കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലാ ആശുപത്രി മള്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്ക് പ്രവൃത്തി ഉദ്ഘാടനം മെയ് ആറിന്; യുഡിഎഫ് ബഹിഷ്‌ക്കരിക്കും

  • By Desk
Google Oneindia Malayalam News

മാനന്തവാടി: ജില്ലാ ആശുപത്രിയുടെ വികസനത്തില്‍ നാഴിക കല്ലായി മള്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നു ജില്ലാ ആശുപത്രിയുടെ സൗകര്യങ്ങള്‍ അഭി വൃദ്ധിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് 45 കോടി രൂപ ചിലവില്‍ മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് നിര്‍മ്മിക്കുന്നത്.ഏട്ട് നിലകളിലായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം 10880 ചതുരശ്ര മീറ്റര്‍ ആണ്.

സ്റ്റോര്‍ റൂം, ലിഫ്റ്റ് ,പാര്‍ക്കിംഗ് ഏരിയ, കിച്ചന്‍, ക്യാന്റീന്‍, വാഷ് റൂം ,എക്സറേ റൂം, 10 ഒ പി റൂം,വെയ്റ്റിങ്ങ് റൂം, റേഡിയോളജി റൂം, 292 കിടക്കകള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ഡുകള്‍, ആവശ്യത്തിന് ടോയ്ലെറ്റ് സൗകര്യങ്ങള്‍, ഹോസ്പിറ്റല്‍ മാനേജ്മെന്റ് ഓഫീസ്, ട്രോളി റാമ്പ്, കൂട്ടിരിപ്പ് കാര്‍ക്കുള്ള വിശ്രമ മുറി,ഇന്റര്‍നാല്‍ റോഡ്, മഴവെള്ള സംഭരണി,സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നീ സൗകര്യങ്ങളാണ് സജ്ജീകരിക്കുക. കെട്ടിടത്തിന്റ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുന്നതോടെ വര്‍ഷങ്ങളായുള്ള ജില്ലാ ശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെയും കെട്ടിടങ്ങളുടെയും കുറവ് പരിഹരിക്കപ്പെടും. കെട്ടിടത്തിന്റ് ശിലാസ്ഥാപന കര്‍മ്മം എപ്രില്‍ 6 ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും.

model-multi-block-dist-hospital

അതേസമയം, 2016 ജനുവരി 29ന് അന്നത്തെ മന്ത്രി പി കെ ജയലക്ഷ്മി തറക്കല്ലിട്ട്, നബാര്‍ഡിന്റെ ധനസഹായത്തോടെ 42 കോടി വകയിരുത്തിയ മാനന്തവാടി ജില്ലാ ആശുപത്രി മള്‍ട്ടിപര്‍പ്പസ് ബില്‍ഡിംഗ് പ്രവൃത്തി ഉദ്ഘാടനം നടത്താനുള്ള ഇടതുസര്‍ക്കാരിന്റെ തീരുമാനം രാഷ്ട്രീയ പാപ്പരത്തമാണെന്ന് യു ഡി എഫ് കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ടെണ്ടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്ത പ്രവൃത്തി രണ്ട് വൈകിപ്പിച്ചത് ഇടതുസര്‍ക്കാരിന്റെയും എം എല്‍ എയുടെയും കഴിവുകേടാണ്.

2016-ല്‍ ആരംഭിച്ച് 2020 പൂര്‍ത്തിയാക്കണമെന്ന നിബന്ധനയോടെയാണ് നബാര്‍ഡ് തുക അനുവദിച്ചത്. യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയായത് കൊണ്ട് ഇത് നടപ്പിലാക്കാതിരിക്കാന്‍ ശ്രമം നടക്കുകയും ഇതിനെതിരെ വമ്പിച്ച പ്രതിഷേധം പല കോണുകളില്‍ നിന്നും ഉയര്‍ന്നുവരുന്നത് ഭയന്നാണ് ഇപ്പോള്‍ ഒരു അനാവശ്യ ഉദ്ഘാടനം നടത്തുന്നത്. അപഹാസ്യമായ ഈ നടപടി അവസാനിപ്പിച്ച് ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ അഞ്ചുമാസമായി മുടങ്ങിക്കിടക്കുന്ന രോഗികള്‍ക്കുള്ള പോഷകാഹാര വിതരണം പുനരാരംഭിക്കുകയാണ് വേണ്ടത്.

70 ലക്ഷം രൂപ കുടിശികയിനത്തില്‍ കൊടുത്തുതീര്‍ക്കാനുള്ളത് നിരന്തരമായി ആവശ്യപ്പെട്ടിട്ടും ഇത് കൊടുത്തുതീര്‍ക്കാന്‍ ആരോഗ്യമന്ത്രി നടപടിയെടുത്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചും അനാവശ്യ ഉദ്ഘാടന മാമാങ്കത്തില്‍ പ്രതിഷേധിച്ചും യു ഡി എഫ് ചടങ്ങ് പൂര്‍ണമായി ബഹിഷ്‌ക്കരിക്കും. യു ഡി എഫ് നിയോജകമണ്ഡലം യോഗം കെ പി സി സി അംഗം എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. എന്‍ കെ വര്‍ഗീസ് അധ്യക്ഷനായിരുന്നു. പടയന്‍ മുഹമ്മദ്, എം സി സെബാസ്റ്റ്യന്‍, കടവത്ത് മുഹമ്മദ്, എം ജി ബിജു, എക്കണ്ടി മൊയ്തൂട്ടി, ഭൂപേഷ് പനമരം, അഡ്വ. എ എന്‍ ജവഹര്‍, പി വി ജോര്‍ജ്ജ്, കെ ജെ പൈലി, എം അബ്ദുറഹ്മാന്‍, ഡെന്നിസന്‍ കണിയാരം, സണ്ണി ചാലില്‍, ടി കെ ഗോപി എന്നിവര്‍ സംസാരിച്ചു.

English summary
district hospital multi purpose hospital inaguration on may 6,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X