കാക്കുനിയിൽ മുസ്ലിം ലീഗ് അക്രമം: വഴിയാത്രക്കാർക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

വടകര :കല്യാണ വീട്ടിൽ നിന്നും മടങ്ങുകയായിരുന്ന കുടുംബത്തെ വാഹനം തടഞ്ഞു നിർത്തി ആക്രമിച്ചു.ചൊവാഴ്ച്ച രാത്രി 11 മണിയോടെ കാക്കുനിയിൽ വെച്ചാണ് അക്രമം.വടകര ചെമ്മരത്തൂർ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേരെ ജീപ്പ് തടഞ്ഞു വെച്ച് അക്രമിക്കുകയായിരുന്നു.ഇവർക്ക് മുന്നിലായി സഞ്ചരിച്ച ബൈക്ക് യാത്രക്കാരൻ ചെമ്മരത്തൂർ മീത്തലെ പുത്തൻ പുരയിൽ ദിനേശൻ, ജീപ്പ് യാത്രക്കാരായ സഹോദരൻ ശ്രീധരൻ ,ബന്ധുക്കളായ ശുഭ,ഗോകുൽ എന്നിവർക്കാണ് മർദ്ദനമേറ്റത്.

രഞ്ജി ട്രോഫി ഫൈനല്‍: ദില്ലിയെ വിറപ്പിച്ച് വിദര്‍ഭ... മൂന്നു വിക്കറ്റ് പിഴുതു, തുടക്കത്തില്‍ തന്നെ

ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും,വടകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ജീപ്പും,ബൈക്കും അടിച്ചു തകർത്തു.പരുക്കേറ്റവർ സിപിഎം പ്രവർത്തകരാണ്.ചൊവ്വാഴ്ച വൈകീട്ട് കാക്കുനിയിൽ നടന്ന സിപിഎം -മുസ്ലിം ലീഗ് സംഘർഷത്തിന്റെ തുടർച്ചയായാണ് അക്രമം.സംഘർഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളിൽ നിന്നുമായി നിരവധി പേർ വടകര,കുറ്റിയാടി എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്.

piclekh

മുസ്ലിം ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം കോട്ടപ്പള്ളി ലോക്കൽ കമ്മറ്റി ആരോപിച്ചു.കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സിപിഎം പോലീസിനോട് ആവശ്യപ്പെട്ടു.അതേ സമയം സംഘർഷത്തിൽ പരുക്കേറ്റവരേയും കൊണ്ട് വടകര ജില്ലാ ആശുപത്രിയിൽ എത്തിയ ഇന്നോവ കാർ സിപിഎം പ്രവർത്തകർ അടിച്ചു തകർത്തു.ഇത് ഏറെ നേരം ആശുപത്രി പരിസരത്ത്
സംഘർഷത്തിനിടയാക്കി.സംഭവത്തിൽ വടകര പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Muslim league attack in kakkuni-travelers injured

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്