Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ പ്രതികരണം സന്തോഷം പകരുന്നു എന്ന് കെഎം ഷാജി; അനാവശ്യ പ്രചാരണം ഇനി അവസാനിപ്പിക്കാം

കോഴിക്കോട്: മുസ്ലിം ലീഗും സമസ്തയും തമ്മില്‍ ഭിന്നതയുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ചില വാര്‍ത്തകള്‍. ഇന്ന് സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങളും ആലിക്കുട്ടി മുസ്ല്യാരും പാണക്കാടെത്തി ഹൈദരലി തങ്ങളുമായി ചര്‍ച്ച നടത്തി. സമസ്തയും മുസ്ലിം ലീഗും തമ്മില്‍ യാതൊരു കുഴപ്പവുമില്ലെന്ന് ജിഫ്രി തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് അനാവശ്യ പ്രചാരണം നടത്തിയവര്‍ക്കുള്ള മറുപടിയാണെന്ന് കെഎം ഷാജി എംഎല്‍എ പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ....

k

സമസ്തയും മുസ്ലിം ലീഗും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന പുറത്ത് വന്നത് ഇരുപക്ഷത്തെയും പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ സന്തോഷം പകരുന്നുണ്ട്.
സോഷ്യല്‍ മീഡിയയിലടക്കം പല ദൃശ്യ പത്രമാധ്യമങ്ങളിലും മുസ് ലിം ലീഗിനെയും സമസ്തയെയും അകറ്റുന്ന വിധം പ്രചരണങ്ങള്‍
ഏറ്റെടുത്തവര്‍ക്ക് അത് അവസാനിപ്പിക്കാനുള്ള മുന്നറിയിപ്പ് കൂടിയായി
ഈ നിലപാടിനെ കാണാവുന്നതാണ്.
ഒരു ന്യൂനപക്ഷ സമുദായ രാഷ്ട്രീയ സംഘടന എന്ന നിലക്ക് മുസ് ലിം ലീഗിന്റെ നിലപാടുകളെ പിന്തുണക്കാനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ നിര്‍ദ്ദേശിക്കാനുമുള്ള സമസ്തയുടെ അവകാശങ്ങളെ വകവെച്ച് കൊടുക്കാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കണം.
ക്രിയാത്മകമായ വിമര്‍ശനങ്ങളെ ജനാധിപത്യപരമായി ഉള്‍ക്കൊള്ളുന്നത് സംഘടയുടെ വളര്‍ച്ചക്ക് സഹായകരമാവുകയേ ഉള്ളൂ.
സമുദായത്തിന്റെ പ്രശ്‌നങ്ങളിലും അവകാശ പോരാട്ടങ്ങളിലും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന അര്‍ത്ഥത്തിലാണു സയ്യിദ് ജിഫ്രി തങ്ങള്‍ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേരളത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷത്തിലേക്ക് ഇസ് ലാമോഫോബിയ ഒളിച്ച് കടത്തുവാനുള്ള ശ്രമങ്ങള്‍ പരസ്യമായി അനുഭവപ്പെടുന്ന ഈ ഘട്ടത്തില്‍ പരസ്പര സൗഹാര്‍ദ്ദവും ഐക്യവും കൂടുതല്‍ ദൃഢമാക്കേണ്ടത് അനിവാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+