കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞിന് വീണ്ടും അവസരം നല്‍കുന്നതില്‍ എതിര്‍പ്പുമായി ലീഗ് ജില്ല നേതൃത്വം
lintoകൊച്ചി: കളമശേരിയില്‍ ഇബ്രാഹിം കുഞ്ഞിന് വീണ്ടും അവസരം നല്‍കില്ലെന്ന് സൂചനയുമായി ലീഗ് ജല്ലാ നേതൃത്വം. പാലാരിവട്ടം പാലം അഴിമതി വീണ്ടും ചര്‍ച്ചയായാല്‍ അത് യുഡിഎഫിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇബ്രാഹി കുഞ്ഞ് വേണ്ടെന്നെ നിഗമനത്തിലെത്താന്‍ ലീഗ് നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്. കളമശ്ശേരിയില്‍ വിവാദങ്ങളില്ലാത്ത സ്ഥാനാര്‍ഥിയാണ് വേണ്ടെതെന്നും ഇമേജുള്ളവര്‍ പാര്‍ട്ടിയില്‍ ധാരാളമുണ്ടെന്നും ജില്ല പ്രസിഡന്റ് എംഎ മജീദ് പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്‌തു.
അതേ സമയം പാലാരിവട്ടം കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പാര്‍ട്ടിയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് വികെ ഇബ്രാഹീം കുഞ്ഞ്. ഇതിനായി പാണക്കാടെത്തി ഇബ്രാഹിം കുഞ്ഞ് നേതാക്കളെ കണ്ടു. കളമശ്ശേരിയില്‍ വീണ്ടും മത്സരിക്കാനുള്ള നീക്കം ഇബ്രാംഹിം കുഞ്ഞ് സജീവമാക്കുന്നതനിടെയാണ് എതിര്‍പ്പുമായി ജില്ല നേതൃത്വം രംഗത്തെത്തുന്നത്.
ലീഗ് നേതൃത്വത്തിന് പുറമേ യുഡിഎഫിലെ മറ്റ് കക്ഷികളും ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കുന്നതില്‍ ആശങ്ക അറിയിച്ചിട്ടുണ്ട്. തനിക്ക് മത്സരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മകനും മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറിയുമായ ഗഫൂറിന് സീറ്റ് നല്‍കണമെന്നാണ് ഇബ്രാഹിം കുഞ്ഞിന്റെ ആവശ്യം. എന്നാല്‍ പിന്‍സീറ്റ് ഡ്രൈവിങ് അടക്കമുള്ള നീക്കം അനുവദിക്കില്ലെന്നാണ് നിലപാടിലാണ് ജില്ല നേതൃത്വം. ഇബ്രാഹിം കുഞ്ഞിന് പകരം നിരവധി പേരുകള്‍ കളമശ്ശേരിയിലേക്കായി ജില്ല നേതൃത്വം സംസ്ഥാന നേതൃത്വത്തിന് കൈമാറിക്കഴിഞ്ഞു.
പാര്‍ട്ടിയില്‍ തനിക്കെതിരായ നീക്കം ശക്തിപ്പെടുമ്പോഴും സ്ഥാനാര്‍ഥിയാകാനുള്ള അവകാശവാദം തുടരുകയാണ് ഇബ്രാഹിം കുഞ്ഞ്. പത്രങ്ങളില്‍ അടക്കം വികസന നേട്ടത്തിന്റെ പരസ്യം സ്വന്തം നിലയില്‍ നല്‍കുകയാണ് മുന്‍ മന്ത്രി.