കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറത്ത് യുവതിയെ കഴുത്തറുത്ത് കൊന്നു, സഹോദരനെ പോലീസ് തിരയുന്നു

  • By Muralidharan
Google Oneindia Malayalam News

മലപ്പുറം: പരിശുദ്ധ റമസാന്‍ മാസത്തില്‍ മലപ്പുറത്ത് മുസ്ലിം യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് സ്വന്തം സഹോദരനോ? മലപ്പുറം കരുളായിയില്‍ പിലാക്കോട്ടുപാടം വളാപ്പറമ്പന്‍ ഹുസൈന്റെ മകളായ ഫസീലയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. റമസാന്‍ വ്രതം നോക്കുന്ന ഫസീല പുലര്‍ച്ചെ പ്രാര്‍ഥനകള്‍ക്ക് ശേഷം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതായിരുന്നു.

ഉച്ചയോടെയാണ് ഫസീലയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും മറ്റ് ശരീരഭാഗങ്ങളിലും മുറിപ്പാടുകളുണ്ട്. കഴുത്തിലുള്ള ആഴമേറിയ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ് ഫസീല മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഫസീലയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

crime

ഫസീലയ്‌ക്കൊപ്പം വീട്ടില്‍ ഉണ്ടായിരുന്ന സഹോദരന്‍ മുനീറിനെ കാണാനില്ല. ഫസീല കൊല്ലപ്പെട്ടതിന് ശേഷം മുനീറിനെ ആരും കണ്ടിട്ടില്ല. ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തുകയാണ്. വീട്ടിലെ കുളിമുറിയില്‍ നിന്നും രക്തക്കറയുമായി മുനീറിന്റെ മുണ്ട് കണ്ടെത്തിയിട്ടുണ്ട്. മുനീറിനെ കണ്ടെത്തിയാല്‍ മാത്രമേ എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ കഴിയൂ.

പ്രഭാതഭക്ഷണത്തിന് ശേഷം വയലിലേക്ക് പണിക്ക് പോയതാണ് ഹുസൈനും ഭാര്യയും. ഇവര്‍ പോകുമ്പോള്‍ മക്കള്‍ രണ്ടുപേരും വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നത്രെ. കൊല്ലപ്പെട്ട ഫസീല വിവാഹിതയാണ്. വളാഞ്ചേരി സ്വദേശിയായ കുഞ്ഞുമൊയ്തീനാണ് ഫസീലയുടെ ഭര്‍ത്താവ്.

English summary
Muslim woman brutally killed in Malappuram. Police searching for victim's brother.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X