Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎം ഷാജി വിജിലന്‍സ് ഓഫീസില്‍; 47 ലക്ഷത്തിന്റെ രേഖകള്‍ ഹാജരാക്കി, ഇനിയെന്ത്?

കോഴിക്കോട്: മുസ്ലിം ലീഗ് എംഎല്‍എ കെഎം ഷാജി വിജിലന്‍സ് പിടിച്ചെടുത്ത പണത്തിന്റെ രേഖകള്‍ ഹാജരാക്കി. ഇന്ന് രാവിലെ അദ്ദേഹം തൊണ്ടയാടുള്ള വിജിലന്‍സ് ഓഫീസില്‍ രേഖകളുമായെത്തി. കോഴിക്കോട്ടെയും കണ്ണൂരിലെയും ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തിയിരുന്നു. കണ്ണൂരിലെ വീട്ടില്‍ നിന്നാണ് 47 ലക്ഷത്തിലധികം രൂപ കണ്ടെടുത്തത്. ഈ പണത്തിന് രേഖകള്‍ ഹാജരാക്കാന്‍ അദ്ദേഹത്തിന് അന്ന് സാധിച്ചിരുന്നില്ല. തുടര്‍ന്ന് പണം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

k

പിന്നീട് കഴിഞ്ഞാഴ്ച ഷാജി ചില രേഖകള്‍ ഹാജരാക്കിയിരുന്നു. അന്ന് അദ്ദേഹത്തെ 5 മണിക്കൂറോളം ചോദ്യം ചെയ്തു. അനുബന്ധ രേഖകള്‍ കൂടി ഹാജരാക്കാന്‍ ഒരാഴ്ച സമയം ചോദിച്ചിരുന്നു. ഈ സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഷാജി രാവിലെ തന്നെ രേഖകളുമായി വിജിലന്‍സ് ഓഫീസിലെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി പിരിച്ച പണം എന്നാണ് ഷാജി പറഞ്ഞത്. പണം നല്‍കിയവരുടെയും റസീപ്റ്റ് ബുക്കിന്റെയും രേഖകളാണ് ഹാജരാക്കേണ്ടിയിരുന്നത്. ഇന്ന് റസീപ്റ്റ് ബുക്കിന്റെ കൗണ്ടര്‍ ഫോയില്‍ ഹാജരാക്കി എന്നാണ് വിവരം. ഈ രേഖകള്‍ പരിശോധിച്ച ശേഷമാകും ഷാജിക്കെതിരായ അടുത്ത നീക്കം.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

അതേസമയം, കോഴിക്കോട്ടെയും കണ്ണൂരിലെയും ഷാജിയുടെ വീടുകള്‍ അളന്ന് തിട്ടപ്പെടുത്താന്‍ വിജിലന്‍സ് സംഘം പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നടപടികള്‍ കൂടി കഴിഞ്ഞാലാകും വിജിലന്‍സ് തുടര്‍നടപടികള്‍ സ്വീകരിക്കുക. എംഎല്‍എ ആയ ശേശഷമാണ് ഷാജി രണ്ടു വീടുകളും പണിതത്. ഭാര്യയുടെ പേരിലാണ് വീടുകള്‍. അതുകൊണ്ടുതന്നെ ഭാര്യയെ വിജിലന്‍സ് ചോദ്യം ചെയ്യുമെന്നാണ് വിവരം. 3000 ചതുരശ്ര അടിയില്‍ വീട് നിര്‍മിക്കാനാണ് ഷാജിക്ക് കോഴിക്കോട് കോര്‍പറേഷന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 5420 ചതുരശ്ര അടിയുള്ള വീട്് നിര്‍മിച്ചു എന്നാണ് കണ്ടെത്തല്‍.

തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+