കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയെ ശക്തിപ്പെടുത്തണം, കോണ്‍ഗ്രസ് മുരളീധരനെ സംസ്ഥാന അധ്യക്ഷനാക്കും, തിരക്കിട്ട ചര്‍ച്ച!!

മുരളീധരന്‍ കെപിസിസി പ്രസിഡന്റായേക്കും

Google Oneindia Malayalam News

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിയോടെ കോണ്‍ഗ്രസില്‍ വമ്പന്‍ പൊട്ടിത്തെറികള്‍ നടന്നിരിക്കുകയാണ്. നേതൃനിര ഒന്നടങ്കം പൊളിച്ച് മാറ്റുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഇതുവരെ അക്കാര്യത്തില്‍ തീരുമാനവുമായിട്ടില്ല. അതേസമയം കോണ്‍ഗ്രസില്‍ കെ മുരളീധരന്‍ പുതിയ ശക്തികേന്ദ്രമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതായത് പഴയ കരുണാകരന്‍ വിഭാഗത്തിനെ പിന്തുണച്ചവരും യുവാക്കളും കോണ്‍ഗ്രസിന്റെ നേതൃത്വം പിടിച്ചടക്കുമെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വലിയ പിന്തുണയും ഇവര്‍ക്കുണ്ട്.

അതേസമയം മുരളീധരനെ ചര്‍ച്ചകള്‍ക്കായി ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. അവിടെ സംസ്ഥാന അധ്യക്ഷനെ കുറിച്ചുള്ള തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. നേരത്തെ മുതിര്‍ന്ന നേതാവ് പിജെ കുര്യനെതിരെയും പിപി തങ്കച്ചനെതിരെയും പരസ്യവിമര്‍ശനമുന്നയിച്ചത് രാഹുലിന്റെ സമ്മതത്തോടെയായിരുന്നു എന്നാണ് സൂചന. എന്നാല്‍ കുര്യനും തങ്കച്ചനും ഇതിനെ ഇപ്പോള്‍ തന്നെ എതിര്‍ത്തിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ യുവാക്കളുടെ നീക്കത്തെ തടയാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.

രണ്ടും കല്‍പ്പിച്ച്...

രണ്ടും കല്‍പ്പിച്ച്...

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ നിലനില്‍പ്പിനായി രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലാണ്. കുര്യന് പിന്തുണയുമായി വയലാര്‍ രവിയും രംഗത്തുണ്ട്. അതേസമയം കടല്‍ക്കിഴവന്‍മാരെ മാറ്റണമെന്ന് പറഞ്ഞ വിഡി സതീശന്‍ ഇത് നാലാം തവണയാണ് നിയമസഭയില്‍ ഇരിക്കുന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ പരിഹസിക്കുന്നു. മറ്റുള്ളവരൊക്കെ രണ്ടുതവണ നിയമസഭയിലെത്തിവരാണ്. ഇവരൊക്കെ സ്ഥാനം ഒഴിയാന്‍ തയ്യാറാണോ എന്ന് മുതിര്‍ന്ന നേതാക്കള്‍ ചോദിക്കുന്നു. ഗ്രൂപ്പിന്റെ വക്താക്കളോ അതല്ലെങ്കിലില്‍ നേതാക്കളുടെ മക്കളോ ആയത് കൊണ്ടാണ് പലര്‍ക്കും പാര്‍ട്ടിയില്‍ മത്സരിക്കാന്‍ ടിക്കറ്റ് കിട്ടിയത്. അതൊന്നും ആരും മറക്കരുതെന്നാണ് പ്രധാന വിമര്‍ശനം.

മുരളീധരന്‍ ശക്തികേന്ദ്രം

മുരളീധരന്‍ ശക്തികേന്ദ്രം

ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിയില്‍ കത്തിനില്‍ക്കുന്നതിനിടെയാണ് മുരളീധരന്‍ ശക്തികേന്ദ്രമാകുന്നത്. യുവനേതാക്കള്‍ മുരളീധരന് പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നാണ് സൂചന. അതേസമയം മുതിര്‍ന്ന നേതാക്കള്‍ക്കും തള്ളിക്കളയാനാവാത്ത നേതാവാണ് മുരളീധരന്‍. രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ ചുമതലയിലേക്ക് വന്നപ്പോള്‍ തന്നെ മുരളീധരന് കോണ്‍ഗ്രസില്‍ കാര്യമായ പരിഗണന ലഭിച്ചിരുന്നു. ചെങ്ങന്നൂര്‍ യുഡിഎഫ് നേതൃത്വം തീര്‍ത്തും പരാജയമായതോടെ മുരളീധരന്‍ തന്നെ സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ നയിക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

പ്രസിഡന്റ് സ്ഥാനം വേണ്ട

പ്രസിഡന്റ് സ്ഥാനം വേണ്ട

കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനം തനിക്ക് വേണ്ടെന്ന് മുരളീധരന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ രാഹുലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുരളീധരന്‍ ആ സ്ഥാനത്തേക്ക് വരണമെന്നാണ് ആഗ്രഹം. തുടര്‍ന്നാണ് മുരളിയെ ദില്ലിയില്‍ സംസ്ഥാന നേതാക്കളുമായുള്ള ചര്‍ച്ചകളിലേക്ക് രാഹുല്‍ ക്ഷണിച്ചിരിക്കുന്നത്. രാഹുലിന്റെ നിര്‍ദേശം മുരളീധരന്‍ അംഗീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പഴയ കരുണാകരന്‍ വിഭാഗം വീണ്ടും പാര്‍ട്ടിയില്‍ സജീവമാകും. ഇത് തടയാന്‍ എ ഗ്രൂപ്പ് സജീവമായി ശ്രമിക്കുന്നുണ്ട്. മാധ്യമങ്ങളില്‍ വാര്‍ത്തയാക്കാന്‍ മുരളി തന്നെ ഉണ്ടാക്കി വിടുന്നതാണ് നേതൃമാറ്റമെന്നാണ് ഇവരുടെ വിമര്‍ശനം.

ജനകീയനായ നേതാവിനെ വേണം

ജനകീയനായ നേതാവിനെ വേണം

സംസ്ഥാനത്തെ കോണ്‍ഗ്രസിന് ശക്തനും ജനകീയനുമായ ഒരുനേതാവിനെ വേണമെന്നാണ് ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെടുന്നത്. കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോകുന്നത്. പാര്‍ട്ടിയില്‍ നിലവിലുള്ള ഏറ്റവും ശക്തനായ നേതാവ് മുരളീധരനാണെന്ന് ഭൂരിപക്ഷം പ്രവര്‍ത്തകരും പറയുന്നു. കെ കരുണാകരന്റെ പൈതൃകവും അദ്ദേഹത്തിനുണ്ട്. പാര്‍ട്ടിയില്‍ നിന്നും ഇപ്പോള്‍ അകന്നുപോയ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തിനെയെങ്കിലും തിരിച്ച് പാര്‍ട്ടിയിലേക്ക് കൊണ്ടുവരാന്‍ മുരളീധരന് സാധിക്കുമെന്നാണ് കേന്ദ്ര നേതാക്കള്‍ കണക്കുകൂട്ടുന്നത്.

മലബാര്‍ തിരിച്ചുപിടിക്കണം

മലബാര്‍ തിരിച്ചുപിടിക്കണം

നിലവില്‍ കോണ്‍ഗ്രസിന് തീരെ വേരോട്ടമില്ലാത്ത മണ്ണാണ് മലബാര്‍ മേഖല. ഇവിടെ കരുണാകരന്റെ കാലത്ത് മികച്ച അടിത്തറ കോണ്‍ഗ്രസിനുണ്ടായിരുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍ ഒരു നേതാവിനും മലബാറില്‍ വേണ്ടത്ര സ്വീകാര്യതയില്ല. അതേസമയം മുരളീധരന്‍ അങ്ങനെയല്ല. മലബാറിലും തിരുവനന്തപുരം മേഖലയിലും ഒരുപോലെ സ്വീകാര്യനാണ് മുരളി. ഇത് കൂടി കണ്ടിട്ടാണ് ദേശീയ നേതൃത്വം കെപിസിസി അധ്യക്ഷന്റെ പദവി മുരളീധരന് നല്‍കാന്‍ താല്‍പര്യപ്പെടുന്നത്. കരുണാകരന്‍ പാര്‍ട്ടി വിട്ടുപോയി പിന്നീട് തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് പാര്‍ട്ടിയില്‍ കാര്യമായ പരിഗണന ലഭിച്ചിരുന്നില്ല. ഇന്ന് പാര്‍ട്ടിയിലെ ഭൂരിപക്ഷവും കരുണാകരന്റെ അനുയായികളാണ്. നേതൃത്വത്തില്‍ മാറ്റം വന്നില്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാവില്ലെന്ന് ഇവര്‍ നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞു.

പ്രശ്‌നങ്ങള്‍ പരിഹരിക്കും

പ്രശ്‌നങ്ങള്‍ പരിഹരിക്കും

മുരളി നേതൃത്വത്തിന്റെ ചുമതല ഏറ്റെടുക്കുന്നതോടെ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങളെല്ലാം മാറുമെന്നും ഇടഞ്ഞുനില്‍ക്കുന്നവരെല്ലാം പാര്‍ട്ടിയുമായി സഹകരിക്കുമെന്നാണ് രാഹുല്‍ പറയുന്നത്. നിലവില്‍ പാര്‍ട്ടിയുടെ താഴേത്തട്ടില്‍ സജീവമല്ലാത്ത പ്രവര്‍ത്തകര്‍ പോലും മുരളീധരന്‍ കെപിസിസി പ്രസിഡന്റാവണമെന്ന് ആഗ്രഹിക്കുന്നവരാണ്. നേരത്തെ മുല്ലപ്പള്ള രാമചന്ദ്രനെയായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ നേതൃപാടവത്തില്‍ മുരളിക്കൊപ്പം എത്താന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ദില്ലിയിലെ ചര്‍ച്ചകള്‍ കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളില്‍ തന്നെ പുതിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് സൂചന

ഇന്ധന വില കുതിക്കുന്നു..... മോദിയെ പരിഹസിച്ച് തെലങ്കാനയിലെ യുവാവ്, 9 പൈസയുടെ ചെക്കയച്ചു!! ഇന്ധന വില കുതിക്കുന്നു..... മോദിയെ പരിഹസിച്ച് തെലങ്കാനയിലെ യുവാവ്, 9 പൈസയുടെ ചെക്കയച്ചു!!

അദ്വാനിയുമായുള്ള പിണക്കം മാറുന്നു....2019ല്‍ മത്സരിക്കണമെന്ന് മോദി!! പ്രായം തടസമേയല്ലെന്ന് അമിത് ഷാ!അദ്വാനിയുമായുള്ള പിണക്കം മാറുന്നു....2019ല്‍ മത്സരിക്കണമെന്ന് മോദി!! പ്രായം തടസമേയല്ലെന്ന് അമിത് ഷാ!

English summary
muralidharan set to become kpcc president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X