Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിന്തല്‍മണ്ണ ലീഗ് ഓഫീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് മങ്കട സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസ് അടിച്ചു തകര്‍ത്തു

പെരിന്തല്‍മണ്ണയിലെ മണ്ഡലം മുസ്ലിംലീഗ് ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് മസ്ലിംലീഗുകാര്‍ മക്കരപ്പറമ്പിലെ സിപിഐ എം മങ്കട ഏരിയാ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു.

മലപ്പുറം: പെരിന്തല്‍മണ്ണയിലെ മണ്ഡലം മുസ്ലിംലീഗ് ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ച് മസ്ലിംലീഗുകാര്‍ മക്കരപ്പറമ്പിലെ സിപിഐ എം മങ്കട ഏരിയാ കമ്മിറ്റി ഓഫീസ് അടിച്ചുതകര്‍ത്തു. ഓഫീസ് സെക്രട്ടറി നിസാര്‍, കാച്ചിനിക്കാട് ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പള്ളിയാലില്‍ ബൈജു എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. നിസാര്‍ വികലാംഗനാണ്.

രാത്രി ഏഴിന് മക്കരപ്പറമ്പ് അങ്ങാടിയില്‍നിന്ന് സംഘടിച്ചെത്തിയ ലീഗുകാര്‍ മാരകായുധങ്ങളുമായാണ് ഓഫീസ് തകര്‍ത്തത്. ഓഫീസിന്‍റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന സംഘം ടിവി, കസേരകള്‍, മേശകള്‍, ബോര്‍ഡുകള്‍, ജനല്‍ ചില്ലുകള്‍ തുടങ്ങിയവ തല്ലി തരിപ്പണമാക്കി. കൊടിമരം തകര്‍ത്തു. സി പി അബ്ദുറഹിമാന്‍, ജാഫര്‍ തേറമ്പന്‍, ചോലക്കല്‍ അബ്ബാസ്, ചോലക്കല്‍ സെനീബ് എന്നിവരാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

cpm

മക്കരപ്പറമ്പ് ടൗണിലും അക്രമം അഴിച്ചുവിട്ട ലീഗുകാര്‍ ജനങ്ങളെയും യാത്രക്കാരെയും ഭീഷണിപ്പെടുത്തി. ഓഫീസ് തകര്‍ത്ത വിവരമറിഞ്ഞ് എത്തിയ സിപിഐ എം പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടു. വാഹനങ്ങളും തടഞ്ഞിട്ടു. കല്ലും വടികളും മറ്റ് ആയുധങ്ങളുമായി കെട്ടിടങ്ങള്‍ക്ക് മുകളിലും അക്രമികള്‍ നിലയുറപ്പിച്ചു. സിപിഐ എം പ്രചാരണ ബോര്‍ഡുകളും തോരണങ്ങളും കൊടിമരങ്ങളും ലീഗുകാര്‍ തെരഞ്ഞുപിടിച്ച് നശിപ്പിച്ചു. പരിക്കേറ്റ സിപിഐ എം പ്രവര്‍ത്തകര്‍ ഇ എം എസ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രിയോടെ തൂത ടൗണിലെ സിപിഐ എം കൊടിമരവും പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+