മുകേഷും കുരുക്കില്‍: മുറിയിലേക്ക് ക്ഷണിച്ചു, രക്ഷിച്ചത് ഇന്നത്തെ എംപി; വീണ്ടും ഓർമ്മപ്പെടുത്തല്‍
നടനും എം എല്‍ എയുമായ എം മുകേഷിനെതിരായ ആരോപണം വീണ്ടും ഓർമ്മിപ്പിച്ച് കാസ്റ്റിങ് ഡയറക്ടറായ ടെസ് ജോസഫ്.
മുകേഷിനെതിരായ ആരോപണം വീണ്ടും ഓർമ്മിപ്പിച്ച് കാസ്റ്റിന് ഡയറക്ടറായ ടെസ് ജോസഫ്. 'നിയമം അധികാരമുള്ളവർക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. എവിടെയാണ് പ്രതീക്ഷ. കുറച്ച് കാര്യങ്ങളൊക്കെ എനിക്ക് വ്യക്തമായി വരുന്നുണ്ട്' എന്നും ടെസ് ജോസഫ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.
2018 ലായിരുന്നു മുകേഷിനെതിരെ ടെസ് ജോസഫ് മീടൂ ആരോപണം ഉന്നയിച്ചത്. ഒരു ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ 19 വര്‍ഷം മുമ്പ് മുകേഷ് ചെന്നൈയിലെ ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്നായിരുന്നു മുകേഷിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ ടെസ് ജോസഫ് നടത്തിയ വെളിപ്പെടുത്തല്‍.

ഇന്ന് എക്സായി മാറിയ അന്നത്തെ ട്വിറ്ററിലൂടെയായിരുന്നു ടെസ് ജോസഫിന്റെ തുറന്ന് പറച്ചില്. കോടീശ്വരന് പരിപാടിയുടെ ഷൂട്ടിങിനിടെയാണ് മോശമായ പെരുമാറ്റമുണ്ടായത്. കോടീശ്വരന് പരിപാടിയുടെ അണിയറ പ്രവര്‍ത്തകരിലുണ്ടായിരുന്ന ഏക വനിതയായിരുന്നു ടെസ് ജോസഫ്. പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്നു ഇവർ.
ഹോട്ടലില്‍ ടെസ് താമസിച്ചിരുന്ന മുറിയിലേക്ക് നിരന്തരം വിളിക്കുകയായിരുന്നു മുകേഷ് എന്ന് അവര്‍ ആരോപിക്കുന്നു. ഫോണ്‍ വിളി മണിക്കൂറുകളോളം നീണ്ടു. പിന്നീട് മുകേഷ് താമസിച്ചിരുന്ന മുറിയുടെ അടുത്തേക്ക് തന്റെ റൂം മാറ്റി. ഇതോടെ ഭയപ്പെട്ടുപോയ താന്‍ പരിപാടി നിയന്ത്രിച്ചിരുന്ന ഡെറിക് ഒബ്രയാനെ (ഇന്നത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി) വിവരം അറിയിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് അദ്ദേഹം ഇടപെട്ട് സംഘടിപ്പിച്ച് തന്നുവെന്നും ടെസ് ജോസഫ് അന്ന് വ്യക്തമാക്കി.
അതേസമയം, തനിക്ക് ഇങ്ങനെ ഒരു സംഭവം ഓർമ്മ പോലും ഇല്ലെന്നായിരുന്നു മുകേഷ് അന്ന് നടത്തിയ പ്രതികരണം. 'ടെസ് ജോസഫ് എന്ന കുട്ടിയെ തനിക്ക് ഓര്മ പോലുമില്ല. ആരോപണം ശരിയാമെങ്കില്‍ അവര്‍ ഇത്രകാലം എവിടെയായിരുന്നു' എന്നായിരുന്നു മുകേഷിന്റെ വാക്കുകള്‍.
'ടെലിവിഷന്‍ ഷോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്നതാണ്. ആരോപണത്തെ കുറിച്ച് അറിയില്ല. പെണ്‍കുട്ടിയെ ഓര്‍മപോലുമില്ല. എന്തുകൊണ്ട് അവര്‍ ഇത്രകാലം മൗനം പാലിച്ചു. ഇവരൊക്കെ ഉറക്കമായിരുന്നോ, എനിക്ക് ഒന്നും പറയാനില്ല. നിങ്ങള്‍ എന്താണെന്ന് വച്ചാല്‍ ചെയ്തോ, വേണമെങ്കില്‍ സുപ്രീംകോടതിയെ സമീപിച്ചോ' എന്നും മുകേഷ് അന്ന് അഭിപ്രായപ്പെട്ടിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications