കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ പറഞ്ഞാല്‍ മതി; മുകേഷ്-ഷമ്മി തിലകന്‍ വാക്കേറ്റം, കൈയാങ്കളിയുടെ വക്കില്‍ ഇടപെട്ട് ലാല്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
മുകേഷ്-ഷമ്മി തിലകന്‍ വാക്കേറ്റം | Oneindia Malayalam

എറണാകുളം: കൊച്ചിയില്‍ യുവനടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് അക്രമിക്കപ്പെട്ട നടിയുള്‍പ്പടേയുള്ള 4 നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചിരുന്നു. ഈ സംഭവവികാസങ്ങളെ തുടര്‍ന്ന് അമ്മ സമൂഹമധ്യത്തില്‍ രൂക്ഷമായ പ്രതിഷേധങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍ നടന്‍ ഷമ്മിതിലകനും സംഘടനയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു.

അന്തരിച്ച നടനും തന്റെ അച്ഛനുമായ തിലകനെതിരെ സംഘടന കൈകൊണ്ട നടപടി അമ്മ പിന്‍വലിക്കണമെന്ന ആവശ്യം ഷമ്മിതിലകന്‍ പറഞ്ഞിരുന്നു. സംഘടനയ്‌ക്കെതിരെ ചില വിമര്‍ശനങ്ങളും അദ്ദേഹം നടത്തി. ഈ സാഹചര്യത്തിലായിരുന്നു ഇന്നലെ അദ്ദേഹത്തേയും ചര്‍ച്ചയ്ക്ക് വിളിച്ചത്. ഏറെ നാടകീയ സംഭവവികാസങ്ങള്‍ക്കാണ് ഇന്നലെ ഷമ്മി തിലകനുമായുള്ള ചര്‍ച്ചക്കിടയില്‍ നടന്നത്.

തിലകനോട്

തിലകനോട്

ദിലീപിനെ സംഘടനിയിലേക്ക് തിരികെ എടുക്കാനുള്ള തീരുമാനം വിവാദമയതിനോടൊപ്പം തിലകനോട് അമ്മ അന്ന് കാട്ടിയ വിവേചനവും ചര്‍ച്ചയായിയിരുന്നു. ഈ ഘട്ടത്തിലായിരുന്നുതിലകനെതിരായ അച്ചടക്ക നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ആവശ്യവുമായി മകന്‍ ഷമ്മി തിലകന്‍ രംഗത്ത് എത്തിയത്.

പേര് വെട്ടിമാറ്റി

പേര് വെട്ടിമാറ്റി

അമ്മയുടെ പ്രസിദ്ധീകരണത്തില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയതായും അദ്ദേഹം ആരോപിച്ചിരുന്നു. ഇത് വേദനാജനകമാണ്. അമ്മയുടെ മരിച്ചവരുടെ പട്ടികയില്‍ നിന്ന് വരെ തിലകന്റെ പേര് ഒഴിവാക്കി. മരിച്ച മറ്റുള്ളവരുടെ പേരുകള്‍ പട്ടികയിലുള്ളപ്പോള്‍ തിലകന്റെ പേര് മാത്രം ഒഴിവാക്കയത് എന്തുകൊണ്ടാണെന്നും ഷമ്മി തിലകന്‍ ചോദിച്ചു.

ഷമ്മി തിലകന്‍

ഷമ്മി തിലകന്‍

നടന്റെ മരണശേഷവും അദ്ദേഹത്തിനെതിരായ നടപടി പിന്‍വലിക്കാത്തതില്‍ തനിക്ക് അതിയായ ദുഃഖമുണ്ട്. ആ വിഷമം ഉള്ളില്‍ ഉള്ളത് കൊണ്ടാണ് അമ്മയുടെ പൊതുയോഗത്തില്‍ പങ്കെടുക്കാത്തതെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കിയിരുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാനായിരുന്നു അമ്മ ഇന്നലെ ഷമ്മി തിലകെ വിളിപ്പിച്ചത്.

അമ്മ എക്‌സിക്യൂട്ടീവ്

അമ്മ എക്‌സിക്യൂട്ടീവ്

ചര്‍ച്ചയില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗമായ മുകേഷും ഷമ്മി തിലകനും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് നടന്നത്. കൈയാങ്കളിയുടെ വക്കോളമെത്തിയ വാക്കേറ്റം മോഹന്‍ലാല്‍ ഉള്‍പ്പടേയുള്ളവര്‍ ഇടപെട്ടാണ് അനുനയിപ്പിച്ചതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. വിനയന്റെ ചിത്രത്തില്‍ ഷമ്മിതിലകന്‍ അഭിനയിച്ചതിനെചൊല്ലിയുള്ള പരാമര്‍ശമാണ് വാക്കേറ്റത്തിലെത്തിയത്.

പാരവെച്ചത്

പാരവെച്ചത്

വിനയന്റെ ചിത്രത്തില്‍ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളെന്ന് മുകേഷിനെ ചൂണ്ടി സംസാരമധ്യേ ഷമ്മി പറഞ്ഞു. ഇതാണ് മുകേഷിനെ പ്രകോപിപ്പിചത്. താന്‍ അവസങ്ങള്‍ ഇല്ലാതാക്കിയോ എന്നായി മുകേഷ്.

ലക്ഷങ്ങളുടെ നഷ്ടം

ലക്ഷങ്ങളുടെ നഷ്ടം

അവസരങ്ങള്‍ ഇല്ലാതാക്കിയെന്നല്ല, വിനയന്റെ സിനിമയില്‍ അഭിനയിച്ചാല്‍ പിന്നെ നീ അനുഭവിക്കുമെന്ന് മാന്നാര്‍ മത്തായി സ്പീക്കിങ്ങ് 2 എന്ന സിനിമയുടെ ചിത്രീകരണത്തിനെ പറഞ്ഞെന്ന് ഷമ്മി വിശദീകരിച്ചു. പിന്നീട് പ്രശ്‌നങ്ങള്‍ വലുതാക്കിയത് മുകേഷാണെന്നും ഇതേ തുടര്‍ന്ന് കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും ഷമ്മി വ്യക്തമാക്കി.

സിപിഎമ്മിനെ പറഞ്ഞാല്‍ മതി

സിപിഎമ്മിനെ പറഞ്ഞാല്‍ മതി

തിലകനേയും ഷമ്മിയേയും ചേര്‍ത്തുള്ള തമാശ പറഞ്ഞുകൊണ്ടായിരുന്നു മുകേഷ് ഇതിനെ നേരിട്ടതോടെ ഷമ്മി പൊട്ടിത്തെറിച്ചു. തന്റെ വളിപ്പുകള്‍ കേള്‍ക്കാനാല്ല ഞാനിവിടെ വന്നത്, തന്നെ ജയിപ്പിച്ചു വിട്ടതിന് സിപിഎമ്മിനെ പറഞ്ഞാല്‍ മതിയെന്നും ഷമ്മി പറഞ്ഞതോടെ ഇരുവരും തമ്മിലെ വാക്കേറ്റം രൂക്ഷമായി.

കൈയാങ്കളി

കൈയാങ്കളി

തര്‍ക്കം കൈയാങ്കളിയിലേക്ക് നീങ്ങുന്നെവെന്ന കണ്ട് മോഹന്‍ലാല്‍ ഉള്‍പ്പടേയുള്ളവര്‍ ഇടപെട്ട് ഇരുവരേയും അനുനയിപ്പിക്കുകയായിരുന്നു. പ്രതിഷേധമുയര്‍ത്തിയ നടിമാരുമായും അമ്മ ഇന്നലെ ചര്‍ച്ച നടത്തി. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും തീരുമാനം രണ്ടുദിവസത്തിനകം അറിയിക്കുമെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ചതിക്കപ്പെട്ടു

ചതിക്കപ്പെട്ടു

ഇതിനിടെ അക്രമിക്കപ്പെട്ട കേസില്‍ കക്ഷി ചേരല്‍ ഹര്‍ജി നല്‍കിയ സംഭവത്തില്‍ താന്‍ ചതിക്കപ്പെട്ടെന്ന് നടി ഹണി റോണ് യോഗത്തില്‍ പറഞ്ഞു. ഹര്‍ജി കാണണമെന്ന് വാശിപിടിച്ചപ്പോള്‍ ഒന്നും മൂന്നും പേജുകള്‍ മാത്രമാണ് അയച്ചുതന്നത്. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഭാഗം ഉണ്ടായിരുന്നത് രണ്ടാംപേജിലാണ് ഉണ്ടായിരുന്നത്. എന്നാല്‍ അത് ഞാനറിഞ്ഞില്ലെന്നും ഹണി പരാതിപ്പെട്ടു.

തന്‍റെ രാജി

തന്‍റെ രാജി

അതേ സമയം തന്‍റെ രാജി സംബന്ധിച്ച വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് യോഗത്തിന് ശേഷം മോഹന്‍ലാല്‍ മാധ്യമങ്ങളെ കണ്ടത്. ഹര്‍ജി നല്‍കുന്നതിന് മുമ്പ് വിഷയത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയോട് നിര്‍ദ്ദേശിച്ചു കൊണ്ട് തന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കത്ത് പൂഴ്ത്തിയതില്‍ പ്രതിഷേധിച്ച് മോഹന്‍ലാല്‍ രാജിവയ്ക്കാന്‍ പോകുകയാണെന്ന പ്രഖ്യാപിച്ചതായി നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

പിന്നിട് ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ അനുനയ നീക്കങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം തീരുമാനത്തില്‍ നിന്ന് പിന്‍മാറിയത്. അയാള്‍ കുറ്റം ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് പേടിക്കുന്നത്, എല്ലാകാര്യങ്ങളിലും ഇടപെട്ട് അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നതെന്തിനെന്നും ദിലീപീനെ ഉദ്ദേശിച്ച് മോഹന്‍ലാല്‍ ഒരുഘട്ടത്തില്‍ ചോദിക്കുകയും ചെയ്‌തെന്നുമായിരുന്നു റിപ്പോര്‍ട്ട്.

ആലോചിച്ചിട്ടില്ല

ആലോചിച്ചിട്ടില്ല

എന്നാല്‍ ഈ വാര്‍ത്തകളേയെല്ലാം തള്ളിക്കൊണ്ടായിരുന്നു മോഹന്‍ലാല്‍ ഇന്നലെ മാധ്യമങ്ങളെ കണ്ടത്. നടിഅക്രമിക്കപ്പെട്ടതും നടന്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതുമായ വിഷയങ്ങളില്‍ താന്‍ അമ്മയില്‍ നിന്ന് രാജിവെയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.

പോസിറ്റിവായി

പോസിറ്റിവായി

താരസംഘടനയും വനിതാ സംഘടനയായ ഡബ്ലൂ.സി.സി അംഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പോസിറ്റിവായി പുരോഗമിക്കുകയാണ്. കത്തു നില്‍കിയ നടിമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും. എല്ലാവരുടേയും ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ്. പ്രശ്നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും ചര്‍ച്ചയിലെ തീരുമാനം രണ്ടുദിവസത്തിനകം മാധ്യമങ്ങളെ അറിയിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

കേസില്‍ കക്ഷി

കേസില്‍ കക്ഷി

നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള സംഘടനാ എക്സിക്യൂട്ടീവ് അംഗങ്ങളായ രചനാ നാരയണന്‍ കുട്ടി, ഹണിറോസ് എന്നിവരുടെ തീരുമാനം സ്വമേധയാഉള്ളതാണെന്നും, അമ്മയുടെ തീരുമാനമായിരുന്നില്ലെന്നും ജഗദീഷ് വ്യക്തമാക്കി. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതില്‍ നിയമപരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ട് അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

English summary
mukesh shammi thilakan clash in amma executive meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X