ലീഗിന്റെ തോല്‍വിപ്പേടി മുന്‍കൂര്‍ ജാമ്യമോ?

കോണ്‍ഗ്രസ് കാലുവാരും എന്ന് സംശയമുള്ളതായി യു ഡി എഫ് യോഗത്തില്‍ മുസ്ലിം ലീഗ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പൊന്നാനിയില്‍ തന്നെ തോല്‍പിക്കാന്‍ പലരും ശ്രമിക്കുന്നതായി മുതിര്‍ന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ തന്നെയാണ് പറഞ്ഞത്. കോണ്‍ഗ്രസിലെ ഒരു സംഘം നേതാക്കളുമായി അടുത്തിടെ ഉണ്ടായ ഉരസലാണ് ഇ ടി യുടെ പേടിക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
മലപ്പുറത്ത് എളുപ്പത്തില്‍ ജയിച്ചാലും പൊന്നാനി അത്ര സേഫല്ല എന്ന് ലീഗിന് സംശയമുണ്ട്. പൊന്നാനിയില്‍ സീറ്റ് നിലനിര്‍ത്താന്‍ ഇത്തവണ എളുപ്പമാകില്ല എന്നാണ് പൊതുവെ കരുതപ്പെടുന്നത്. കഴിഞ്ഞ തവണ ഇടതുപാളയത്തിലുണ്ടായ പട മുതലെടുത്താണ് ലീഗ് പൊന്നാനി പിടിച്ചത്. ഇത്തവണ സ്വന്തം പാളയം തന്നെ ലീഗിനെ കൈവിട്ടേക്കുമെന്ന സൂചനകളുണ്ട്.
ആര്യാടന്‍ മുഹമ്മദും കെ മുരളീധരനും ലീഗിന്റെ അവകാശവാദങ്ങളെ പുച്ഛിക്കുന്ന രീതിയിലാണ് പരസ്യമായി തുറന്നടിച്ചത്. ഇ ടി മുഹമ്മദ് ഒന്നാന്തരം വര്‍ഗീയവാദിയാണ് എന്നായിരുന്നു ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്. ഇത് മാത്രമല്ല, ഇത്തവണ എങ്ങനെയും പൊന്നാനി പിടിക്കാനൊരുങ്ങുന്ന എല്‍ ഡി എഫ് കഴിഞ്ഞ തവണത്തെ അബദ്ധങ്ങള്‍ ആവര്‍ത്തിക്കില്ല എന്നതും ഇ ടി യുടെ ജോലി ഇരട്ടിയാക്കുന്നു.
സോളാര്‍ അഴിമതിയില്‍ മുങ്ങി പേര് പോയിരിക്കുന്ന ഈ കാലത്ത് യു ഡി എഫ് ഒന്നിച്ചുനിന്നാല്‍ പോലും ഒരു മുന്നേറ്റം അത്ര സുഗമമല്ല. ഒപ്പം പടലപ്പിണക്കങ്ങളും സീറ്റ് തര്‍ക്കങ്ങളും കൂടി ചേരുന്നതോടെ യു എഡി എഫ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശരിക്കും പിന്‍സീറ്റിലാകാനാണ് സാധ്യത.












Click it and Unblock the Notifications