• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊറോണ വ്യാപനം; സര്‍ക്കാരിന്റെ രണ്ട് നിലപാട് ശരിയല്ലെന്ന് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ

  • By Desk

കോഴിക്കോട്: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികളിലെ വൈരുധ്യം ചോദ്യം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ. ജില്ലാതലങ്ങളില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഈ വൈരുധ്യം പലരും ചൂണ്ടിക്കാണിച്ചുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമായ മറുപടി പറയാന്‍ സാധിച്ചില്ലെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.

വിവാഹം, പൊതുപരിപാടികള്‍ തുടങ്ങിയവയെല്ലാം നിയന്ത്രിക്കണമെന്ന് പറയുന്ന സര്‍ക്കാര്‍ ബിവറേജുകളിലെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ബസുകളിലെയും ട്രെയിനുകളിലെയും ജനത്തിരക്കും നിയന്ത്രിക്കാന്‍ നടപടിയില്ല. ഒരേ വിഷയത്തിലെ രണ്ട് നിലപാടുകള്‍ ശരിയല്ലെന്നാണ് മുസ്തഫ മുണ്ടുപാറ പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...

മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ്; പുതിയ ആവശ്യവുമായി കോണ്‍ഗ്രസ്, ഹോട്ടലിലേക്ക് ഇരച്ചുകയറുമെന്ന് ഡികെ

കൊവിഡ് വ്യാപനം: രണ്ട് നിലപാട് ശരിയല്ല

കൊവിഡ് 19 മായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജില്ലാ കേന്ദ്രങ്ങളില്‍ വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫ്രന്‍സിന്റെ ഭാഗമായി കോഴിക്കോട്ട് കലക്ടേറ്റിലെ മീറ്റിംഗില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടക്കുന്ന കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തെ അഭിനന്ദിക്കുമ്പോള്‍ തന്നെ ഇതിന്റെ വ്യാപനത്തിനിടയാക്കുന്ന കൂടിച്ചേരലുകളുടെ കാര്യത്തില്‍ വ്യക്തമായൊരു നിലപാടുണ്ടാക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നത് ബോധ്യമാവുകയാണ്.

സൗദിയില്‍ ജുമുഅ, ജമാഅത്ത് നിസ്‌കാരം നിര്‍ത്തി; സ്ഥാപനങ്ങള്‍ അടച്ചു, ഖത്തറില്‍ എല്ലാ കടകളും അടച്ചു

ആരധനാലയങ്ങളും കല്യാണാഘോഷങ്ങളുമുള്‍പെടെ നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശമുയരുമ്പോള്‍ തന്നെ ബിവറേജിലെ വന്‍ ആള്‍ക്കൂട്ടവും ബസ്സുകളിലെയും ട്രൈനുകളിലെയും വന്‍ ജനാവലിയും നിയന്ത്രിക്കപ്പെടാതെ പോകുന്നതിലെ ലോജിക്ക് എന്താണെന്നത് മനസ്സിലാകുന്നില്ല. ബീവറേജിലെ ആള്‍ക്കൂട്ടത്തെ വീഡിയോ കോണ്‍ഫ്രന്‍സില്‍ ഒന്നിലധികം ജില്ലകളില്‍ നിന്ന് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രിക്ക് അതിന് കൃത്യമായി മറുപടി പറയാന്‍ കഴിയാതെ പോകുമ്പോള്‍ സര്‍ക്കാരെടുക്കുന്ന മറ്റു മുന്‍കരുതലുകളും നിര്‍ദ്ദേശങ്ങളും ആത്മാര്‍ത്ഥതയോടെയല്ലേ എന്ന് സംശയിക്കേണ്ടി വരികയാണ്. ഒരേ വിഷയത്തില്‍ രണ്ടു തരം നിലപാട് ശരിയല്ല. കൊറോണ വിഷയത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന മാതൃകാപരമായ മറ്റു പ്രവര്‍ത്തനങ്ങളിലെ ആത്മാര്‍ത്ഥത സംശയിക്കപ്പെടുമ്പോള്‍ ഇത് സംബന്ധമായ മുഴുവന്‍ പ്ലാനിംഗുകളും തകിടം മറിയുമെന്നത് ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്.

കോണ്‍ഗ്രസിന്റെ പുതിയ സഖ്യനീക്കത്തില്‍ ഞെട്ടി ബിജെപി; 13 സീറ്റില്‍ മല്‍സരിക്കും, സഖ്യമില്ലാതെ ബിജെപി

English summary
Musthafa Mundupara Criticizes Government's double stand on Coronavirus alert
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X