക്ക് ആരാധകരും ഏറെയുണ്ട്. ജോലി ചെയ്യുന്ന പെണ്ണുങ്ങള്‍ക്കെല്ലാം അവിഹിതമാണെന്ന് പറയുന്ന പ്രസംഗമാണ് അടുത്തിടെ ഇയാളെ വിവാദത്തിലാക്കിയത്.

ആ പ്രസംഗത്തിന്റെ പേരില്‍ മുജാഹിദ് ബാലുശ്ശേരി സോഷ്യല്‍ മീഡിയയുടേതടക്കം വന്‍ വിമര്‍ശനം ഏറ്റ് വാങ്ങിയിരുന്നു. എന്നാല്‍ അതൊന്നും പുള്ളിക്കാരന് ഏശുന്ന മട്ടില്ല.ദില്ലിയില്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട നിര്‍ഭയയെ അപമാനിച്ചും മുജാഹിദ് ബാലുശ്ശേരി രംഗത്ത് വന്നിരിക്കുകയാണ്.

മുജാഹിദ് ബാലുശ്ശേരി വീണ്ടും

മുജാഹിദ് ബാലുശ്ശേരി വീണ്ടും

മണിമല ശ്രീ ധര്‍മ്മ ശാസ്ത്രാ ക്ഷേത്രത്തില്‍ നടന്ന സര്‍വ്വമത സമ്മേളനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് ദില്ലിയില്‍ കൊല്ലപ്പെട്ട നിര്‍ഭയയെ ഹീനമായി അധിക്ഷേപിച്ച് മുജാഹിദ് ബാലുശ്ശേരി രംഗത്ത് വന്നത്. അന്യപുരുഷന്റെ കൂടെ ഇറങ്ങി നടന്നത് കൊണ്ടാണ് നിര്‍ഭയ പീഡിപ്പിക്കപ്പെട്ടത് എന്നാണ് മുജാഹിദ് ബാലുശ്ശേരിയുടെ കണ്ടെത്തല്‍. ആ പെണ്‍കുട്ടി സ്ത്രീ ധര്‍മ്മം മറന്നുവെന്ന് വരെ ഇയാള്‍ പ്രസംഗത്തില്‍ പറഞ്ഞ് കളഞ്ഞു.

നിർഭയയ്ക്ക് അപമാനം

നിർഭയയ്ക്ക് അപമാനം

അവള്‍ കാമുകന്റെ കൂടെ അപഥ സഞ്ചാരത്തിന് ഇറങ്ങി. അതാണ് നിര്‍ഭയ പീഡനത്തിന് ഇരയാകാനുള്ള കാരണം. ഭാര്യയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള അവകാശം ഭര്‍ത്താവിന് മാത്രമാണ്. അല്ലാതെ അന്യപുരുഷന്മാര്‍ ആസ്വദിക്കാനുള്ള പുറമ്പോക്ക് ഭൂമിയല്ല. ഭര്‍ത്രാ രക്ഷതി യൗവനേ എന്ന കാര്യം നിര്‍ഭയ മറന്നുവെന്നും മുജാഹിദ് ബാലുശ്ശേരി വിവാദ പ്രസംഗത്തില്‍ പറയുന്നു.

കാമുകനൊപ്പം കറങ്ങി നടന്നു

കാമുകനൊപ്പം കറങ്ങി നടന്നു

അന്യപുരുഷന്റെ ഒപ്പം രാത്രി അവള്‍ കറങ്ങി നടന്നു. ഇത് ആളുകള്‍ വിസ്മരിച്ചു. തന്നെ ബലാത്സംഗം ചെയ്യാനുള്ള അവസരം ഒരുക്കിയത് നിര്‍ഭയ തന്നെയാണ് എന്നും ഇയാള്‍ പറയുന്നു. മനുസ്മൃതിയിലെ ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന വാചകത്തോട് കൂടിയാണ് മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗം തുടങ്ങുന്നത്. മുജാഹിദ് ബാലുശ്ശേരി ഒഫീഷ്യല്‍ എന്ന ഫേസ്ബുക്ക് പേജില്‍ സ്ത്രീ വിരുദ്ധ പ്രസംഗമോ എന്ന തലക്കെട്ടോട് കൂടിയാണ് ഈ പ്രസംഗം പങ്കുവെച്ചിരിക്കുന്നത്.

പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം

പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം

ഇയാളുടെ പുതിയ പ്രസംഗത്തിന് എതിരെയും സോഷ്യല്‍ മീഡിയ രംഗത്ത് എത്തിക്കഴിഞ്ഞു. ആധുനിക പ്രശ്‌നങ്ങള്‍ക്ക് ഇസ്ലാമാണ് പരിഹാരം എന്ന വിഷയത്തിലെ പ്രഭാഷണ പരമ്പരയിലാണ് നേരത്തെ മുജാഹിദ് ബാലുശ്ശേരി കടുത്ത സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തിയത്. സ്ത്രീകളെ അപമാനിക്കുന്ന പ്രസംഗം ഇങ്ങനെയാണ്: തുണിയഴിച്ച് നടക്കുന്നതിനെയല്ല സ്ത്രീ സ്വാതന്ത്ര്യം എന്ന് വിളിക്കുന്നത്. പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം. അത് സ്വാതന്ത്ര്യമല്ല, മറിച്ച് വൃത്തികേടാണ്. സ്ത്രീകള്‍ തെങ്ങിന്റെ മുകളില്‍ കയറുന്നതല്ല സ്വാതന്ത്ര്യം. ആദ്യം പെണ്ണെന്താണ് എന്ന് പഠിക്കണം.

പെണ്ണ് ജോലിക്ക് പോകരുത്

പെണ്ണ് ജോലിക്ക് പോകരുത്

പെണ്ണ് ആണല്ല, പെരുവിരല്‍ മുതല്‍ ശിരസ് വരെ പെണ്ണ് പെണ്ണാണ്. ഇസ്സാമിന്റെ നേര്‍ക്ക് കുതിര കയറുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടോ, പെണ്ണ് പെണ്ണാണ്. അവള്‍ സ്‌ത്രൈണ സ്വഭാവം ഉള്ളവളാണ്. കുടുംബിനിയാണ്. മാന്യമായി കുടുംബത്തെ നയിക്കേണ്ടവളാണ് അവള്‍. പെണ്ണ് ജോലിക്ക് പോകുന്നിടത്താണ് ഏറ്റവും കൂടുതല്‍ കുടുംബ ശൈഥില്യമുണ്ടാകുന്നത്. പെണ്ണ് ജോലിക്ക് പോകുന്ന ഇടത്ത് ഒരു വൃത്തിയും ഉണ്ടാകില്ല. അടിവസ്ത്രം വരെ എല്ലായിടത്തും കിടക്കും.

സമത്വം വേണ്ടേ വേണ്ട

സമത്വം വേണ്ടേ വേണ്ട

പുരുഷനാണ് സ്ത്രീയുടെ മേലുള്ള കൈകാര്യ കര്‍തൃത്വം. പെണ്ണ് പുരുഷനെ പോലെ അല്ല. സ്ത്രീ പുരുഷ സമത്വം വേണമെന്ന് പറയുന്നവര്‍ മനുഷ്യത്വത്തിന് എതിരാണ്. അവര്‍ രാജ്യദ്രോഹികളാണ്. പൊതുവെ പെണ്ണ് അഹങ്കാരിയാണ്. അവളുടെ മുഖമുദ്ര തന്നെ അഹങ്കാരമാണ്. ശമ്പളം കിട്ടിയാല്‍ അവള്‍ക്ക് വലിയ അഹങ്കാരമാണ്. ജോലിക്കാരായ സ്ത്രീകളും പുരുഷന്മാരും ഉള്ള വീടുകളിലെല്ലാം അവിഹിതമാണ്. ജോലിക്ക് പോകുന്ന പെണ്ണുങ്ങളില്‍ ഭൂരിപക്ഷത്തിനും അന്യപുരുഷനുമായി അവിഹിതം ഉണ്ടാകും.

കുറ്റിച്ചൂലിൽ മൂത്രമൊഴിക്കുന്ന പെണ്ണ്

കുറ്റിച്ചൂലിൽ മൂത്രമൊഴിക്കുന്ന പെണ്ണ്

ജോലി കഴിഞ്ഞ് കയറി ചെല്ലുമ്പോള്‍ മലയാള വേഷം ധരിച്ച് നില്‍ക്കുന്ന പെണ്ണിനെ എന്ത് ഭംഗിയാണ്. പെണ്ണ് കുലീനയാണ്, അമ്മയാകേണ്ടവളാണ്. പെണ്ണിന് അങ്ങനെ നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇപ്പോഴത്തെ പെണ്ണ് പൂമുഖവാതില്‍ക്കല്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച് നില്‍ക്കുന്ന പെണ്ണാണ് എന്നീ പരാമർശങ്ങൾ അടങ്ങുന്ന പ്രസംഗത്തിന്റെ പേരിൽ മുജാഹിദ് ബാലുശ്ശേരിക്ക് സോഷ്യൽ മീഡിയ പൊങ്കാല ഇട്ടിരുന്നു. എന്നാൽ താൻ സ്ത്രീവിരുദ്ധത പറഞ്ഞിട്ടില്ലെന്നും സ്ത്രീകൾ സംരക്ഷിക്കപ്പെടേണ്ടവരാണ് എന്നാണ് പറഞ്ഞതെന്നുമാണ് മറ്റൊരു പ്രസംഗത്തിൽ ഇയാളുടെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+