കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളില്‍നിന്ന് പണമീടാക്കല്‍; പ്രതിഷേധം വ്യാപകം

Google Oneindia Malayalam News

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്ന രോഗികളിൽ നിന്നും മരുന്നിന് പണം ഈടാക്കാനുള്ള മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടറുടെ ഉത്തരവിൽ പ്രതിഷേധിച്ചു കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രി ഓഫീസ് നോർത്ത് നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപരോധിച്ചു.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് ഡയരക്റ്റര്‍ ഉത്തരവു പ്രകടിപ്പിച്ചത്. മരുന്നിന് രോഗികളില്‍നിന്ന് പണം വാങ്ങുന്നത് 2013ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കിയതാണെന്നും മേലില്‍ പുതിയൊരു സമ്പ്രദായം അനുവദിക്കില്ലെന്നും അവര്‍ പ്രഖ്യാപിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് പണമീടാക്കുന്നത് ആശുപത്രിയില്‍ നിര്‍ത്തിവെച്ചതായി യൂത്ത് ലീഗ് അവകാശപ്പെട്ടു.

 youth-league-

ഭാരവാഹികൾ ആസ്പത്രി ലേ സെക്രട്ടറി കെ. സതീഷ് കുമാറുമായി ചർച്ച നടത്തി. പണം വാങ്ങില്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കിയതായി സമരക്കാര്‍ പറഞ്ഞു. പാവപ്പെട്ട രോഗികളോട് ചികിത്സ ആവശ്യാർത്ഥമുള്ള മരുന്നിന് പണം വാങ്ങുന്നത് ആസ്പത്രിയിൽ സംഘർഷാവസ്ഥക്ക് കാരണമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജ് പോലീസ് യൂത്ത് ലീഗ് പ്രവത്തകരെ അറസ്റ്റ് ചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

മണ്ഡലം പ്രസിഡണ്ട് ടി.പി.എം.ജിഷാന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂർ ഉദ്ഘാടനം ചെയ്തു. ഷഫീക് തോപ്പയിൽ കെ.പി.ഷാക്കിർ,
സമദ് കരിക്കാം കുളം, ശൗക്കത് വിരുപ്പിൽ, ഫിറോസ് കോട്ടംപറമ്പ്, വി അൽത്താഫ്ഷ, ഷജീർ മുണ്ടിക്കൽതാഴം, നസീർ പണിക്കർ റോഡ് നേതൃത്വം നൽകി.

കർണാടകയിൽ തിരഞ്ഞെടുപ്പ് ചൂട്; രാഹുൽ ഗാന്ധിയുടെയും അമിത് ഷായുടെയും വിമാനത്തിൽ വരെ പരിശോധന!

കേരളത്തിന്റെ അഭിമാനമുയര്‍ത്തിയ സന്തോഷ്‌ ട്രോഫി താരത്തിന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണംകേരളത്തിന്റെ അഭിമാനമുയര്‍ത്തിയ സന്തോഷ്‌ ട്രോഫി താരത്തിന് ജന്മനാട്ടില്‍ ഉജ്വല സ്വീകരണം

English summary
muslim league protest in kozhikode medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X