ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; അമ്മമാരെ അണിനിരത്തി പ്രക്ഷോഭത്തിനൊരുങ്ങി ബിജെപി
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ബിജെപി. അമ്മമാരെ അണിനിരത്തിയാണ് ബിജെപി പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ്‌ഐആറില്‍ പൊലീസ് പറയുന്നത്. കണ്ടാലറിയുന്ന അഞ്ച് പേരാണ് കൊലപാതകത്തിന് പിന്നില്‍.

ഇക്കഴിഞ്ഞ 15ന് ഭാര്യ അര്‍ഷികയ്‌ക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയാണ് സഞ്ജിത്തിനെ ഒരു സംഘം അക്രമിച്ചത്. രാവിലെ 8.45ഓടെയാണ് അക്രമം നടന്നതെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. കൊലപാടതി സംഘം എത്തിയത് വളുത്ത കാറിലാണെന്നും ഇത് പഴയ മോഡല്‍ മാരുതി 800 കാറാണെന്നും പിന്നീട് പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. മമ്പറം പുതുഗ്രാമത്ത് വെച്ച് ഏതോ രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കൊലപ്പെടുത്തി എന്നും എഫ്‌ഐആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികള്‍ കൊലപാതകത്തിന് ശേഷം തൃശൂര്‍ ഹൈവേ ലക്ഷ്യം വച്ചാണ് പോയത്. തുടര്‍ന്ന് പൊലീസ് പ്രധാന ടോള്‍ കേന്ദ്രമായ പാലിയേക്കര ടോള്‍ പ്ലാസയുള്‍പ്പെടെയുള്ള ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.

അതേസമയം കൊലപാതകം നടന്ന് ആറു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല. പാലക്കാട് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണം ഉറപ്പിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊലപാതകം നടന്നത് എസ്ഡിപിഐയുടെ അറിവേടെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ പ്രതികളെക്കുറിച്ച് വ്യക്തതയുണ്ടാകുമെന്ന വിശ്വാസത്തിലാണ് പ്രത്യേക അന്വേഷണസംഘം.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കാറിനെ സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടും പ്രതികള്‍ സഞ്ചരിച്ച കാറ് കണ്ടെത്താനാവാത്തതാണ് അന്വേഷണം സംഘം നേരിടുന്ന തിരിച്ചടി. കാറ് ജില്ല വിട്ടു പോയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും എവിടെ ഒളിപ്പിച്ചു എന്നതിനെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അതേസമയം പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പൊലീസെന്നും ബിജെപി ആരോപിക്കുന്നു. എന്‍ഐഎ അന്വേഷണമാവശ്യപ്പെട്ട് നവംബര്‍ 22 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുമെന്ന് സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം കെ സുരേന്ദ്രന്‍ പറഞ്ഞു.

സഞ്ജിതിന്റെ ബൈക്ക് തടഞ്ഞ് നിര്‍ത്തിയ ശേഷമാണ് അക്രമികള്‍ ഭാര്യയുടെ മുന്നില്‍ വച്ച് സഞ്ജിത്തിനെ വെ്ട്ടികൊലപ്പെടുത്തിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ സഞ്ജിത്ത് മരണപ്പെടുകയും ചെയ്തു. മരണം ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു പ്രതികള്‍ മടങ്ങിയത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.

എട്ടു സംഘങ്ങള്‍ ആയി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഹൈവേ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതികള്‍ സഞ്ചരിച്ച വാഹനം ഹൈവേയില്‍ പ്രവേശിച്ചുവെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. അതിനാല്‍ വാളയാര്‍ തൃശൂര്‍ ഹൈവേയിലെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്. തമിഴ്‌നാട് അതിര്‍ത്തിയായ വാളയാര്‍, നെടുമ്പാശേരി ഭാഗത്തേക്കുള്ള പ്രധാന ടോളായ പാലിയേക്കര അടക്കമുളള ഇടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.

കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്നും നടപടിയെടുത്തില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു. ആസുത്രിതമായ കൊലപാതകങ്ങളാണ് എസ്ഡിപിഐ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. യാതോരു പ്രകോപനവുമില്ലാതെയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആര്‍എസ്എസ് പ്വര്‍ത്തകരെ കൊലപ്പെടുത്തുന്നതെന്ന് അദ്ദേഹംപറഞ്ഞു.

അടിക്കടിയുണ്ടാകുന്ന കൊലപാതകങ്ങള്‍ക്ക് കാരണം പൊലീസിന്റേയും സര്‍ക്കാരിന്റേയും വീഴ്ച്ചയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. കേരളത്തിലെ പല തദ്ദേശ സ്ഥാപനങ്ങളിലും എസ്ഡിപിഐയുമായി ഭരണം പങ്കിടുന്നതുകൊണ്ടാണ് സിപിഐഎം പ്രതികളെ സംരക്ഷിക്കുന്നതെന്നാണ് സുരേന്ദ്രന്‍ ആരോപിച്ചത്. പ്രതികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ ചെറുത്തുനില്‍പ്പിനെതിരെ മറ്റു നടപടികള്‍ ആലോചിക്കേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications