സെൻകുമാറിന്റെത് കേന്ദ്രത്തിന്റെ അരികുപറ്റാനുള്ള ശ്രമം; അവസരവാദം ജനങ്ങൾ തള്ളികളയുമെന്ന് മുസ്ലീംലീഗ്

  • By: Akshay
Subscribe to Oneindia Malayalam

കോഴിക്കോട്: മുൻ പോലീസ് മേധാവി ടിപി സെൻകുമാറിന്റെത് കേന്ദ്രത്തിന്റെ അരികുപറ്റാനുള്ള ശരമമാണെന്ന മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ജനസംഖ്യ തകരുകയാണെന്നും മുസ്ലീങ്ങള്‍ ഭൂരിപക്ഷമാകാന്‍ പോകുന്നുവെന്നുമുള്ള നുണപ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലീം കുട്ടികളാണെന്ന് ഒരു പഠനറിപ്പോര്‍ട്ടിലുമില്ല. പിന്നെയെങ്ങനെയാണ് 27 ശതമാനമുള്ള മുസ്ലീം ജനസംഖ്യപെരുകുന്നുവെന്ന് അദ്ദേഹം പറയുന്നത്.

ജനം ഇത്തരം അവസരവാദങ്ങളെയും നുണപ്രചാരണങ്ങളെയും വേര്‍തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്നും മജീദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് വിശ്വാസം നഷ്ടപ്പെട്ട വിരമിച്ച ഉദ്യോഗസ്ഥന്‍ കേന്ദ്രഭരണകൂടത്തിന്റെ അരികുപറ്റാനുള്ള വിലകുറഞ്ഞ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘപരിവാർ പ്രചരണത്തിന്റെ പിൻബലത്തിൽ

സംഘപരിവാർ പ്രചരണത്തിന്റെ പിൻബലത്തിൽ

സെന്‍കുമാര്‍ പറയുന്നത് സംഘ്പരിവാര്‍ പ്രചാരണത്തിന്റെ പിന്‍ബലത്തിലാകാമെന്നും ഇത്തരം പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും കെപിഎ മജീദ് പറഞ്ഞു.

ജിഹാദിനെ കുറിച്ച് ശരിയായി തന്നെ മനസിലാക്കിയിട്ടുണ്ട്

ജിഹാദിനെ കുറിച്ച് ശരിയായി തന്നെ മനസിലാക്കിയിട്ടുണ്ട്

ജിഹാദിനെ കുറിച്ച് കേരളത്തിലെ മുസ്ലീം സമുദായം ശരിയായി തന്നെയാണ് മനസിലാക്കിയത്. തീവ്രവാദ,ഭീകരവാദ, ജിഹാദി ചിന്താധാരകളെ കൈയൊഴിയാനും തള്ളിപ്പറയാനും മുഖ്യധാരമുസ്ലീം സംഘടനയെല്ലാം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

ആർഎസ്എസിനെ വെള്ളപൂശുന്നു

ആർഎസ്എസിനെ വെള്ളപൂശുന്നു

എസിസിനെതിരെ പോരാടുന്നത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യാരാജ്യങ്ങളാണ്. രാജ്യത്തെ നിരവധി കലാപങ്ങളിലും ഗാന്ധിവധത്തിലും പങ്കുള്ള ആര്‍എസ്എസിനെ വെള്ളപൂശുകയാണ് സെന്‍കുമാര്‍ ചെയ്യുന്നത്.

വാദിയെ പ്രതിയാക്കുന്ന നിലപാട്

വാദിയെ പ്രതിയാക്കുന്ന നിലപാട്

പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റമദാന്‍ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് പറയുന്നത് വാദിയെ പ്രതിയാക്കുന്ന പഴയ പോലീസ് മുറയാണെന്നും മജീദ് സെന്‍കുമാറിനെ ഓര്‍മിപ്പിച്ചു.

ഭാവിയിൽ വരാൻപോകുന്ന മാറ്റം

ഭാവിയിൽ വരാൻപോകുന്ന മാറ്റം

നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്‌ലിം കുട്ടികളാണ്. മുസ്‌ലിം ജനസംഖ്യ 27 ശതമാനമാണ്. 54 ശതമാനമുള്ള ഹിന്ദുക്കളുടെ ജനന നിരക്ക് 48 ശതമാനത്തില്‍ താഴെയാണ്. 19.5 ശതമാനമുള്ള ക്രിസ്ത്യാനികളുടെ ജനന നിരക്ക് 15 ശതമാനം. ഭാവിയില്‍ വരാന്‍ പോകുന്നത് ഏത് രീതിയിലുള്ള മാറ്റമായിരിക്കുമെന്ന് സെൻകുമാർ ചോദിച്ചിരുന്നു.

ക്രിസ്ത്യാനികൾ മത പരിവർത്തനം നടത്തുന്നു

ക്രിസ്ത്യാനികൾ മത പരിവർത്തനം നടത്തുന്നു

ക്രിസ്ത്യാനികളുടെ ജനന നിരക്ക് കുറയുമ്പോഴും ജനസംഖ്യ കുറയാത്തത് അവര്‍ കുറേയൊക്കെ മതപരിവര്‍ത്തനം നടത്തിക്കുന്നതുകൊണ്ടാണ്. എന്നിട്ടു പോലും സംഘര്‍ഷമുണ്ടാകാത്തത് എന്തുകൊണ്ടാണ്? ക്രിസ്ത്യന്‍ ലൗ ജിഹാദ് ഇല്ല. ആ ഓപ്പണ്‍നെസ്സ് അവര്‍ക്കുണ്ടെന്നും സമകാലികമലയാളം നടത്തിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

പരോക്ഷമായി സ്വാഗതം ചെയ്ത് സുരേന്ദ്രൻ

പരോക്ഷമായി സ്വാഗതം ചെയ്ത് സുരേന്ദ്രൻ

ഇരുമുന്നണികളുടെയും ഭരണം നേരിട്ടു കണ്ടിട്ടുള്ള ആളാണ് സെന്‍കുമാര്‍. അഴിമതിയും സ്വജനപക്ഷപാതവും സകല വൃത്തികേടുകളും നേരിട്ടു കണ്ടിട്ടുള്ള അദ്ദേഹത്തിന് ഈ നെറികേടുകള്‍ക്കെതിരെ പോരാടാനുള്ള വലിയൊരു അവസരമാണ് തുറന്നിരിക്കുന്നതെന്നാണ് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് ഇത്രം പരാമർശങ്ങളും വന്നത്.

English summary
Muslin League against former DGP TP Senkumar
Please Wait while comments are loading...