Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫിന് ഭാവിയുണ്ടോ? മുസ്ലിം ലീഗിന് ആശങ്ക; കോണ്‍ഗ്രസിന് വിമര്‍ശനം... നേരിട്ടത് കനത്ത തോല്‍വി

മലപ്പുറം: കോണ്‍ഗ്രസിലെ തര്‍ക്കവും നിലപാടില്ലായ്മയും മുന്നണിക്ക് തിരിച്ചടിയാണെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍. യുഡിഎഫിന്റെ ശക്തമായ തിരിച്ചുവരവിന്റെ കാര്യത്തില്‍ യോഗം ആശങ്ക പ്രകടിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണിക്കും മുസ്ലിം ലീഗിനും നേരിട്ടത് കനത്ത തിരിച്ചടിയാണെന്ന് യോഗം വിലയിരുത്തി. ഹരിതയുടെ സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ ഇനി ആവശ്യമില്ലെന്നും യൂത്ത് ലീഗിലും എംഎസ്എഫിനും വനിതകള്‍ക്ക് ഭാരവാഹിത്വം നല്‍കാനും യോഗത്തില്‍ ധാരണയായി.

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. കൊവിഡ് കാരണവും പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത കാരണവുമായി നീണ്ടുപോകുകയായിരുന്നു. പലതവണ കമ്മിറ്റി ചേരാന്‍ തീരുമാനിച്ചെങ്കിലും മാറ്റിവെക്കുകയാരുന്നു. ഇന്ന് ചേര്‍ന്ന യോഗത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

കോണ്‍ഗ്രസിലെ തര്‍ക്കങ്ങളും പോരും മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചു എന്നാണ് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയുടെ വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാക്കള്‍ പലവിധത്തിലുള്ള പ്രതികരണങ്ങള്‍ നടത്തുന്നതും ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടുമാണ് മുസ്ലിം ലീഗ് ചോദ്യം ചെയ്യുന്നത്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നതെന്ന് മുസ്ലിം ലീഗ് ചോദിക്കുന്നു.

2

സംവരണ അനുപാത വിഷയം, നാര്‍ക്കോട്ടിക് ജിഹാദ് വിവാദം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. പാര്‍ട്ടി നേതൃത്വം പറയുന്നതിന് വിരുദ്ധമായി മുതിര്‍ന്ന നോക്കള്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, പാലാ ബിഷപ്പിനെ തള്ളി മുതിര്‍ന്ന നേതാവ് പി ചിദംബരം സ്വീകരിച്ച നിലപാട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അംഗീകരിച്ചിരുന്നില്ല.

3

കോണ്‍ഗ്രസില്‍ ഐക്യമില്ലെങ്കില്‍ അത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും. ഇതേ പോക്ക് തുടര്‍ന്നാല്‍ മുസ്ലിം ലീഗ് കൈയ്യും കെട്ടി നോക്കി നില്‍ക്കരുത്. നിലവിലെ സാഹചര്യത്തില്‍ യുഡിഎഫിന് തിരിച്ചുവരവ് അസാധ്യമാണ്. എന്നാല്‍ മുസ്ലിം ലീഗിന് കഠിനമായ പരിശ്രമത്തിലൂടെ നഷ്ടപ്പെട്ട സീറ്റുകളെല്ലാം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

4

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയാണേറ്റത്. ഇടതുപക്ഷം തുടര്‍ച്ചയായി അധികാരത്തിലെത്തി. കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകളും തര്‍ക്കങ്ങളുമാണ് തോല്‍വിക്ക് കാരണമെന്ന് നേരത്തെ പലകോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. നേതാക്കളുടെ പരസ്യപ്പോര് അവസാനിപ്പിക്കണമെന്നും നിര്‍ദേശങ്ങളുണ്ടായിരുന്നു. സമാനമായ വികാരം തന്നെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലും ഉയര്‍ന്നത്.

5

മുസ്ലിം ലീഗ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകളിലാണ് തോറ്റത്. മുഴുവന്‍ സീറ്റുകളും പിടിക്കാന്‍ സാധിക്കില്ലെങ്കിലും കഠിനാധ്വാനം ചെയ്താല്‍ മിക്ക സീറ്റുകളിലും വിജയിക്കാന്‍ കഴിയുമെന്ന് പ്രവര്‍ത്തക സമിതി വിലയിരുത്തി. പല മണ്ഡലങ്ങളിലും താഴേ തട്ടില്‍ ഐക്യത്തോടെയുള്ള പ്രവര്‍ത്തനം നടന്നില്ല. പരാജയ കാരണം കണ്ടെത്താന്‍ നിയോഗിച്ച കമ്മിറ്റികളുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികളുണ്ടാകും. കണ്ണൂരിലെ ഭിന്നതയും ചര്‍ച്ചയായി.

6

അതേസമയം, ഹരിത വിഷയവും യോഗത്തില്‍ ചര്‍ച്ചയായി. ഹരിതയ്ക്ക് സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ ആവശ്യമില്ലെന്നാണ് യോഗത്തിലെ വികാരം. പകരം കോളജ് കമ്മിറ്റികളായി ഹരിതയ്ക്ക് പ്രവര്‍ത്തിക്കാം. ക്യാമ്പസുകള്‍ക്ക് പുറത്ത് എംഎസ്എഫിലും യൂത്ത് ലീഗിലും പ്രവര്‍ത്തിക്കട്ടെ. ഇരു പോഷക സംഘടനകളിലും വനിതകള്‍ക്ക് ഭാരവാഹിത്വം നല്‍കുന്നതിനെ അനുകൂലിച്ചും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ഹരിതയുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുതിയ മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്.

സൗന്ദര്യത്തിന് ഒട്ടും കുറവില്ല; അന്നും ഇന്നും... നടി ഖുശ്ബുവിന്റെ അപൂര്‍വ ചിത്രങ്ങള്‍ കാണാം

7

കോണ്‍ഗ്രസിന്റെ പല നിലപാടുകളും മുന്നണിയുടെ ഭദ്രത തകര്‍ക്കുന്നതാണ് എന്നാണ് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതിയില്‍ ഉയര്‍ന്ന അഭിപ്രായം. ചില അംഗങ്ങള്‍ ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തുകയും ചെയ്തു. ചന്ദ്രിക വിവാദത്തില്‍ അനാവശ്യ ചര്‍ച്ചകളും അഭിപ്രായ പ്രകടനങ്ങളും ഒഴിവാക്കേണ്ടിയിരുന്നു എന്നാണ് യോഗത്തിന്റെ അഭിപ്രായം. ചില അംഗങ്ങള്‍ നേതാക്കളുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+