അവര്‍ക്കു പ്രശ്‌നമില്ല ? പിന്നെ പിണറായി വികാരം കൊള്ളുന്നതെന്തിനെന്ന് !! അന്നു മുഖ്യന്‍ മിണ്ടിയില്ല!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പാപ്പാത്തിച്ചോലയില്‍ അനധികൃതമായ സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ ബിജെപിയും രംഗത്ത്. യുഡിഎഫിനു പിറകെയാണ് പിണറായിക്കെതിരേ ബിജെപിയും രംഗത്തു വന്നിരിക്കുന്നത്.

അവര്‍ക്കു പ്രശ്‌നമില്ല

കൈയേറിയ ഭൂമിയില്‍ നിര്‍മിച്ച കുരിശ് പൊളിച്ചു നീക്കിയതില്‍ ക്രൈസ്തവസഭയിലെ ചില വിഭാഗങ്ങള്‍ പിന്തുണ നല്‍കെ പിണറായി എന്തിനാണ് വികാരം കൊള്ളുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ചോദിച്ചു.

ദേശദ്രോഹ നടപടി

നിയമവിരുദ്ധമായ ദേശ ദ്രോഹനടപടിയാണ് കൈയേറ്റം. ഇക്കാര്യത്തില്‍ മത, രാഷ്ട്രീയ വിവേചനം പാടില്ല. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കൈയേറ്റങ്ങളെന്നും കുമ്മനം പറഞ്ഞു.

പിണറായിക്കു ബന്ധം

കുരിശ് സ്ഥാപിച്ചത് സ്പിരിറ്റ് ഓഫ് ജീസസെന്ന സംഘടനയാണെന്ന് സൂചന ലഭിച്ചിരുന്നു. ഈ സംഘടനയുമായി പിണറാറിക്കു അവിശുദ്ധ ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

ജിഷ്ണു സംഭവം

ജിഷ്ണു പ്രണോയിയുടെ അമ്മയെ പോലീസ് വലിച്ചിഴച്ചപ്പോള്‍ പിണറായിക്ക് ഒന്നും പറയാനില്ലായിരുന്നു. അന്ന് അദ്ദേഹത്തിനു വേദനയൊന്നും ഉണ്ടായില്ല. അന്നില്ലാത്ത വികാരം പിണറായിക്ക് ഇപ്പോള്‍ എന്തിനാണെന്നും കുമ്മനം ചോദിച്ചു.

പിന്തുണയ്ക്കണം

റവന്യു മന്ത്രി ഇ ചന്ദ്രശേഖരനും റവന്യു വകുപ്പിനും പിന്തുണ നല്‍കുകയാണ് പിണറായി ചെയ്യേണ്ടത്. കൈയേറ്റ ഭൂമിയൊഴിപ്പിച്ച് സര്‍ക്കാര്‍ ഭൂമിയാക്കുകയന്നെ ലക്ഷ്യത്തോടെ പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണമെന്നും കുമ്മനം പറഞ്ഞു.

English summary
bjp president kummanam says pinarayi knows about pinarayi knows about cross removal in idukki
Please Wait while comments are loading...