Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക് സഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഏറ്റവുമധികം പണം നൽകിയത് മുകേഷിന്; കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളിൽ സി പി എം ഏറ്റവുമധികം പണം നൽകിയത് മുകേഷിന് ആണെന്ന് കണക്കുകൾ. 7 തവണകളായി 79 ലക്ഷം രൂപ മുകേഷിന് നൽകിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ കണക്കുകളിൽ പറയുന്നു. 49 ലക്ഷം രൂപ ലഭിച്ച ആറ്റിങ്ങൽ ജോയ് ആണ് രണ്ടാമത്. സി രാവീന്ദ്ര നാഥിനാണ് ഏറ്റവും കുറവ് ലഭിച്ചത്. ചാലക്കുടിയിൽ മത്സരിച്ച സി രവീന്ദ്രനാഥിന് അഞ്ച് ലക്ഷം രൂപയാണ് ലഭിച്ചത്.

അതേ സമയം ലൈം​ഗികാതിക്രമ കേസ് നേരിടുന്ന മുകേഷിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. എം എൽ എ സ്ഥാനം രാജി വെയ്ക്കണം എന്ന ആവശ്യമാണ് ഉയരുന്നത്. എന്നാൽ മുകേഷ് രാജി വെയ്ക്കണ്ടതില്ലെന്നാണ് സി പി എമ്മിന്. സമാനമായ കേസുകളിൽ പ്രതികളായ രണ്ട് കോൺ​ഗ്രസ് എം എൽ എമാർ രാജി വെച്ചിട്ടില്ലെന്നും അത് കൊണ്ട് തന്നെ മുകേഷ് രാജി വെയ്ക്കണ്ടതില്ലെന്നാണ് സി പി എം നിലപാട്.

mukesh

അതേ സമയം ധാർമികത മുൻനിർത്തി മുകേഷ് മാറിനിൽക്കണം എന്നാണ് സി പി ഐ നിലപാട്. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇത് മുഖ്യമന്ത്രിയെ അറിയിച്ചു. മുകേഷ് രാജി വെയ്ക്കണോ വേണ്ടയോ എന്നതിൽ ഇന്ന് ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടറി യോ​ഗത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്. മഹിളാ കോൺ​ഗ്രസ് ഇന്ന് കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ആനന്ദവല്ലിശ്വരത്തെ എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തും. വനിതാ കൂട്ടായ്മയായ വിമൺ കളക്ടീവും എം എൽ എ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിക്കും. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ എം എൽ എ ഓഫീസിനും വീടിനും പോലീസ് സുരക്ഷ ശത്മാക്കിയിട്ടുണ്ട്.

കൊച്ചിയിലെ നടി ആണ് മുകേഷിന് എതിരെ ലൈം​ഗിക പീഡന പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അം​ഗത്വവും സിനിമയിൽ ചാൻസും വാ​ഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി. മുകേഷിനെതിരെ നടി പരാതി നൽകിയതിന് പിന്നാലെ മുകേഷ് എം എൽ എ സ്ഥാനം രാജി വെയ്ക്കണം എന്ന ആവശ്യം ഉയർന്നുവരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+