ജിഫ്രി തങ്ങള്‍ക്കെതിരെ വധഭീഷണി; സമസ്തയേയും ലീഗിനെയും തമ്മിലടിപ്പിക്കാന്‍ നോക്കേണ്ട: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരായ വധഭീഷണിയില്‍ പ്രതികരണവുമായി പികെ കുഞ്ഞാലിക്കുട്ടി. വധ ഭീഷണി നടത്തിയ സംഭവത്തില്‍ കുറ്റക്കാരെ കണ്ടെത്തി എത്രയും വേഗം നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലീം ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താമെന്നത് വ്യാമോഹമാണെന്നും ജിഫ്രി തങ്ങളുമായി പാര്‍ട്ടിക്കുള്ളത് അടുത്ത ബന്ധമാണെന്നും സമസ്തയെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ പദ്ധതിക്കെതിരെയും അദ്ദേഹം പ്രതികരിച്ചു.
കെ റെയിലിന്റെ അടുത്ത ഘട്ട സമരത്തിലേക്ക് യുഡിഎഫ് കടക്കുകയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ന് പ്രതിപക്ഷനേതാവുമായി ആലോചിച്ച് രണ്ടാം ഘട്ട സമരം പ്രഖ്യാപിക്കുമെന്നും യുഡിഎഫില്‍ ഇക്കാര്യത്തില്‍ അവ്യക്തയും അഭിപ്രായ വ്യത്യാസവുമില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിനാണ് കെ റെയിലില്‍ കാഴ്ചപ്പാടില്ലാത്തത്. മുസ്ലിം ലീഗിനെതിരായ സിപിഎം വിമര്‍ശനം വഖഫ് സമ്മേളനം വിജയിച്ചതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് സമ്മേളനത്തിന്റെ വിജയമാണ് നിരന്തര വിമര്‍ശനമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇത് വഖഫില്‍ ലീഗ് പറഞ്ഞത് ശരിയാണെന്നാണ് വ്യക്താക്കുന്നതെന്നും തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും സില്‍വര്‍ ലൈന്‍ സംബന്ധിച്ച് മുസ്ലീം ലീഗിലും അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് തനിക്ക് വധഭീഷണിയുണ്ടെന്ന് ജിഫ്രി മുത്തുകോയ തങ്ങള്‍ വെളിപ്പെടുത്തിയത്. തനിക്ക് വധ ഭീഷണി ഉണ്ടെന്നും ചെമ്പിരിക്ക ഖാസിയുടെ ഗതിയുണ്ടാവുമെന്നാണ് ഭീഷണിയെന്നാണ് ജിഫ്രി തങ്ങള്‍ പറഞ്ഞത്. അതുകൊണ്ടൊന്നും പിറകോട്ട് പോകില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.അങ്ങിനെയാണ് മരണമെങ്കില്‍ അങ്ങിനെ സംഭവിക്കുമെന്നും താന്‍ ധൈര്യമായി മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും സമസ്ത വൈസ് പ്രസിഡന്റ് സി എം അബ്ദുല്ല മൗലവി 2010ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയായിരുന്നുവെന്നും ജിഫ്രി തങ്ങള്‍ ഓര്‍മ്മിപ്പിച്ചു. മത പണ്ഡിതര്‍ക്ക് നേരെ വരെ ഭീഷണി ഉണ്ടായത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് മുസ്ലീം ലീഗ് ഇന്നലെ പ്രതകിരച്ചിരുന്നു. ഭീഷണി ഗൗരവമുള്ളതല്ലെന്ന് സമസ്ത അധ്യക്ഷന്‍ പറഞ്ഞതായും പിഎംഎ സലാം പ്രതികരിച്ചിരുന്നു.
കൊവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചു; മുന്നറിയിപ്പുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍
അതേസമയം ജിഫ്രി കോയ തങ്ങള്‍ക്ക് നേരെയുണ്ടായ വധഭീഷണിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിന് നേരെയാണ് ഡിവൈഎഫ്‌ഐ പ്രസ്താവിച്ചത്. വധ ഭീഷണി ഞെട്ടിപ്പിക്കുന്നതും പ്രതിഷേധാര്‍ഹവുമാണെന്നാണ് ഡിവൈഎഫ്‌ഐ പ്രതികരിച്ചത്. സമീപ കാലങ്ങളില്‍ മുസ്ലിം ലീഗിന്റെ ജമാ അത്തെ ഇസ്ലാമിവല്‍ക്കരണത്തെ സമുദായത്തിനുള്ളില്‍ തുറന്നെതിര്‍ത്ത സുന്നി മത പണ്ഡിതരില്‍ പ്രധാനിയാണ് ജിഫ്രി മുത്തുക്കോയ തങ്ങളെന്നും ഏറ്റവുമൊടുവില്‍ വഖഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ വര്‍ഗ്ഗീയ പ്രചരണം ഏറ്റെടുത്ത് വിശ്വാസികളെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച ലീഗിന്റെ ശ്രമങ്ങളുടെ മുനയൊടിച്ച പ്രസ്താവനകളാണ് ജിഫ്രി തങ്ങളില്‍ നിന്നുണ്ടായതെന്നും ഡിവൈഎപ്‌ഐ പറഞ്ഞു.
മത രാഷ്ട്ര വാദികളായ ജമാ അത്തെ ഇസ്ലാമിയുമൊത്ത് ചേര്‍ന്ന് കേരളത്തിലെ മതനിരപേക്ഷ വാദികളായ പാരമ്പര്യ മുസ്ലീങ്ങളെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ലീഗ് ശ്രമങ്ങളില്‍ പരസ്യമായ അസ്വസ്ഥത പ്രകടിപ്പിച്ച ജിഫ്രി തങ്ങള്‍ തനിക്ക് നേരെയുണ്ടായ അസഭ്യ വര്‍ഷത്തേയും പരിഹാസങ്ങളേയും കുറിച്ച് മുന്നേ തന്നെ അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ടെന്നും അവിടെ നിന്ന് ഒരു പടി കൂടി കടന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന് നേരെയുള്ള വധഭീഷണിയെന്നും ഡിവൈഎഫ്‌ഐ പ്രതികരിച്ചു.
കെ റെയില്‍ പോകുന്നത് മലകള്‍ തുരന്നും കുന്നുകള്‍ നികത്തിയും; ഡിപിആര്‍ റിപ്പോര്‍ട്ട് പുറത്ത്
തങ്ങളുടെ ആജ്ഞാനുവര്‍ത്തിയായ നില്‍ക്കാത്ത ഏത് മത സംഘടനയ്ക്കും പണ്ഡിതര്‍ക്കും നേരെയും ആയുധമെടുക്കാന്‍ മടിക്കില്ലെന്ന സന്ദേശമാണ് മുസ്ലിം ലീഗ് ഇതിലൂടെ നല്‍കുന്നതെന്നും ലീഗ് രാഷ്ട്രീയത്തോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന ഇകെ വിഭാഗം സമസ്ത പണ്ഡിതന്മാരുടെ അധ്യക്ഷന് തന്നെ ലീഗിന്റെ വര്‍ഗ്ഗീയ നിലപാടുകളോടുള്ള ചെറിയൊരു വിമര്‍ശനത്തില്‍ തന്നെ വധ ഭീഷണി ലഭിക്കുന്നത് കേരളത്തിലെ മുസ്ലിം പണ്ഡിത സമൂഹവും പൊതു സമൂഹവും ഗൗരവത്തോടെ കാണണമെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.