അഖില ഇസ്ലാമായത് സ്വന്തം ഇഷ്ടപ്രകാരം...!!! ഹിന്ദുത്വശക്തികള്‍ കൊല്ലാനും മടിക്കില്ല..കത്തുകള്‍ തെളിവ്!
വൈക്കം: ഏറെ വിവാദമായ മതംമാറ്റവും ഒടുവില്‍ ഹൈക്കോടതി വിധിക്കും ശേഷം നീതിക്കായി ദമ്പതികള്‍ സുപ്രീം കോടതിയിലേക്ക്. മതംമാറിയതിന് ശേഷമുള്ള വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് ഷെഫീനും ഹാദിയയും സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

ഹിന്ദു യുവതിയായിരുന്ന അഖില മതം മാറി ഹാദിയ ആയതിന് ശേഷമാണ് മുസ്ലിം യുവാവായ ഷഫീനെ വിവാഹം ചെയ്തത്. എന്നാല്‍ ഈ വിവാഹം റദ്ദാക്കി ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു കോടതി നടപടി.

പെണ്‍കുട്ടിയെ മതംമാറ്റി ഐസിസില്‍ ചേര്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് കാട്ടിയാണ് പിതാവ് പരാതി നല്‍കിയത്. രണ്ടരവര്‍ഷം മുന്‍പാണ് കോട്ടയം സ്വദേശിനി അഖില ഇസ്ലാം മതം സ്വീകരിച്ചത്. ഒരു വര്‍ഷം കഴിഞ്ഞാണ് പിതാവ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്.

വിവാഹത്തിന് യുവതിയുടെ ഒപ്പം രക്ഷകര്‍ത്താവായി പോയ സ്ത്രീക്കും ഭര്‍ത്താവിനും വിവാഹം നടത്തിക്കൊടുക്കാന്‍ അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. മാത്രമല്ല പിതാവ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചതിന്മേല്‍ കേസ് നടക്കുമ്പോഴായിരുന്നു വിവാഹം. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിവാഹം കോടതി റദ്ദാക്കിയത്.

യുവതിയെ ഐസിസിലേക്ക് കടത്താന്‍ ശ്രമിക്കുന്നുവെന്ന പരാതിയിന്മേല്‍ അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി തങ്ങളുടെ ഭരണഘടനാപരമായ മൗലികാവകാശങ്ങളുടെ നിഷേധമാണെന്ന് ഷെഫീനും ഹാദിയയും പറയുന്നു.

കേസിന്റെ ഭാഗമായി ഹാദിയയോട് മാറിത്താമസിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 156 ദിവസങ്ങളായി ഹാദിയയെ താന്‍ കണ്ടിട്ടില്ലെന്ന് ഷഫീന്‍ പറയുന്നു. സ്വകാര്യ ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്ത് ഹാദിയ എഴുതിയ കത്തുകള്‍ മതംമാറ്റം സ്വന്തം ഇഷ്ടപ്രകാരമാണ് എന്ന് തെളിയിക്കുന്നവയാണ്.

തന്റെ തീരുമാനം തെറ്റല്ലന്ന് കത്തില്‍ പറയുന്നു. പാസ്‌പോര്‍ട്ട് പോലുമില്ലാത്ത തനിക്ക് വിദേശത്ത് എങ്ങനെ കടക്കാനാവുമെന്നും കത്തില്‍ ചോദിക്കുന്നു. മുസ്ലിംമായി കേരളത്തില്‍ തന്നെ തനിക്ക് ജീവിക്കാന്‍ സാധിക്കുമെന്ന് കരുതുന്നുവെന്ന് കത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ഹാദിയ എഴുതിയ കത്തിലെ വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

തന്റെ അച്ഛനൊപ്പവും അച്ഛന്റെ പിന്നിലുള്ള സംഘടനകള്‍ക്കൊപ്പവും ചില പോലീസ് ഉദ്യോഗസ്ഥര്‍ വരെ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന കത്തില്‍ ഹാദിയ ആരോപിക്കുന്നു. അച്ഛനെ ഉപയോഗിച്ച് ഹിന്ദുത്വ ശക്തികള്‍ തന്നെ കൊല്ലാനും മടിക്കില്ലെന്നും കത്തില്‍ പറയുന്നു. തുടക്കം മുതല്‍ കേസില്‍ ആര്‍എസ്എസ് അടക്കമുള്ള ഹിന്ദുത്വശക്തികള്‍ ഇടപെട്ടിരുന്നു.













Click it and Unblock the Notifications