കുരിശ് സര്‍ക്കാരിനു 'കുരിശാവും'...ആഞ്ഞടിച്ച് യുഎഡിഎഫ്!! എല്ലാം പിണറായിക്ക് അറിയാമായിരുന്നെന്ന്...

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ ഭൂമി കൈയേറി സ്ഥാപിച്ച കുരിശ് പൊളിച്ചു നീക്കിയതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരേ പ്രതിപക്ഷത്തിന്റെ ആക്രമണം. യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനാണ് മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ചത്.

1

കുരിശ് പൊളിച്ചു മാറ്റിയത് അധാര്‍മികമാണന്ന് തങ്കച്ചന്‍ പറഞ്ഞു. ഈ സംഭവം ക്രൈസ്തവ വിശ്വാസികള്‍ക്കു മാനസികമായി ഏറെ പ്രയാസമുണ്ടാക്കി. ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി പിന്തുണയോടെയല്ല
ചെയ്തതെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും തങ്കച്ചന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സംഭവത്തില്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞത് എന്തൊക്കെ സംഭവിച്ചാലും കൈയേറ്റം ഒഴിപ്പിക്കലുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്ന് തന്നെയാണ്. എന്നാല്‍ കുരിശ് പൊളിച്ചുനീക്കിയ സംഭവത്തില്‍ പിണറായി രോഷത്തില്‍ തന്നെയാണ്. കുരിശ് നീക്കിയതിനെതിരേ ക്രൈസ്തവ വിഭാഗങ്ങളിലും വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഒരു വിഭാഗം ഇതിനെ അനുകൂലിച്ച് രംഗത്തുവന്നപ്പോള്‍ മറ്റൊരു വിഭാഗം ഇതിനെ എതിര്‍ത്തിരുന്നു.

English summary
Udf convenor pp thankachan says pinarayi knows about cross remove in idukki
Please Wait while comments are loading...