കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലില്‍ നിന്ന് കിട്ടിയത് 25 കിലോയുള്ള ആഫ്രിക്കന്‍ മുഷി! പിരാനയും മുതല മീനും! കൗതുകമല്ല ഭീഷണി!

  • By Desk
Google Oneindia Malayalam News

സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ലാത്ത മഹാപ്രളയത്തില്‍ വയലുകളും തോടുകളും പുഴയ്ക്ക് സമാനമായി, എന്തിന് പുഴ പോലും കരകവിഞ്ഞൊഴുകുകയായിരുന്നു.പ്രളയത്തില്‍ കുത്തിയൊലിച്ച ജലം ഇറങ്ങി തുടങ്ങുന്നതേയുള്ള പലയിടത്തും. വെള്ളത്തില്‍ ഒഴുകിയെത്തിയത് എന്താണെന്ന് പോലും ഇപ്പോഴും തിട്ടമില്ല.

പ്രളയത്തില്‍ പുഴകളിലും ജലാശയങ്ങളിലുമെല്ലാം എത്തിയത് 20 ലക്ഷത്തോളം വിദേശമത്സ്യങ്ങളാണത്രേ.ഫാമുകളിലും അക്വേറിയങ്ങളിലുമടക്കം വളര്‍ത്തുന്ന വിദേശമത്സ്യങ്ങള്‍ ജലാശയങ്ങളിലേക്ക് കൂട്ടത്തോടെയെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ ഒഴുകിയെത്തിയ മത്സ്യങ്ങള്‍ ആദ്യം കൗതുക കാഴ്ച ആയിരുന്നെങ്കിലും ഇപ്പോള്‍ വലിയ ആശങ്കയാണ് ഇവ സൃഷ്ടിച്ചിരിക്കുന്നത്.

വലിയ മത്സ്യങ്ങള്‍

വലിയ മത്സ്യങ്ങള്‍

മഹാപ്രളയത്തില്‍ വലിയ മത്സ്യങ്ങളാണ് ജലാശയങ്ങളിലേക്ക് ഒഴുകിയെത്തിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആളെക്കൊല്ലി പിരാന ഉള്‍പ്പെടെയുള്ള മത്സ്യങ്ങള്‍ വേമ്പനാട്ട് കായലില്‍ ഉള്‍പ്പെടെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അവ പിരാനയല്ലെന്നും പിരാനയോട് സാദൃശ്യമുള്ള പാക്കു എന്ന മത്സ്യങ്ങളാണെന്നും പിന്നീട് കണ്ടെത്തി.

(ഫോട്ടോ കടപ്പാട് ഫേസ്ബുക്ക് )

റെഡ് ബെല്ലി മത്സ്യങ്ങള്‍

റെഡ് ബെല്ലി മത്സ്യങ്ങള്‍

കുട്ടനാട്ടില്‍ ഫാമുകളില്‍ വളര്‍ത്തിയിരുന്ന റെഡ്ബെല്ലി മീനാണ് ജലാശയങ്ങളില്‍ കൂടുതലായി എത്തിയിരിക്കുന്നത്. ആഫ്രിക്കന്‍ മുഷി, പിരാന, കട്ടര്‍ മീന്‍ തുടങ്ങിയ വിവിധ മത്സ്യങ്ങളും പുഴകളിലേക്കും ഇടത്തോടുകളിലേക്കും ധാരാളമായി എത്തിയിട്ടുണ്ട്.

(ഫോട്ടോ കടപ്പാട് ഫേസ്ബുക്ക് )

25 കിലോ തൂക്കം

25 കിലോ തൂക്കം

കഴിഞ്ഞ ദിവസം ചിറയം ഭാഗത്ത് നിന്ന് വലയില്‍ 25 കിലോ തൂക്കമുളഅള ഭീമന്‍ ആഫ്രിക്കന്‍ മുഷികളെ കണ്ടെത്തിയിരുന്നു. പെരിയാറില്‍ പലയിടങ്ങളിലും ചൂണ്ടയിടുന്നവര്‍ക്ക് വലിയ മുഷികളും പിരാനകളും കിട്ടുന്നുണ്ട്.

(ഫോട്ടോ കടപ്പാട് ഫേസ്ബുക്ക് )

40 കിലോ അരാപൈമ

40 കിലോ അരാപൈമ

കൃഷ്ണന്‍കോട്ട കായലില്‍ തെക്കേ കടവില്‍ നിന്ന് ഭീമന്‍ അരാപൈമ മത്സ്യവും വലയിലായിരുന്നു. പ്രളയകാലത്ത് ചാലക്കുടിയിലെ ഒരു ഫാമില്‍ നിന്ന് ചാടിപ്പോയ രണ്ട് അരാപൈമ മത്സ്യങ്ങളില്‍ ഒന്നാണ് ഇതെന്നാണ് കരുതുന്നത്.ഒന്നിനെ നേരത്തേ പിടികൂടിയിരുന്നു.

പത്തടി വരെ

പത്തടി വരെ

പത്തടി വരെ നീളത്തില്‍ നീണ്ടുനിവര്‍ന്ന് നില്‍ക്കുന്ന ഇവ ചെളിവെള്ളത്തില്‍ ദീര്‍ഘനാളത്തേക്ക് ജീവിക്കാന്‍ സാധ്യത കുറവാണ്. മത്സ്യതൊഴിലാളി കല്ലിങ്കല്‍ ജെയ്സലിന്‍റെ വലയിലാണ് ഇവ കുടിങ്ങിയത്.

ഭീഷണിയായി മുതല മത്സ്യങ്ങള്‍

ഭീഷണിയായി മുതല മത്സ്യങ്ങള്‍

എറണാകുളം വരാപ്പുഴ കോതോട് ഭാഗത്ത് നിന്ന് മുതല മീനിനേയും വലയില്‍ ലഭിച്ചിരുന്നു. ആദ്യമാദ്യം ഇത്തരം ഭീമന്‍ മത്സ്യങ്ങള്‍ കൗതുകം സൃഷ്ടിച്ചിരുന്നെങ്കിലും ഇപ്പോള്‍ വന്‍ ആശങ്കയാണ് ഇവ സൃഷ്ടിക്കുന്നതെന്നും മത്സ്യതൊഴിലാളികള്‍ പറയുന്നു.

ഫാമുകളില്‍

ഫാമുകളില്‍

സാധാരണ ഗതിയില്‍ ഫാമുകളിലും കെട്ടുകളിലും മത്സ്യവളര്‍ത്തുകേന്ദ്രങ്ങളിലുമാണ് ഇത്തരം മത്സ്യങ്ങള്‍ വളര്‍ത്താറുള്ളത്. എന്നാല്‍ ഇവ കൂട്ടത്തോടെ പുഴയിലേക്ക് എത്തുന്നത് പുഴയിലെ മത്സ്യങ്ങളുടെ നാശത്തിന് കാരണമാകും.

(ഫോട്ടോ കടപ്പാട് ഫേസ്ബുക്ക്)

സാധ്യത

സാധ്യത

ഭക്ഷണപ്രിയരായ ഇത്തരം വലിയ മത്സ്യങ്ങള്‍ പുഴയിലെ മത്സ്യങ്ങളെ കൂട്ടത്തോടെ തിന്നെടുക്കാന്‍ സാധ്യതയുണ്ട്.
മറ്റു മീനുകളുടെ മുട്ടകളും പുഴക്കരയിലെ സസ്യങ്ങളും ഇലകളുമാണ് ഇവയുടെ ഭക്ഷണം.
ഇത് നമ്മുടെ പുഴകളിൽ കണ്ടുവരുന്ന നാടൻ മീനുകൾക്ക് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.

വലകള്‍ കടിച്ചു കീറുന്നു

വലകള്‍ കടിച്ചു കീറുന്നു

നാടൻ മീനുകളുടെ മുട്ടകളെയും ഇത് അകത്താക്കും. സക്കർ ക്യാറ്റ് ഫിഷ്, ത്രീസ്പോട്ട് ഗൗരാമി തുടങ്ങിയ അക്വേറിയം മീനുകളും നമ്മുടെ പുഴകളിലേക്ക് കടന്നിട്ടുണ്ട്. ഈ മത്സ്യങ്ങള്‍ മീന്‍വലകള്‍ കടിച്ചുമുറിക്കുന്ന ഇനമാണ്.

വന്‍ ഭീഷണി

വന്‍ ഭീഷണി

കൂടാതെ മലേഷ്യന്‍ വാള, തിലോപ്പിയ തുടങ്ങിയ വിദേശമത്സ്യങ്ങളും നാട്ടിലെ ജലാശയത്തില്‍ എത്തിയിട്ടുണ്ട്. ഇതും നമ്മുടെ മത്സ്യവൈവിധ്യത്തിന് ഭീഷണിയാണ്.പുഴയില്‍ ഇവ പെറ്റ് പെരുകിയാല്‍ ഭാവിയില്‍ പുഴ മത്സ്യങ്ങള്‍ അന്യം നിന്ന് പോകാന്‍ സാധ്യത ഉണ്ട്.

മത്സ്യസമ്പത്ത്

മത്സ്യസമ്പത്ത്

അതിശക്തമായ മഴയും ഉരുള്‍പൊട്ടലുമെല്ലാം ഉള്‍നാടന്‍ മത്സ്യസമ്പത്തിനെ സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം പ്രളയം കടലിലെ മത്സ്യോത്പാദനം വര്‍ധിപ്പിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.ചെളിയും ഒഴുക്കും മത്സ്യസമ്പത്തിനെ തകര്‍ത്തെറിഞ്ഞിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

ആശങ്ക

ആശങ്ക

പ്രളയത്തെ തുടര്‍ന്ന് പ്രകൃതിയിലടക്കം കാര്യപ്പെട്ട മാറ്റങ്ങളാണ് കണ്ടു തുടങ്ങിയിരിക്കുന്നത്. വയനാട്ടില്‍ മണ്ണിനടിയില്‍ നിന്ന് ഇരുതല മൂരികള്‍ കൂട്ടത്തോടെ പുറത്തെത്തിയത് ആശങ്കകള്‍ പരത്തുന്നുണ്ട്.

മണ്ണിരകളും ചത്തൊടുങ്ങുന്നു

മണ്ണിരകളും ചത്തൊടുങ്ങുന്നു

മണ്ണിരകള്‍ ചത്തുപൊങ്ങുന്നതും വ്യാപകമായി കാണപ്പെടുന്നുണ്ട്. മണ്ണിനടയില്‍ ഈര്‍പ്പം ഇല്ലാതായതോടെ ഇവ പുറത്തേക്ക് വരുന്നതാണെന്നും ഇത്തരം സൂചനകള്‍ കൊടുവരള്‍ച്ചയുടെ സൂചനയാണെന്നുമാണ് കണക്കാക്കുന്നത്.

English summary
mushi and other fishes found from fields
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X