കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിനെ കലാപകാരികളായി ചിത്രീകരിക്കാനുള്ള നീക്കം ക്രൂരമാണെന്ന് മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: കഷ്ടപ്പെട്ട് പഠിച്ച് പിഎസ്സ്സി റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും ജോലിലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച റാങ്ക് ഹോള്‍ഡേഴ്സിനെ കലാപകാരികളായി ചിത്രീകരിക്കാനുള്ള സര്‍ക്കാര്‍ ശ്രമം ക്രൂരമാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാലമായി സമരം നടത്തുന്ന പിഎസ്സ്സി റാങ്ക് ഹോള്‍ഡേഴ്സിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.

mullappally

ഇല്ലാത്ത ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ പേരില്‍ റാങ്ക് ഹോള്‍ഡേഴ്സിന്റെ പോരാട്ടത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. ന്യായമായ ആവശ്യം ഉന്നയിച്ച് നീതിക്കായി പോരാടുന്ന റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രശ്നം ഇനിയും സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുത്. മുഖ്യമന്ത്രി ദുരഭിമാനം വെടിയണം. ഇവരുടെ സമരം നീട്ടിക്കൊണ്ടു പോകുന്നതിന് പകരം പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി തയ്യാറാകണം.

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി പുതിയ ലുക്കില്‍; ദോഹയിലെ പാര്‍ക്കില്‍ നിന്നുള്ള ചിത്രങ്ങള്‍

അര്‍ഹതയുള്ളവര്‍ക്കാണ് ഈ സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നത്. എന്നാല്‍ അനര്‍ഹരായവര്‍ക്ക് പിന്‍വാതില്‍ വഴി സര്‍ക്കാര്‍ ജോലി നല്‍കുന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ സര്‍ക്കാര്‍ നടത്തിയ എല്ലാ അനര്‍ഹമായ നിയമനങ്ങളും റദ്ദാക്കും. അവകാശങ്ങള്‍ക്കും നീതിനിഷേധത്തിനും എതിരായി പിഎസ്സ്സി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന പോരാട്ട സമരത്തിനാണ് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. മറിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ ലക്ഷ്യമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് പിസി വിഷ്ണുനാഥും കെപിസിസി പ്രസിഡന്റിനൊപ്പം സമരപന്തല്‍ സന്ദര്‍ശിച്ചു.

രഞ്ജിത്തും മോഹനനും ഇല്ല; കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ തന്നെ, ഇളവ് നല്‍കാന്‍ സിപിഎംരഞ്ജിത്തും മോഹനനും ഇല്ല; കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ് കുമാര്‍ തന്നെ, ഇളവ് നല്‍കാന്‍ സിപിഎം

ജോസഫിനെ തളര്‍ത്തും, മധ്യകേരളം പിടിക്കാന്‍ ജോസിന്‍റെ പുതിയ നീക്കം; നേതാക്കള്‍ വേണ്ട, നോട്ടം അണികളില്‍ജോസഫിനെ തളര്‍ത്തും, മധ്യകേരളം പിടിക്കാന്‍ ജോസിന്‍റെ പുതിയ നീക്കം; നേതാക്കള്‍ വേണ്ട, നോട്ടം അണികളില്‍

പിഎസ്സി വഴി നിയമനം നല്‍കിയത് 1,57,911 പേര്‍ക്ക്, നിയമനത്തില്‍ രാഷ്ട്രീയമില്ല; വിശദീകരണവുമായി മുഖ്യമന്ത്രിപിഎസ്സി വഴി നിയമനം നല്‍കിയത് 1,57,911 പേര്‍ക്ക്, നിയമനത്തില്‍ രാഷ്ട്രീയമില്ല; വിശദീകരണവുമായി മുഖ്യമന്ത്രി

English summary
Mullappally Ramachandran Says, move to portray PSC rank holders as rioters was cruel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X