പിണറായിയെ പൊളിച്ചടുക്കാന്‍ മോദിയുടെ പണി!! മൂന്നാറില്‍ കേന്ദ്രമന്ത്രി എത്തിയത് എന്തിനെന്നോ?

കൈയ്യേറ്റങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു.ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൈയ്യേറ്റക്കാരെ ബിജെപി പിന്തുണയ്ക്കില്ലെന്നും മന്ത്രി അറിയിച്ചു.

മൂന്നാര്‍: മൂന്നാറില്‍ കേന്ദ്ര ഇടപെടലുകള്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി സിആര്‍ ചൗധരി കൈയ്യേറ്റ ഭൂമി സന്ദര്‍ശിച്ചു. മൂന്നാറില്‍ ഭൂമി കൈയ്യേറിയിട്ടുണ്ടെന്ന് ആരോപണമുള്ള ചിത്തിരപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തെ കെഎസ്ഇ ബി ഭൂമിയിലാണ് മന്ത്രി ആദ്യം സന്ദര്‍ശിച്ചത്.

കൈയ്യേറ്റങ്ങള്‍ അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു.ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൈയ്യേറ്റക്കാരെ ബിജെപി പിന്തുണയ്ക്കില്ലെന്നും മന്ത്രി അറിയിച്ചു. മൂന്നാറിലെ കൈയ്യേറ്റങ്ങളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പരാതിയെ തുടര്‍ന്നാണ് മന്ത്രി എത്തിയത്. പള്ളിവാസലില്‍ മലയിടിഞ്ഞുവീണ സ്ഥലം, മൂന്നാര്‍, മുതലപ്പുഴയാര്‍ എന്നിവിടങ്ങളും മന്ത്രി സന്ദര്‍ശിച്ചു.

മന്ത്രി എത്തി

മന്ത്രി എത്തി

മൂന്നാര്‍ കൈയ്യേറ്റ സ്ഥലങ്ങളിലാണ് കേന്ദ്ര ഭക്ഷ്യ വകുപ്പ് മന്ത്രി സിആര്‍ ചൗധരി സന്ദര്‍ശനം നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനെ രാജശേഖരന്റെ പരാതിയെ തുടര്‍ന്നാണ് മന്ത്രിയുടെ സന്ദര്‍ശനം. കൈയ്യേറ്റ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി കൈയ്യേററങ്ങളെ കുറിച്ച് മോദിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അറിയിച്ചു. കൈയ്യേറ്റങ്ങളെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ആയുധമാക്കാന്‍ ബിജെപി

ആയുധമാക്കാന്‍ ബിജെപി

മൂന്നാര്‍ കൈയ്യേറ്റം ആയുധമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മൂന്നാര്‍ കൈയ്യേറ്റ കാര്യത്തില്‍ ഇടത് വലത് ഇരട്ടത്താപ്പ് തുറന്നുകാട്ടുന്നതിന് ഈ മാസം 11ന് കുമ്മനത്തിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്നാറില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സുരേഷ് ഗോപി എംപി 16ന് മൂന്നാറില്‍ ഉപവസിക്കും.

ബിജെപിയുടെ പരാതി പരിഗണിച്ച്

ബിജെപിയുടെ പരാതി പരിഗണിച്ച്

ആവശ്യമെങ്കില്‍ മൂന്നാര്‍ വിഷയത്തില്‍ കേന്ദ്രം ഇടപെടുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്നാര്‍ വിഷയത്തില്‍ സംസ്ഥാന ബിജെപി നേതാക്കള്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് മന്ത്രിയുടെ പ്രതികരണം. പ്രശ്നം വിഷശദമായി പഠിക്കുകയാണെന്നും രാജ്നാഥ് സിങ് അറിയിച്ചിരുന്നു.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

സര്‍ക്കാര്‍ അലംഭാവം

സര്‍ക്കാര്‍ അലംഭാവം

ഇതിനു പിന്നാലെയാണ് രാജ്‌നാഥ് സിങിന് നിവേദനം നല്‍കിയത്. ദുരന്ത നിവാരണ സേനയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.ദേവികുളം എംഎല്‍എയും ഇടുക്കി എംപിയും വരെ ഭൂമി കൈയ്യേറിയെന്നും ഇതിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നും നിവേദനത്തില്‍ വ്യക്തമാക്കിയിരുന്നു. മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായും ബിജെപി നേതാക്കള്‍ കത്തില്‍ ആരോപിച്ചിരുന്നു.

 രാജേന്ദ്രന്‍ എംഎല്‍എയുടെ ഭൂമി കൈയ്യേറ്റം

രാജേന്ദ്രന്‍ എംഎല്‍എയുടെ ഭൂമി കൈയ്യേറ്റം

മൂന്നാറില്‍ സിപിഎം സര്‍ക്കാര്‍ ഭൂമി കൈയ്യേറിയതായി വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. മൂന്നാര്‍ ടൗണിലെ പത്തേക്കര്‍ സര്‍ക്കാര്‍ ഭൂമി സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ കൈയ്യേറി പാര്‍ട്ടി ഗ്രാമമാക്കിയെന്നാണ് ആരോപണം. പൊതുമരാമത്ത് വകുപ്പിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും ഭൂമിയാണ് കൈയ്യേറിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എംഎല്‍എ രാജേന്ദ്രനും ഭൂമികൈയ്യേറിയെന്ന് ആരോപണമുണ്ട്.

 എംഎല്‍എ സംരക്ഷിച്ച് മുഖ്യന്‍

എംഎല്‍എ സംരക്ഷിച്ച് മുഖ്യന്‍

മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ സബ് കളക്ടര്‍ ശ്രീംറാം വെങ്കിട്ടരാമന്‍ ശക്തമായ നടപടി സ്വീകരിച്ച് തുടങ്ങിയതോടെയാണ് മൂന്നാര്‍ വിഷയം വീണ്ടും മാധ്യമങ്ങളില്‍ ഇടംനേടിയത്. നടപടി സ്വീകരിച്ച സബ്കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് സിപിഎം എംഎല്‍എ രാജേന്ദ്രന്‍റെ നേതൃത്വത്തില്‍ സമരവും നടന്നിരുന്നു. എന്നാല്‍ സബ്കളക്ടറെ പിന്തുണച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ രംഗത്തെത്തിയതോടെ പ്രശ്നം വീണ്ടും വഷളായി. ഇതിനിടെ കളക്ടറെ എംഎല്‍എ രാജേന്ദ്രന്‍ ഭീഷണിപ്പെടുത്തി. എംഎംല്‍എ രാജേന്ദ്രന്‍ ഭൂമി കൈയ്യേറിയത് ശരിവയ്ക്കുന്ന തരത്തിലാണ് വിഎസിന്‍റെ മറുപടി. സബ്കളക്ടറെ പിന്തുണയ്ക്കാനും വിഎസ് മറന്നില്ല.

തിരുത്തലുകള്‍

തിരുത്തലുകള്‍

രാജേന്ദ്രന്റെ പേരിലുളള പട്ടയത്തില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതായും ചില തിരുത്തലുകള്‍ വരുത്തിയിട്ടുള്ളതായും മലയാള മനോരമ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പട്ടയത്തിന്റെ തീയതിയിലും സീലിലുമാണ് പെരുത്തക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്. സര്‍വെ നമ്പറിലാണ് തിരുത്തലുകള്‍ ഉള്ളത്. രാജേന്ദ്രന്‍ വീടുവച്ചിരിക്കുന്ന ഭൂമിയും പട്ടയം ലഭിച്ച ഭൂമിയും രണ്ടും രണ്ടാണെന്നതിന് വ്യക്തമായ രേഖകളും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+