കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"പക്ഷേ എന്നെ അതിശയിപ്പിച്ചത് രമേശ് ചെന്നിത്തലയാണ്".. വൈറലായി മുരളി തുമ്മാരകുടിയുടെ കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ നിന്ന് കരകയറുന്നതിനിടയിലാണ് ശബരിമല യുവതീപ്രവേശനം കത്തിതുടങ്ങിയത്. പ്രളയകാലത്ത് താങ്ങായും തണലായും പരസ്പരം നിന്നവര്‍ ശബരിമലയുടെ പേരില്‍ തമ്മിലടിച്ച് തുടങ്ങി. എന്നാല്‍ ഈ പ്രശ്നങ്ങള്‍ക്കിടയിലും കേരളത്തെ പുനര്‍നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി തന്നെ നടക്കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് യുഎന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരകുടി.

പ്രളയം സംബന്ധിച്ച മീറ്റിങ്ങുകള്‍ക്കിടയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് ഇങ്ങനെ

 പുനര്‍നിര്‍മാണം

പുനര്‍നിര്‍മാണം

ഒരു ഉപദേശിയുടെ ഓർമ്മക്കുറിപ്പുകൾ..
ശബരിമലയിലെ പ്രശ്നങ്ങൾക്ക് ഇടയിലും കേരളത്തിന്റെ പുനർ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകൾ പിന്നണിയിൽ നടക്കുന്നുണ്ട് എന്നത് ഭൂരിപക്ഷം മലയാളികൾക്കും അറിയാത്ത കാര്യമാണ്.നവകേരള നിർമ്മാണത്തിനുള്ള "Rebuild Kerala Initiative" എന്ന സംവിധാനത്തിന്റെ ഉപദേശക സമിതിയിൽ ഞാൻ അംഗമാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ.

 ആദ്യമായി

ആദ്യമായി

മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നാലു മന്ത്രിമാർ, ചീഫ് സെക്രട്ടറി , പുറമെ നിന്നുള്ള ഏതാനും അംഗങ്ങൾ ഇവർ ഉൾപ്പെട്ടതാണ് ഈ സമിതി.
കേരളത്തിലെ സർക്കാർ സംവിധാനങ്ങളുമായി അടുത്ത് ആദ്യമായിട്ടാണ് ഇടപഴകുന്നത്. കഴിഞ്ഞ ഒരു മാസത്തിനകം ഈ കമ്മിറ്റിയുടെ രണ്ടു മീറ്റിങ്ങുകൾ കഴിഞ്ഞു. അതിൻ്റെ ചില അനുഭവങ്ങൾ പങ്കുവെക്കാം.

 വീഡിയോ വഴി

വീഡിയോ വഴി

1. ലോകത്തിന്റെ വ്യത്യസ്ത പ്രദേശങ്ങളിൽ ഇരുന്ന് വീഡിയോ വഴിയാണ് രണ്ടു മീറ്റിംഗിലും പങ്കെടുത്തത്. ഒരു മൊബൈൽ ഫോൺ ആപ്പ് വഴി. വളരെ ക്ലിയർ ആയി നമുക്ക് കാണാനും കേൾക്കാനും പറ്റും. ഇനി മലയാളികൾ ലോകത്ത് എവിടെ ആണെങ്കിലും അവരുടെ ഉപദേശം നമ്മുടെ സർക്കാരോ സ്വകാര്യ സ്ഥാപനങ്ങളോ അക്കാദമിക്ക് സ്ഥാപനങ്ങളോ തേടാതിരിക്കാൻ ഒരു ന്യായീകരണവും ഇല്ല.

 മീറ്റിങ്ങ് കൃത്യസമയത്ത്

മീറ്റിങ്ങ് കൃത്യസമയത്ത്

2. നമ്മുടെ മുഖ്യമന്ത്രി ഏറെ സമയ നിഷ്ഠ ഉള്ള ആളാണ്, അതുകൊണ്ട് മീറ്റിംഗുകൾ സമയത്തിന് തന്നെ തുടങ്ങും, അവസാനിക്കുകയും ചെയ്യും.
3. മീറ്റിംഗുകൾ പ്ലാൻ ചെയ്യുന്നതിലും അതിൻ്റെ ബാക്ക്ഗ്രൗണ്ട് റീഡിങ്ങ് ഡോക്കുമെന്റുകൾ അയക്കുന്ന കാര്യത്തിലും ഒക്കെ കുറച്ചുകൂടി കാര്യങ്ങൾ പുരോഗമിക്കാനുണ്ട്.

 ക്ലാരിഫിക്കേഷന്‍

ക്ലാരിഫിക്കേഷന്‍

4. മീറ്റിംഗിൽ മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ ശരിക്ക് ശ്രദ്ധിച്ച് കേൾക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ രീതി. സംസാരിക്കുമ്പോൾ തന്നെ സ്വന്തം അഭിപ്രായങ്ങൾ പറയുകയല്ല, എന്തെങ്കിലും ഒക്കെ ക്ലാരിഫിക്കേഷൻ ചോദിക്കാറാണ് പതിവ്. "Good leaders should be good listners" എന്നാണ് നല്ല മാനേജ്‌മെന്റ് തത്വവും.

 അതിശയിപ്പിച്ചു

അതിശയിപ്പിച്ചു

5. എന്നെ ഏറ്റവും അതിശയിപ്പിച്ചത് പ്രതിപക്ഷ നേതാവാണ്. ശബരിമലയും ബ്രൂവറിയും ഒക്കെയായി സർക്കാരും ആയി പല അഭിപ്രായ വ്യത്യാസങ്ങളും നിലനിൽക്കുന്നതും പുറത്ത് ശക്തമായി സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന സമയമാണ്. പക്ഷെ പുനർ നിർമ്മാണത്തിന്റെ മീറ്റിംഗിന് വരുമ്പോൾ അതൊന്നും വിഷയമല്ല. വിഷയങ്ങൾ നന്നായി പഠിച്ച്, വളരെ പ്രസക്തമായ അഭിപ്രായങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രകടിപ്പിക്കും.
ഞാൻ നേരിട്ട് അറിയുന്ന ആളല്ല പ്രതിപക്ഷ നേതാവ. അടുത്ത തവണ നാട്ടിൽ ചെല്ലുമ്പോൾ അദ്ദേഹത്തെ കൂടുതൽ പരിചയപ്പെടണം എന്നും സംസാരിക്കണം എന്നും തീരുമാനിച്ചു.

 നൂറ് മീറ്റര്‍ സ്പ്രിന്‍റ് അല്ല

നൂറ് മീറ്റര്‍ സ്പ്രിന്‍റ് അല്ല

6. പുനർ നിർമ്മാണം "ഒന്നും നടക്കുന്നില്ല" എന്നൊക്കെ ആളുകൾക്ക് തോന്നുന്നുണ്ട്. കുറച്ചൊക്കെ ശരിയും ഉണ്ട്. പക്ഷെ പുനർ നിർമ്മാണം എന്നത് ഒരു നൂറു മീറ്റർ സ്പ്രിന്റ് അല്ല, ഫുൾ മാരത്തോൺ ആണ്. അതുകൊണ്ടു തന്നെ ചർച്ചകളും പ്ലാനിങ്ങും ഒക്കെ പ്രധാനമാണ്. ചർച്ചകൾ പ്രവർത്തിയിലേക്ക് നീങ്ങണം എന്നതാണ് പ്രധാനം.

 ഉപദേശം

ഉപദേശം

7. നവകേരളം എന്നത് പുനർ നിർമ്മാണം മാത്രമല്ല, കേരളത്തിലെ ഭൂവിനിയോഗം തൊട്ട് കെട്ടിട നിർമ്മാണം വരെ, നികുതി ഘടന മുതൽ വിദ്യാഭ്യാസം വരെ ഉള്ള കാര്യങ്ങളിൽ പുതിയ കാഴ്ചപ്പാടുകളും നയങ്ങളും നിയമങ്ങളും ഒക്കെ കൊണ്ടുവരുന്നതും കൂടിയാണ് എന്നതാണ് എൻ്റെ പ്രധാന ഉപദേശം. പറ്റുമ്പോൾ ഒക്കെ അത് ഞാൻ കൊടുക്കുന്നുണ്ട്.

 ഒരു സ്ത്രീ

ഒരു സ്ത്രീ

8. ഉപദേശക സമിതിയിൽ ഇപ്പോൾ ഒരു സ്ത്രീ മാത്രമാണ് ഉള്ളത്. നവകേരളത്തിൽ സ്ത്രീപ്രാതിനിധ്യം ഇതൊന്നും പോരാ. ഇക്കാര്യവും ഞാൻ ഇടക്കിടക്ക് പറയുന്നുണ്ട്.

ആത്മഗതം വേണ്ട

ആത്മഗതം വേണ്ട

9. "ചുമ്മാതല്ല ഇയാൾ സർക്കാരിനെ താങ്ങിക്കൊണ്ട് നടക്കുന്നത്" എന്ന് ആത്മഗതം വേണ്ട. ഉപദേശക സമിതിക്ക് ശമ്പളവും യാത്ര ബത്തയും ഒന്നുമില്ല. തിരുവനന്തപുരത്ത് മീറ്റിംഗിൽ പങ്കെടുക്കുന്നവർക്ക് ചായയും ബിസ്ക്കറ്റും ഉണ്ട്. ജനീവയിൽ ഞാൻ അത് സ്വന്തമായി സംഘടിപ്പിക്കണം.

 അഭിപ്രായങ്ങള്‍

അഭിപ്രായങ്ങള്‍

10. ഉപദേശക സമിതി വഴി ഞാൻ സർക്കാരിലേക്ക് എത്തിക്കുന്നത് എൻ്റെ വ്യക്തിപരമായ അനുഭവങ്ങളും അഭിപ്രായങ്ങളും മാത്രമല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ നിങ്ങൾക്ക് അഭിപ്രായം ഉണ്ടെങ്കിൽ തീർച്ചയായും പറയണം. ഇമെയിൽ ചെയ്താലും മതി.

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
murali thummarakudi facebook post about flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X