വി കെ അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു ; അനുസ്മരിച്ച് മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷനേതാവും
കണ്ണൂർ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വി കെ അബ്ദുൾ ഖാദർ മൗലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂരിലായിരുന്നു അന്ത്യം. 79 വയസ്സായിരുന്നു. നിസ്കാരത്തിന് ശേഷം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 40 വർഷത്തോളമായി കണ്ണൂരിൽ മുസ്ലിംലീഗിൻ്റെ വിവിധ ചുമതലകൾ വഹിച്ചിരുന്നു. മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡൻ്റും അടക്കമുള്ള പ്രമുഖർ അനുസ്മരിച്ചു.

നാലു പതിറ്റാണ്ടോളമായി മുസ്ലിംലീഗിൻ്റെ വിവിധ ചുമതലകൾ വഹിച്ചിരുന്ന രാഷ്ട്രീയ നേതാവായിരുന്നു അന്തരിച്ച അബ്ദുൾ ഖാദർ മൗലവി. ലീഗ് സംസ്ഥാന ഉപാധ്യക്ഷ സ്ഥാനത്ത് പ്രവർത്തിച്ചു വരവേ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം. നിസ്കാരത്തിന് ശേഷം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

കണ്ണൂർ 'ചന്ദ്രിക'യിലെ ഗവേണിംഗ് ബോഡി ചെയർമാനാണ്. ഒ.കെ മുഹമ്മദ് കുഞ്ഞി, കെ ഇ സാഹബ്, ഇ.അഹമ്മദ്, സിപി മഹ്‌മൂദ് ഹാജി, എൻ.എ മമ്മുഹാജി തുടങ്ങിയ പഴയകാല ലീഗ് നേതാക്കൾക്കൊപ്പം പ്രവർത്തിച്ച മൗലവി ലീഗിൻ്റെ കണ്ണൂരിലെ മുതിർന്ന രാഷ്ട്രീയ നേതാവായിരുന്നു. കേരള ടെക്സ്റ്റൈൽസ് കോർപ്പറേഷൻ സ്ഥാനം വഹിച്ചിട്ടുണ്ട്. യുഡിഎഫ് കണ്ണൂര്‍ ജില്ലാ കണ്‍വീനർ കൂടിയാണ് അദ്ദേഹം.

വി കെ അബ്ദുൽ ഖാദർ മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും പ്രതിപക്ഷ നേതാവും അടക്കമുള്ള രാഷ്ട്രീയ നേതാക്കൾ അനുസ്മരിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചു കൊണ്ടു പോവുകയെന്ന രാഷ്ട്രീയ കാഴ്ചപ്പാടാണ് സാമൂഹ്യ ഇടപെടലുകളിൽ അബ്ദുൾ ഖാദർ മൗലവി ഉയർത്തിപ്പിടിച്ചതെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു. അത് മൗലവിയെ കണ്ണൂർ മേഖലയിൽ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സ്വീകാര്യനായ പൊതുപ്രവർത്തകനാക്കി മാറ്റിയെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

കണ്ണൂര്‍ ജില്ലയില്‍ മുസ്ലീംലീഗിന്റെ ഏറ്റവും സമുന്നത നേതാവായിരുന്ന മാവലി കറകളഞ്ഞ മതേതരവാദിയായിരുവെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ ഉമ്മൻചാണ്ടി അനുസ്മരിച്ചു. കക്ഷിരാഷ്ട്രീയത്തിനും ജാതിമത ചിന്തകള്‍ക്കും അതീതമായി വലിയൊരു സൗഹൃദവലയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ലീഗിന്റെയും യുഡിഎഫിന്റെയും വളര്‍ച്ചയ്ക്ക് വലിയ സംഭാവനകള്‍ നൽകിയിട്ടുള്ളത് എന്നെന്നു ഓർമ്മിക്കപ്പെടുമെന്നും ഉമ്മൻചാണ്ടി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

ജ്യേഷ്ഠസഹോദര തുല്യനായിരുന്ന മൗലവി വഴികാട്ടിയും മാര്‍ഗദര്‍ശിയുമായിരുന്നുവെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ അനുസ്മരിച്ചു. സാഹിബിന്റെ സ്‌നേഹവും വാത്സല്യവും പ്രോത്സാഹനവും ആവോളം തനിക്ക് ലഭിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവായിട്ടല്ല താന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. അദ്ദേഹവും തന്നെ ഒരിക്കലും ആ തരത്തില്‍ കണ്ടിട്ടില്ല. രാഷ്ട്രീയത്തിന് അതീതമായ ബന്ധം ഞങ്ങള്‍ക്ക് ഇരുവര്‍ക്കും ഇടയിലുണ്ടായിരുന്നുവെന്നും സുധാകരൻ ഓർമിച്ചു.

കണ്ണൂരിൽ യു.ഡി.എഫ് രാഷ്ട്രീയത്തിന് പതിറ്റാണ്ടുകളായി കരുത്ത് പകർന്ന നേതാവായിരുന്നു അബ്ദുൾ ഖാദർ മൗലവി സാഹിബെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ അനുശോചിച്ചു. എക്കാലവും ജനാധിപത്യ, മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും പ്രതിപക്ഷ നേതാവ് അനുശോചനസന്ദേശത്തിൽ പറഞ്ഞു. ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ച നേതാവായിരുന്നു വി.കെ.അബ്ദുൾ ഖാദർ മൗലവിയെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. തന്റെ പ്രവർത്തന മേഖലയായ കണ്ണൂരിൽ എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ച് കൊണ്ടുപോയ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹമെന്ന് സ്പീക്കർ അനുസ്മരിച്ചു.












Click it and Unblock the Notifications