കോണ്‍ഗ്രസില്‍ കൂട്ടപ്പൊരിച്ചില്‍; ചെന്നിത്തല ഒഴിയില്ലെങ്കില്‍ മുല്ലപ്പള്ളി തുടരും... ഹൈക്കമാന്റ് പറയട്ടെ...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയമായി പരാജപ്പെട്ട കോണ്‍ഗ്രസില്‍ കൂട്ടപ്പൊരിച്ചില്‍. നേതൃത്വം മാറണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ള രാമചന്ദ്രനെ ലക്ഷ്യമിട്ടാണ് നീക്കങ്ങള്‍. എന്നാല്‍ അദ്ദേഹം തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടെങ്കിലും രാജിവയ്ക്കാന്‍ തയ്യാറല്ല. ഹൈക്കമാന്റാണ് തന്നെ നിയോഗിച്ചതെന്നും ഹൈക്കമാന്റ് പറഞ്ഞാല്‍ രാജിവെക്കാമെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്. അതേസമയം, മുല്ലപ്പള്ളി മാത്രം രാജിവയ്ക്കുന്നത് എന്തിന് എന്ന ചോദ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്.

99 സീറ്റുകള്‍ നേടിയാണ് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നത്. യുഡിഎഫ് 41ല്‍ ഒതുങ്ങി. 2016നേക്കാള്‍ മോശം പ്രകടനമാണ് യുഡിഎഫ് നടത്തിയത്. കോണ്‍ഗ്രസിന് 21 സീറ്റില്‍ നിന്ന് ഉയരാനും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ അമര്‍ഷം പുകയുന്നത്.
കെപിസിസി അധ്യക്ഷന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെസി ജോസഫ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. ധര്‍മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ആദ്യം കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. പിന്നാലെ പല കോണില്‍ നിന്നും അഭിപ്രായം ഉയര്‍ന്നു. ഹൈബി ഈഡന്‍ എംപിയും മുല്ലപ്പള്ളിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
സ്ഥാനം ഒഴിയുന്നതില്‍ തനിക്ക് പ്രശ്‌നമില്ല എന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്നു. എന്നാല്‍ ഉത്തരവാദിത്തം തനിക്ക് മാത്രമല്ലെന്നു മുല്ലപ്പള്ളി സൂചിപ്പിക്കുന്നു. ഹൈക്കമാന്റാണ് തന്നെ നിയമിച്ചത്. ഹൈക്കമാന്റ് പറഞ്ഞാല്‍ ഒഴിയാം. അല്ലാതെ രാജിവെക്കില്ലെന്നുമാണ് മുല്ലപ്പള്ളിയുടെ നിലപാട്. ഈ സമയത്ത് രാജിവെക്കുന്നത് ഒളിച്ചോടുന്നതിന് തുല്യമാണെന്നും അദ്ദേഹം വാദിക്കുന്നു.
കൊവിഡ് രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ നല്‍കി ഗാസിയാബാദിലെ ഗുരുദ്വാര, ചിത്രങ്ങള്‍ കാണാം
അതേസമയം, രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് പദവിയില്‍ തുടര്‍ന്നാല്‍ മുല്ലപ്പള്ളി മാത്രം രാജിവെക്കുന്നതില്‍ എന്തര്‍ഥമെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ ചോദിക്കുന്നു. ഈ സാഹചര്യത്തില്‍ നേതൃമാറ്റത്തിന് സാധ്യത കുറവാണ് എന്നാണ് നിഗമനം. പകരം ആറ് മാസത്തിനകം സംഘടനാ തിരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തേക്കും.
Recommended Video

നടി യാഷിക ആനന്ദിന്റെ അടിപൊളി ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications