Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തൃപ്തിയില്ല, പക്ഷേ 100 സീറ്റ് നേടുമെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തനിക്ക് പൂര്‍ണ തൃപ്തിയില്ലെന്ന് തുറന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥാനാര്‍ത്ഥി പട്ടികയെ കുറിച്ചുള്ള കാര്യങ്ങള്‍ തിരഞ്ഞെടുപ്പിന് ശേഷം വെളിപ്പെടുത്തും. പരാതികള്‍ പറയേണ്ടിടത്ത് തന്നെ താന്‍ പറയും. ഇപ്പോള്‍ വരുന്ന സര്‍വേ ഫലങ്ങളില്‍ ഒന്നും തന്നെ തനിക്ക് ആശങ്കയില്ല. യുഡിഎഫ് നൂറ് സീറ്റെങ്കിലും നേടി അധികാരത്തില്‍ വരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. അതേസമയം വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ടിപി ചന്ദ്രശേഖരന്‍ വധത്തെ കുറിച്ചും മുല്ലപ്പള്ളി ചില കാര്യങ്ങള്‍ വ്യക്തമാക്കി.

1

വടകരയില്‍ കെകെ രമയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസിന് യാതൊരു എതിര്‍പ്പുമില്ല. രമയെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താന്‍ നേരത്തെ തന്നെ രമ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആഗ്രഹിച്ചിരുന്നതാണ്. കൊലപാതകം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയ എന്നെ കാണാന്‍ ചന്ദ്രശേഖരന്‍ വന്നിരുന്നു. രാത്രി 12 മണിക്ക് ശേഷമായിരുന്നു വരവ്. അന്ന് ഗള്‍ഫ് മലയാളികളുടെ പ്രശ്‌നമാണ് അദ്ദേഹം സംസാരിച്ചത്. അന്ന് ആര്‍എംപി വടകരയില്‍ നേരിടുന്ന ഭീഷണികളെ കുറിച്ചും അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും ചന്ദ്രശേഖരന്‍ എന്നെ കാണാന്‍ വന്നപ്പോള്‍ അദ്ദേഹം പറഞ്ഞിരുന്നു. സംസാരത്തിനിടയില്‍ വേഗം പോകണമെന്നും, അവരൊക്കെ പുറത്തുണ്ടെന്നും പറഞ്ഞാണ് ചാടിയേഴുന്നേറ്റത്. തന്നെ കൊല്ലാന്‍ വന്നവരാണ് അതെന്ന് ചന്ദ്രശേഖരന് എങ്ങനെയാണ് മനസ്സിലായതെന്ന് അറിയില്ല. തന്റെ വീട്ടുമുറ്റത്ത് ടിപിയെ വെട്ടിവീഴ്ത്താന്‍ ശ്രമം നടന്നിട്ടുണ്ട്. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് വടകരയില്‍ നടക്കാന്‍ പോകുന്നതെന്ന് കെകെ രമയും പറഞ്ഞു. അതേസമയം സുകുമാരന്‍ നായര്‍ പൊറുത്താലും പിണറായിയോട് നായര്‍ സമുദായം പൊറുക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവും രംഗത്തെത്തി. സ്‌കൂള്‍ കെട്ടിടം പണിയുന്നതല്ല വികസനം. ഏകാധിപതിയായ പിണറായി വിജയന്‍ ഇനിയും വരണമെന്ന് ജനം ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. എട്ട് മാസം അരി പൂഴ്ത്തി വെച്ച് പാവങ്ങളുടെ വയറ്റത്തടിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ആളുകളെ പറ്റിക്കാനുള്ള ഇത്തരം നടപടികള്‍ ജനം തിരിച്ചറിയും. അതേസമയം വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളെ ഈ സര്‍ക്കാര്‍ ചവിട്ടിമെതിച്ചു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+