കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി കൈയ്യടക്കിയത് ഏക്കര്‍ കണക്കിന് ഭൂമി; എല്ലാം യുഡിഎഫ് ഒത്താശയോടെ?

  • By Akshay
Google Oneindia Malayalam News

മൂന്നാര്‍: സൂര്യനെല്ലിയിലെ പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് മേധാവി ടോം സ്‌കറിയ ഏക്കര്‍ കണ്ക്കിന് സ്ഥലം കൈയ്യേറിയതായി റിപ്പോര്‍ട്ട്. വെള്ളൂക്കുന്നേല്‍ സക്കറി ജോസഫും മക്കളും ബന്ധുക്കളും ഉള്‍പ്പെടെ 13 പേരാണ് ചിന്നക്കനാലിലെ ആയിരം ഏക്കറിലേറെ സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആദിവാസികള്‍ക്കുള്‍പ്പെടെ വിതരണം ചെയ്തഭൂമി കയ്യൂക്കിലൂടെ സ്‌കറിയയും കുടുംബവും പിടിച്ചെടുത്തു പിന്നീട് മറച്ചു വിറ്റു. ഇതില്‍ ഇരുന്നൂറ് ഏക്കറിലേറെ മിച്ച ഭൂമിയാണെന്ന് റവന്യൂ വകുപ്പും ക്രൈം ബ്രാഞ്ചും 2012ല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് ചൂണ്ടി കാട്ടി ഇടുക്കി ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലാണ് ലാന്‍ഡ് ബോര്‍ഡ് ഭൂമി തിരിച്ച് പിടിക്കാന്‍ ഉത്തരവിട്ടത്.

 ഒന്നും നടന്നില്ല

ഒന്നും നടന്നില്ല

2012 ജനുവരി 12 ന് ഉത്തരവിറങ്ങായതിന് ശേഷം അഞ്ച് ജില്ലാ കലക്ടര്‍മാര്‍ ജില്ലയില്‍ മാറി വന്നു നടപടി മാത്രം ഉണ്ടായിരുന്നില്ല.

 റവന്യൂ സംഘം

റവന്യൂ സംഘം

ഭൂമി കൈവശം വച്ചിരിക്കുന്നവരോട് രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഒരു രേഖപോലും റവന്യൂ സംഘത്തിന്റെ മുന്നില്‍ എത്തിയില്ല. പകരം മതിയായ രേഖകളുള്ള 292 ഏക്കര്‍ ഭൂമി കൈവശമുണ്ടെന്ന് അന്ന് നിയമമന്ത്രിയായിരുന്ന കെഎം മാണിക്ക് കത്ത് നല്‍കുകയായിരുന്നു.

 അന്വേഷണം

അന്വേഷണം

2013 ല്‍ സഖറിയ ഉള്‍പ്പെടെയുള്ള വന്‍കിട കയ്യേറ്റക്കാര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആഭ്യന്തരവകുപ്പും ആവശ്യപ്പെട്ടിരുന്നു. ഈ ഉത്തരവും അട്ടിമറിക്കപ്പെടുകയായിരുന്നു.

 യുഡിഎഫ് മന്ത്രിസഭ

യുഡിഎഫ് മന്ത്രിസഭ

യുഡിഎഫ് മന്ത്രിസഭയിലുണ്ടായിരുന്ന മന്ത്രിമാരുടെ കൂടി ഒത്താശയോടെയാണ് നടപടികള്‍ അട്ടിമറിച്ചത്.

English summary
Munnar encroachment; Spirit in Jesus chief owned land
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X