കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് അഹമ്മദ് തന്നെ, പൊന്നാനിയില്‍ ഇ ടിയും

  • By Soorya Chandran
Google Oneindia Malayalam News

മലപ്പുറം: ഏറെ ആശങ്കകള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഒടുവില്‍ മുസ്ലീം ലീഗിന്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ മത്സരിച്ച ഇ അഹമ്മദും ഇടി മുഹമ്മദ് ബഷീറും തന്നെ ഇത്തവണയും മത്സരിക്കും. മണ്ഡലങ്ങളിലും മാറ്റമുണ്ടാകില്ല.

പാണക്കാട് വച്ച് ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരാലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. ഇ അഹമ്മദിനെ ഇത്തവണ മത്സരിപ്പിക്കില്ലെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Ahmed and ET

ഇ അഹമ്മദിനെ ഇത്തവണ മലപ്പുറത്ത് മത്സരിപ്പിക്കരുതെന്ന് ഭൂരിപക്ഷം മണ്ഡലം ഭാരവാഹികളും പാണക്കാട് തങ്ങളെ കണ്ട് ആവശ്യപ്പെട്ടിരുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സ്വന്തം മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കാത്ത ഇ അഹമ്മദിനെ മത്സരിപ്പിച്ചാല്‍ തോല്‍ക്കാന്‍ പോലും സാധ്യതയുണ്ടെന്നായിരുന്നു മണ്ഡലം കമ്മിറ്റികളുടെ വിലയിരുത്തല്‍.

പാര്‍ട്ടി നേതൃത്വവും തുടക്കത്തില്‍ അഹമ്മദിനെ മത്സരിപ്പിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇ അഹമ്മദിന്റെ ശക്തമായ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇപ്പോള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് നടന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ അഹമ്മദ് വൈകാരികമായാണ് സംസാരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി ഉണ്ടാക്കിയപ്പോള്‍ മുതലുള്ള നേതാവായ തന്നെ സീറ്റിന്റെ പേരില്‍ അപമാനിക്കരുതെന്ന് വരെ അഹമ്മദ് പറഞ്ഞുവത്രെ.

ഇ അഹമ്മദിന്റെ ആരോഗ്യ പ്രശ്‌നങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടിയിരുന്നു. എന്നാല്‍ തനിക്ക് ആവലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് പിന്നീട് അഹമ്മദ് തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

ഇടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തും യൂത്ത് ലീഗില്‍ നിന്നുള്ള ഒരു പുതുമുഖത്തെ പൊന്നാനിയിലും നിര്‍ത്താനായിരുന്നു മുസ്ലീം ലീഗില്‍ ആദ്യം ധാരണ ഉണ്ടായിരുന്നത്.

English summary
Muslim League declared candidates for Loksabha Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X