മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പ് മറ്റന്നാള്‍; സമവായത്തിന് ശ്രമം തുടങ്ങി

  • Posted By:
Subscribe to Oneindia Malayalam

കാസര്‍കോട്: ജില്ലാ മുസ്ലിംലീഗ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. റിട്ടേണിംഗ് ഓഫീസറായി അബ്ദുല്‍ റഹ്മാന്‍ കല്ലായിയും അസി. റിട്ടേണിംഗ് ഓഫീസര്‍മാരായി എം.സി. വടകര, സി.കെ. സുബൈര്‍ എന്നിവരും സംബന്ധിക്കും. സമവായത്തിനുള്ള നീക്കങ്ങള്‍ നടക്കുന്നതായാണ് സൂചനയെങ്കിലും ഇനിയും ഒരു ധാരണയില്‍ എത്തിയിട്ടില്ലെന്നാണറിയുന്നത്.

ചിന്നമ്മയേയും കൂട്ടരേയും വിടാതെ പിടിച്ച് ആദായനികുതി വകുപ്പ്, തമിഴ്നാട്ടിൽ വീണ്ടും റെയ്ഡ്...

പ്രസിഡണ്ട് സ്ഥാനത്തേക്ക് എം.സി ഖമറുദ്ദീന്‍, ടി.ഇ അബ്ദുല്ല, പി.ബി അബ്ദുല്‍റസാഖ്, കല്ലട്ര മാഹിന്‍ ഹാജി തുടങ്ങിയവരുടെ പേരുകള്‍ കേള്‍ക്കുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എ. അബ്ദുല്‍റഹ്മാന്റെ പേരാണ് പ്രധാനമായും ഉള്ളത്. ഖത്തര്‍ കെ.എം.സി.സി നേതാവ് എസ്.എ.എം ബഷീര്‍, കെ.ഇ.എ ബക്കര്‍ തുടങ്ങിയവരുടെ പേരുകളും ഉയര്‍ത്തിക്കാട്ടുന്നുണ്ട്. മത്സരം ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെങ്കിലും മത്സരത്തിനുള്ള സാധ്യത ഇല്ലാതുമില്ല.

muslim_league

പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരുടെ പേര് ഉയര്‍ന്നുവന്നാലും കല്ലട്ര മാഹിന്‍ ഹാജിയെ മത്സരിപ്പിക്കാനുള്ള ശ്രമം ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ സംസാരം. വ്യാഴാഴ്ചയാണ് ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള ജില്ലാ കൗണ്‍സില്‍ യോഗമെങ്കിലും റിട്ടേണിംഗ് ഓഫീസര്‍മാര്‍ നാളെ തന്നെ കാസര്‍കോട്ടെത്തി ഒരു സമവായ ചര്‍ച്ചക്കുള്ള വഴിയൊരുക്കുമെന്നുമാണ് അറിയുന്നത്.

നിലവിലുള്ള ജില്ലാ കൗണ്‍സിലിന്റെ സമാപന യോഗം ഇന്ന് ഒരു മണിക്ക് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നുണ്ട്. ജില്ലാ പ്രവര്‍ത്തക സമിതി യോഗം ഇന്ന് രാവിലെ കാസര്‍കോട്ട് ആരംഭിച്ചു. തര്‍ക്കം ഒഴിവാക്കി ഭാരവാഹികളെ സമവായത്തിലൂടെ തന്നെ തിരഞ്ഞെടുക്കാനുള്ള വഴി കണ്ടെത്തണമെന്നാണ് ജില്ലാ നേതൃത്വത്തില്‍ ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
muslim league distict commitee election on 30th nov

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്