കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാലിന്റേയും കിം ജോങ് ഉന്നിന്റേയും മാര്‍ഗമാണ് മുഖ്യമന്ത്രിയുടേതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെതിരേയും സിപിഐഎമ്മിനെതിരേയും രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ വാര്‍ത്ത സമ്മേളനത്തില്‍ ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സൈബര്‍ ഗുണ്ടകളെ വിട്ട് സിപിഐഎം അക്രമം അഴിച്ചു വിടുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

വിവരങ്ങള്‍ അറിയാനുള്ള അവകാശം മാധ്യമ പ്രവര്‍ത്തകനുണ്ടെന്നും സിപി ഐഎം നടത്തുന്നത് നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിനെതിരെയുള്ള കടന്നു കയറ്റമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

mullappally

മുഖ്യമന്ത്രിക്ക് മംഗളം പത്രം എഴുതുന്ന അവസര സേവകരും സ്തുതി പാഠകന്‍മാരുമല്ല എല്ലാ മാധ്യമപ്രവര്‍ത്തകരും സ്വാഭിമാനമുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഇനിയും ചോദ്യങ്ങള്‍ ചോദിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

എല്ലാകാലത്തും മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ അസഹിഷ്ണുതയോടെയാണ് നേരിടുന്നതെന്നും തന്റെ ക്ഷോഭത്തിലൂടെ അവരെ നിശബ്ദമാക്കാമെന്ന് കരുതണ്ടായെന്നും അപ്രഖ്യാപിത മാധ്യമ വിലക്കാണിതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന സ്വേച്ഛാധിപതികളായ സ്റ്റാലിന്റേയും കിം ജോങ് ഉന്നിന്റേയും മാര്‍ഗമാണ് മുഖ്യമന്ത്രിയുടേത്. ലിംഗ വ്യത്യാസമില്ലാതെ എതിരാളികളെ തേജോവധം ചെയ്യുകയാണ് സിപി ഐഎം ഗുണ്ടകളുടേയും ശൈലിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകരെ വിലക്കുന്നുവെങ്കില്‍ സ്വന്തം അണികളെ നിയന്ത്രിക്കാന്‍ തയ്യാറാവണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. നാല് പേര്‍ രോഗമുക്തി നേടുകയും ചെയതു. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കണ്ണൂരില്‍ രണ്ട് പേരും കാസര്‍ഗോഡ് രണ്ട് പേരുമാണ് രോഗമുക്തി നേടിയത്.

ഇതുവരെ 485 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 123 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. 20773 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 20255 പേര്‍ വീടുകളിലും 518 പേര്‍ ആശുപത്രികളിലുമാണ്. ഇന്ന് പുതുതായി 151 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 23980 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.ഇതില്‍ 23277 പേര്‍ക്ക് രോഗബാധിയില്ല.

ആരോഗ്യപ്രവര്‍ത്തകര്‍, അതിഥിതൊഴിലാളികള്‍ സാമൂഹിക സമ്പര്‍ക്കം കൂടുതല്‍ ഉള്ള മുന്‍ഗണന വിഭാഗങ്ങള്‍ എന്നിവരില്‍ നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇതില്‍ 801 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണ്. ഇന്നലെ 3001 സാമ്പിളുകള്‍ സംസ്ഥാനത്തെ 14 ലാബുകളില്‍ പരിശോധിച്ചു. ഇതില്‍ 2682 നെഗറ്റീവാണ്. 3 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 391 പേരുടെ പരിശോധന ഫലങ്ങള്‍ ലഭിക്കാനുണ്ട്. 25 സാമ്പിളുകള്‍ പുനപരിശോധനക്ക് അയച്ചിട്ടുണ്ട്.

English summary
Mullappally Ramachandran Slams Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X