Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ക്കും അതൃപ്തിയില്ല, അംഗീകാരങ്ങള്‍ പാര്‍ട്ടിക്കു കൂടി ലഭിക്കുന്നത്: എം.വി ഗോവിന്ദൻ

ശൈലജയ്ക്ക് ഭൂരിപക്ഷം കിട്ടിയെന്ന് കരുതി മന്ത്രി സഭയിലേക്കെടുക്കാനാവില്ലെന്നും പുതുമുഖങ്ങള്‍ വേണമെന്ന പാര്‍ട്ടി നിലപാടിന്റെ പുറത്താണ് തീരുമാനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലേക്കുള്ള സിപിഎം മന്ത്രിമാരെ പ്രഖ്യാപിച്ചതിന് പിന്നാലെ ശൈലജ ടീച്ചറിനെ ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. എന്നാൽ ഇത്തരം വിമർശനങ്ങളെയെല്ലാം തള്ളുകയാണ് സിപിഎം. കെകെ ശൈലജയ്ക്ക് സ്ഥാനം നല്‍കാഞ്ഞതില്‍ വിശദീകരണവുമായി എംവി ഗോവിന്ദന്‍ രംഗത്തെത്തി.

MV Govindan

ശൈലജയ്ക്ക് ഭൂരിപക്ഷം കിട്ടിയെന്ന് കരുതി മന്ത്രി സഭയിലേക്കെടുക്കാനാവില്ലെന്നും പുതുമുഖങ്ങള്‍ വേണമെന്ന പാര്‍ട്ടി നിലപാടിന്റെ പുറത്താണ് തീരുമാനമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിസഭയില്‍ നിന്ന് ശൈലജ ടീച്ചറെ ഒഴിവാക്കിയതില്‍ ആര്‍ക്കും അതൃപ്തിയില്ലെന്ന് എംവി ഗോവിന്ദന്‍ മാഷ്. അതൃപ്തിയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഭൂരിപക്ഷം നോക്കിയല്ല ആളുകളെ തീരുമാനിക്കുന്നത്. ഇടത് പക്ഷം ജനാധിപത്യ മുന്നണിക്ക് നന്നായിട്ട് ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമുണ്ട്. അത്രത്തോളം അല്ലാത്ത മണ്ഡലങ്ങളുണ്ട്. അവിടെ നിരവധി ആളുകള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടുണ്ട്. ജയിക്കുന്നവരുടെ ഭൂരിപക്ഷം നോക്കിയല്ല സിപിഐഎം തെരഞ്ഞെടുക്കുന്നത്. സിപിഐഎം പുതിയ ടീം വേണമെന്ന നിലപാട് സ്വീകരിച്ചു. ആ തീരുമാനമാണ് അംഗീകരിച്ചത്,' എംവി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

രു ടേം മന്ത്രിസ്ഥാനം, രണ്ടു തവണ എംഎല്‍എ സ്ഥാനം എന്നിങ്ങനെയാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളതെന്നും ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലും രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഐഎം സ്വീകരിച്ചത്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെകെ ശൈലജയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്‍പ്പെടെ ലഭിച്ച അഭിനന്ദനങ്ങള്‍ പാര്‍ട്ടിക്ക് ലഭിച്ചതാണെന്നും ഒറ്റപ്പെട്ട് ലഭിക്കുന്നതെല്ലന്നും എംവി ഗോവിനന്ദന്‍ പറഞ്ഞു.

"ഒരു ടേം മന്ത്രിസ്ഥാനം രണ്ടു തവണ എംഎല്‍എ സ്ഥാനം അങ്ങനെയാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. പാര്‍ട്ടിയില്‍ പുതിയ പുതിയ ആളുകള്‍ വരട്ടെ. സംഘടനാ നേതൃത്വത്തിലേക്കും പുതിയ ആളുകള്‍ വരട്ടെ. പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ നില്‍ക്കുന്നവര്‍ സംഘടാനപ്രവര്‍ത്തനത്തിലേക്കും സംഘടനാരംഗത്തില്‍ നിന്നുള്ളവര്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തിലേക്കും മാറും. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും മാറി പുതിയ കേഡര്‍മാര്‍ക്ക് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കി പാര്‍ട്ടി മുന്നോട്ടു പോകുകയാണ്."

ഗുജറാത്തില്‍ നാശം വിതച്ച് ടൗട്ടെ ചുഴലിക്കാറ്റ്, ചിത്രങ്ങള്‍

അതേസമയം മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെകെ ശൈലജയും രംഗത്തെത്തി. മന്ത്രിസഭയില്‍ താന്‍ മാത്രമല്ല മികച്ച പ്രകടനം കാഴ്ച വെച്ചത്. എല്ലാ മന്ത്രിമാരും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചവരാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം താന്‍ ഒറ്റയ്ക്ക് നടത്തിയത് അല്ല. അത് ഒരു സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനമാണ്. ഒരു ടീം വര്‍ക്ക് ആണ്. ഒരുപാട് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനം ആണ്. താന്‍ ആരോഗ്യമന്ത്രി ആയത് കൊണ്ട് തന്റെ പ്രവര്‍ത്തനം നിര്‍വ്വഹിച്ചു. അതുപോലെ എല്ലാവരും ചെയ്തിട്ടുണ്ട്. തനിക്ക് പൂര്‍ണ സംതൃപ്തിയാണ് ഉളളത്.

നേഹാ കക്കറിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    Sithram Yechury talks about KK Shailaja's ommission | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+