Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗിന് കനത്ത തിരിച്ചടി; തമിഴ്‌നാട്ടില്‍ വട്ടപ്പൂജ്യം, കേരളത്തില്‍ 3 കുറഞ്ഞു, 15 വര്‍ഷത്തിനിടെ ആദ്യം

കോഴിക്കോട്: കേരളത്തില്‍ ആഞ്ഞടിച്ച ഇടതുകൊടുങ്കാറ്റില്‍ നിലം പൊത്തിയവരില്‍ മുസ്ലിംലീഗും. 2016ല്‍ സമാനമായ തരംഗമുണ്ടായപ്പോള്‍ മികച്ച പ്രകടനം നടത്തി കോട്ട കാക്കാന്‍ മുസ്ലിംലീഗിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ കൂടുതല്‍ സീറ്റില്‍ മല്‍സരിച്ചിട്ടും കഴിഞ്ഞ തവണ വിജയിച്ച അത്ര സീറ്റില്‍ പോലും എത്താനായില്ല. പല മണ്ഡലങ്ങളിലും ലീഗ് സ്ഥാനാര്‍ഥികള്‍ തോറ്റു. തമിഴ്‌നാട്ടിലും മുസ്ലിം ലീഗിന് കനത്ത തിരിച്ചടിയാണ്. ഡിഎംകെ സഖ്യത്തില്‍ മല്‍സരിച്ച ലീഗിന് ഒരു സീറ്റില്‍ പോലും ജയിക്കാന്‍ സാധിച്ചില്ല....

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

27ല്‍ 15 സീറ്റ്

27ല്‍ 15 സീറ്റ്

2016ല്‍ 24 സീറ്റില്‍ മല്‍സരിച്ച് 18 സീറ്റില്‍ ജയിച്ചതായിരുന്നു മുസ്ലിം ലീഗിന്റെ പ്രകടനം. ഇത്തവണ 27 സീറ്റിലാണ് ലീഗ് മല്‍സരിച്ചത്. പക്ഷേ, മൊത്തം ജയിച്ചത് 15 സീറ്റില്‍ മാത്രം. ഇടതു തരംഗത്തില്‍ മുസ്ലിം ലീഗും അടിപതറി എന്നു വേണം മനസിലാക്കാന്‍. പാര്‍ട്ടിയുടെ സമുന്നതനായ നേതാവ് കെപിഎ മജീദ് വോട്ടെണ്ണല്‍ വേളയില്‍ പലപ്പോഴും പിന്നിലായതും എടുത്തുപറയേണ്ടതാണ്.

ഏക വനിതയും തോറ്റു

ഏക വനിതയും തോറ്റു

മുസ്ലിം ലീഗ് 25 വര്‍ഷത്തിന് ശേഷമാണ് ഒരു വനിതയെ മല്‍സരിപ്പിച്ചത്. വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദിന് കാര്യമായ ചലനമുണ്ടാക്കാന്‍ കോഴിക്കോട് സൗത്തില് സാധിച്ചില്ല. 1996 ഖമറുന്നീസ അന്‍വറാണ് ഇതിന് മുമ്പ് മല്‍സരിച്ച ലീഗിന്റെ വനിതാ സ്ഥാനാര്‍ഥി. അന്ന് എളമരം കരീമിനോടാണ് തോറ്റതെങ്കില്‍ ഇന്ന് ഐഎന്‍എല്ലിലെ അഹമ്മദ് ദേവര്‍കോവിലിനിടാണ്.

 മുസ്ലിം ലീഗിന് നഷ്ടമായ മണ്ഡലങ്ങള്‍

മുസ്ലിം ലീഗിന് നഷ്ടമായ മണ്ഡലങ്ങള്‍

കോഴിക്കോട് സൗത്തിന് പുറമെ, അഴീക്കോട്, കളമശേരി, കുറ്റ്യാടി എന്നീ മണ്ഡലങ്ങളും ലീഗിന് നഷ്ടമായി. അഴീക്കോട് കെഎം ഷാജി രണ്ടുതവണ ജയിച്ച ശേഷമാണ് ഇത്തവണ തോറ്റത്. കളമശേരിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അബ്ദുല്‍ ഗഫൂറിനെ മല്‍സരിപ്പിച്ചെങ്കിലും തോറ്റു. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുള്ളയ്ക്ക് ഇത്തവണ ജയിക്കാന്‍ സാധിച്ചില്ല.

മലപ്പുറം കടന്നുള്ള ലീഗിന്റെ സീറ്റുകള്‍

മലപ്പുറം കടന്നുള്ള ലീഗിന്റെ സീറ്റുകള്‍

കൊടുവള്ളി മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിച്ചത് മുസ്ലിം ലീഗിന് നേട്ടമായി. മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന്‍ മണ്ഡലം നിലനിര്‍ത്തി. മഞ്ചേശ്വരം എകെഎം അഷ്‌റഫ് വിജയിച്ചു. കാസര്‍കോട് എന്‍എ നെല്ലിക്കുന്ന് ഇത്തവണയും ജയം ആവര്‍ത്തിച്ചു. മലപ്പുറത്തിന് പുറത്ത് ജയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ഇവരാണ്. മലപ്പുറത്ത് 11 സീറ്റിലാണ് ലീഗ് ജയിച്ചത്.

തമിഴ്‌നാട്ടില്‍ ലീഗ് പൂജ്യം

തമിഴ്‌നാട്ടില്‍ ലീഗ് പൂജ്യം

തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തിന്റെ ഭാഗമാണ് മുസ്ലിം ലീഗ്. 2016ല്‍ 5 ഇടത്ത് മല്‍സരിച്ച് ഒരു സീറ്റില്‍ ജയിച്ചിരുന്നു. ഇത്തവണ മല്‍സരിച്ച മൂന്ന് സീറ്റിലും തോറ്റു. എഡിഎംകെ സ്ഥാനാര്‍ഥികളോടാണ് തോറ്റത്. സിറ്റിങ് സീറ്റായ കടയനല്ലൂരിന് പുറമെ, വാണിയമ്പാടി, ചിദംബരം മണ്ഡലത്തിലും ലീഗ് സ്ഥാനാര്‍ഥികള്‍ തോറ്റു. ഡിഎംകെ മികച്ച വിജയം നേടിയിരിക്കെയാണ് ലീഗ് സ്ഥാനാര്‍ഥികളുടെ തോല്‍വി.

ലോക്‌സഭയിലേക്ക് ഭൂരിപക്ഷം കുറഞ്ഞു

ലോക്‌സഭയിലേക്ക് ഭൂരിപക്ഷം കുറഞ്ഞു

15 വര്‍ഷത്തിന് ശേഷം ഇത്രയും തിരിച്ചടി മുസ്ലിം ലീഗിന് നേരിടേണ്ടി വരുന്നത് ആദ്യമാണ്. അതേസമയം, മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതാവ് അ്ബ്ദുസമദ് സമദാനി ജയിച്ചു. 538248 വോട്ടുകള്‍ കിട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിപി സാനുവിന് 423633 വോട്ടുകളും. സമദാനിയുടെ ഭൂരിപക്ഷം 114615. 2019ല്‍ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചതിനേക്കാള്‍ വളരെ കുറവാണ് സമദാനിയുടെ ഭൂരിപക്ഷം.

ഹോട്ട് ലുക്കിൽ നടി ഓവിയ ഹെലൻ, പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+