Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിനോയ് കോടിയേരി ഊരാക്കുടുക്കില്‍; രാജ്യം വിടാനും പറ്റില്ല... ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന കേസില്‍ ബിനോയ് കോടിയേരി ഊരാക്കുടുക്കിലേക്ക്. ദിവസങ്ങളായി ബിനോയ് ഒളിവിലാണ്. ബിനോയ് രാജ്യം വിട്ടേക്കുമോ എന്ന സംശയത്തില്‍ ഇപ്പോള്‍ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിക്കഴിഞ്ഞു.

കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ബിനോയ് കോടിയേരി മുംബൈ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസില്‍ ജൂണ്‍ 27 ന് മാത്രമേ വിധിയുണ്ടാവുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തീര്‍പ്പുണ്ടായതിന് ശേഷം മാത്രമേ അറസ്റ്റിലേക്ക് കടക്കൂ എന്നാണ് മുംബൈ പോലീസ് നല്‍കുന്ന സൂചന. എന്നാല്‍ അതിനിടെ ബിനോയ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ഏറെക്കുറെ ഉറപ്പാണ്. ബിനോയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

പീഡന പരാതി

പീഡന പരാതി

ബിഹാര്‍ സ്വദേശിനിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ദുബായില്‍ ബാര്‍ ഡാന്‍സര്‍ ആയിരുന്ന യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. യുവതിയെ അറിയാം എന്ന് തന്നെയാണ് ബിനോയ് കോടിയേരിയും പറഞ്ഞിട്ടുള്ളത്. എന്നാല്‍ യുവതിയുമായി മറ്റ് ബന്ധങ്ങളൊന്നും ഇല്ലെന്നാണ് ബിനോയുടെ വാദം.

വക്കീല്‍ നോട്ടീസ്, മധ്യസ്ഥ ചര്‍ച്ച

വക്കീല്‍ നോട്ടീസ്, മധ്യസ്ഥ ചര്‍ച്ച

കഴിഞ്ഞ ഡിസബംറില്‍ അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു എന്ന് ബിനോയ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത് ബ്ലാക്ക് മെയിലിങ് ആണെന്ന് കാണിച്ച് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

എന്നാല്‍ 2019 ഏപ്രില്‍ മാസത്തില്‍ അഭിഭാഷകന്റെ മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു എന്നാണ് വിവരം. പക്ഷേ, കുഞ്ഞ് തന്റേതാണെന്ന വാദം അംഗീകരിക്കാന്‍ ബിനോയ് തയ്യാറായില്ലെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തിയിരുന്നു.

തെളിവുകള്‍ എതിര്

തെളിവുകള്‍ എതിര്

യുവതിയുടെ പാസ്‌പോര്‍ട്ടില്‍ ബിനോയ് കോടിയേരിയുടെ പേരാണ് ഭര്‍ത്താവിന്റേതായി നല്‍കിയിട്ടുള്ളത്. ബിനോയ് മുംബൈയില്‍ എത്തി യുവതിയ്‌ക്കൊപ്പം ഹോട്ടലിലും ഫ്‌ലാറ്റിലും താമസിച്ചതിന്റെ തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്.

കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും പാസ്‌പോര്‍ട്ടിലും പിതാവിന്റെ പേരായി നല്‍കിയിട്ടുള്ളതും ബിനോയ് കോടിയേരിയുടെ പേരാണ്. ബിനോയ് യുവതിയ്ക്ക് പണം നല്‍കിയിരുന്ന എന്നതിന് തെളിവായി ബാങ്ക് രേഖകളും പോലീസിന് ലഭിച്ചിട്ടുള്ളത്.

ഡിഎന്‍എ ടെസ്റ്റ്

ഡിഎന്‍എ ടെസ്റ്റ്

കുഞ്ഞ് തന്റേതല്ലെന്ന് ബിനോയ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്നാല്‍ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റിനും തയ്യാറെന്ന് യുവതി പറഞ്ഞതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമായത്. നിയമപരമായി നേരിടും എന്ന് ആദ്യം പ്രതികരിച്ച ബിനോയ് കോടിയേരി ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കും അറിയുകയും ഇല്ല.

ബിനോയ് ഒളിവില്‍

ബിനോയ് ഒളിവില്‍

കേസില്‍ ബിനോയെ തേടി മുംബൈ പോലീസ് സംഘം എത്തിയത് മുതല്‍ ബിനോയ് ഒളിവിലാണ്. മകന്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് പിതാവും സിപിഎം സംസ്ഥാന സെക്രട്ടറിയും ആയ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. മുംബൈ പോലീസിന് ബിനോയെ എവിടേയും കണ്ടെത്താനും സാധിച്ചിട്ടില്ല.

ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ്

ബിനോയ് രാജ്യം വിട്ടേക്കും എന്ന സൂചന നേരത്തെ തന്നെ മുംബൈ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഏറ്റവും ഒടുവില്‍ ബിനോയ്ക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിക്കഴിഞ്ഞു. ഇതിന് മുമ്പായി ബിനോയ് രാജ്യം വിട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+