കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാറില്‍ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി; ആശുപത്രിയില്‍ സമരം തുടരുമെന്ന് ഗോമതി

ഇവരുടെ ആരോഗ്യ നില വഷളായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി.

  • By Ashif
Google Oneindia Malayalam News

മൂന്നാര്‍: മൂന്നാറില്‍ സമരം ചെയ്യുന്ന പൊമ്പിളൈ ഒരുമൈ നേതാക്കളെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ഇവരുടെ ആരോഗ്യ നില വഷളായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി. എന്നാല്‍ സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആംബുലന്‍സില്‍ കൊണ്ടു പോവുമ്പോള്‍ വിളിച്ചുപറഞ്ഞു. ഗോമതിയെയും കൗസല്യയെയുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

മറ്റൊരു നേതാവ് രാജേശ്വരിയെ നേരത്തെ ആശുപത്രിയിലേക്ക് മാറ്റിയുരുന്നു. അശ്ലീല ചുവയുള്ള പ്രസംഗത്തിലൂടെ സ്ത്രീകളെ അപമാനിച്ച വൈദ്യുതി മന്ത്രി എം എം മണി രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന പോലെയാണ് പോലീസ് നടപടി സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍ കുറ്റപ്പെടുത്തി.

അടിമാലി ആശുപത്രിയില്‍

ഗോമതിയെയും കൗസല്യയെയുമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരെ അടിമാലി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. പോലീസെത്തി ബലം പ്രയോഗിച്ചാണ് ഇവരെ മാറ്റിയത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയത്ല്ല നീക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.

പുരുഷ പോലീസുകാര്‍ മാത്രമോ?

ആശുപത്രിയേലക്ക് മാറ്റാനായി എത്തിയ ആദ്യ സംഘത്തില്‍ വനിതാ പോലീസുകാര്‍ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. പുരുഷ പോലീസുകാര്‍ മാത്രമാണ് വനിതാ സമരക്കാരെ മാറ്റാന്‍ ശ്രമിച്ചത്. പിന്നീടാണ് വനിതാ പോലീസുകാര്‍ എത്തിയത്. എന്നാല്‍ വനിതാ പോലീസ് നേരത്തെ സ്ഥലത്തുണ്ടായിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

സമരം തുടരുമെന്ന് ഗോമതി

ആശുപത്രിയിലേക്ക് മാറ്റിയാലും സമരം തുടരുമെന്ന് ഗോമതി പറഞ്ഞു. തങ്ങളുടെ ആവശ്യം അംഗീകരിക്കുംവരെ സമരത്തില്‍ നിന്നു പിന്‍മാറില്ലെന്നും ഗോമതി വ്യക്തമാക്കി.

അഞ്ചുദിവസമായ സമരം

കഴിഞ്ഞ അഞ്ചുദിവസമായി മൂന്നാറില്‍ പൊമ്പിളൈ ഒരുമൈ നേതാക്കള്‍ നിരാഹാര സമരത്തിലാണ്. ഇവരെ എല്ലാ ദിവസവും ഡോക്ടര്‍മാരെത്തി പരിശോധിച്ചിരുന്നു. ശനിയാഴ്ച പരിശോധിച്ചതിന് ശേഷം ഡോക്ടര്‍മാര്‍ പോലീസുമായി സംസാരിച്ചു.

ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദേശം

സമരക്കാരുടെ ആരോഗ്യ നില വഷളായിട്ടുണ്ടെന്നും ഇനിയും വച്ചിരുന്നാല്‍ അപകടം സംഭവിക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സമരക്കാരിലെ പ്രമുഖയായ രാജേശ്വരിയെ ശനിയാഴ്ച പുലര്‍ച്ചെ മാറ്റിയിരുന്നു.

ആം ആദ്മി പ്രവര്‍ത്തകര്‍ സമരപന്തലില്‍

രാവിലെ മുതല്‍ പലപ്പോഴും ഡോക്ടര്‍മാരെത്തി നേതാക്കളെ പരിശോധിച്ചിരുന്നു. ഉച്ചയ്ക്ക് ശേഷമെത്തി നടത്തിയ പരിശോധനയിലാണ് ആരോഗ്യനില പൂര്‍ണമായും മോശമായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. ആം ആദ്മി പ്രവര്‍ത്തകര്‍ സമരപന്തലില്‍ ഉണ്ടായിരുന്നു.

English summary
Munnar Pombillai Orumai Protest to 5th day, Police arrested leaders,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X