താനൂരില്‍ മുസ്ലിം ലീഗുകാര്‍ ഖുറാന്‍ കത്തിച്ചു..!! ചുട്ടെരിച്ചവയില്‍ നബിയുടെ വിശുദ്ധ ഗ്രന്ഥങ്ങളും..!!
താനൂര്‍: മലപ്പുറം താനൂരില്‍ ഉണ്ടായ സിപിഎം-ലീഗ് സംഘര്‍ഷത്തിന്റെ അലയൊലികള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിച്ചതായി ആരോപണം. ദേശാഭിമാനി ദിനപത്രമാണ് കഴിഞ്ഞ ദിവസം ഈ വാര്‍ത്ത പുറത്ത് വിട്ടത്.
Read Also: സഹകരിച്ചാൽ രാജകുമാരിയെപ്പോലെ വിവാഹം..!! ലക്ഷങ്ങൾ ബാങ്കിൽ..!! ഞണ്ട് വിക്ടറിന് പീഡനത്തിന് സഹായി ഭാര്യ!
Read Also: ജയലളിതയുടെ കൊലപാതകി..!! ഇഞ്ചിഞ്ചായി ഫലം അനുഭവിക്കും...!! ശശികലയെ ജയിലില്‍ ജയലളിത വേട്ടയാടുന്നു..!!

കോര്‍മന്‍ കടപ്പുറത്തെ ഫക്കീര്‍ പള്ളിക്ക് സമീപത്തെ എസ്എസ്എഫ് ഓഫീസിന് ലീഗുകാര്‍ തീയിട്ടിരുന്നു. ഈ മാസം പതിമൂന്നിന് പുലര്‍ച്ചെ ഒന്നേ കാലോട് കൂടിയാണ് സംഭവം നടന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഫീസിന് അകത്തുണ്ടായിരുന്ന പുസ്തകങ്ങളും ഫര്‍ണിച്ചറുകളും എന്നുവേണ്ട സകലതും കത്തി നശിച്ചു. ലീഗുകാര്‍ ചുട്ടെരിച്ചവയില്‍ വിശുദ്ധ ഗ്രന്ഥമായ ഖുറാനും നബിയുടെ ഗ്രന്ഥങ്ങളും ഉള്‍പ്പെടുന്നുവെന്നാണ് സീതിക്കോയ പറയുന്നത്. ശേഷം ചുവരില്‍ ഐയുഎംഎല്‍ എന്നെഴുതിയും വെച്ചു.

താനൂരില്‍ സംഘര്‍ഷം മുറ്റിനിന്ന ഒരു ദിവസം പ്രദേശത്തെ നിരവധി വീടുകളും കടകളും തകര്‍ത്ത ശേഷം ആയിരുന്നു ലീഗുകാര്‍ കോര്‍മാന്‍ കടപ്പുറത്തെ എസ്എസ്എഫ് ഓഫീസിലെത്തിയത്. ഷട്ടര്‍ പൊളിച്ചാണ് അക്രമികള്‍ അകത്ത് കടന്നത്.

ആദ്യം ഓഫീസിനകത്തെ കസേരകളും ടിവിയും തല്ലിത്തകര്‍ത്തു. ശേഷം പെട്രോളൊഴിച്ച് സാധനങ്ങള്‍ക്ക് തീ കൊടുക്കുകയായിരുന്നു. ഖുറാന്‍ ഉള്‍പ്പെടെ ഉള്ള പുസ്തകങ്ങള്‍ അലമാരയിലായിരുന്നു. ഈ അലമാര തകര്‍ത്ത ശേഷമാണ് തീയിട്ടത്.

മഹ്ജുത്തുള്‍ ബദരിയുടെ നൂറോളം ഏടുകള്‍, ഹദ്ദാദിന്റെ ഏടുകള്‍, മൗലിനഫദ് കിത്താബുകള്‍ തുടങ്ങിയ മതഗ്രന്ഥങ്ങള്‍ കത്തി നശിച്ചു. സാന്ത്വന പരിചരണത്തിന് ഉപയോഗിച്ചിരുന്ന ഊന്നുവടിയും വാട്ടര്‍ബെഡും അടക്കമുള്ളവയും ലീഗുകാര്‍ കത്തിച്ചവയില്‍ ഉള്‍പ്പെടുന്നു.

നബി പഠിപ്പിച്ച ദിക്‌റുകളും ഖുറാനും കത്തിക്കാന്‍ ലീഗുകാര്‍ക്ക് എങ്ങനെയാണ് മനസ്സുവന്നതെന്ന് സീതിക്കോയ ചോദിക്കുന്നു. മുസ്ലിം ജമാഅത്ത് സെക്രട്ടറിയാണ് എംപി സീതിക്കോയ. ഓഫീസിന് തൊട്ടടുള്ള ക്ലബ്ബും അക്രമികള്‍ കത്തിച്ചു. ഇവിടെ ഉണ്ടായിരുന്ന ലക്ഷങ്ങള്‍ വിലവരുന്ന വലയും കത്തിച്ചു.

താനൂരില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദു റഹ്മാന്‍ രണ്ടത്താണി എല്‍ഡിഎഫിന്റെ വി അബ്ദുറഹ്മാനോട് പരാജയപ്പെട്ട ശേഷം തീരദേശത്ത് അക്രമങ്ങള്‍ തുടര്‍ക്കഥ ആയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വി അബ്ദുറഹ്മാനും ആക്രമിക്കപ്പെട്ടു.

ഇക്കഴിഞ്ഞ പത്താം തീയ്യതി ഞായറാഴ്ചയും ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് താനൂരില്‍ സംഘര്‍ഷമുണ്ടായത്. ഒരു കല്ലേറില്‍ തുടങ്ങിയ അക്രമം തീവെപ്പിലും ബോംബേറിലും ചെന്നെത്തി. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയുണ്ടായി. പോലീസുകാരും അക്രമികള്‍ക്കൊപ്പം ചേര്‍ന്നു.












Click it and Unblock the Notifications