Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇപിക്കെതിരായ ആരോപണം മാധ്യമസൃഷ്ടി; പിബിയില്‍ ചര്‍ച്ചയില്ലെന്ന് ഗോവിന്ദന്‍

ന്യൂദല്‍ഹി: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ ആരോപണങ്ങള്‍ മാധ്യമ സൃഷ്ടി മാത്രമാണ് എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൊളിറ്റ് ബ്യൂറോ യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതാദ്യമായാണ് ഈ വിഷയത്തില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി പരസ്യമായി പ്രതികരിക്കുന്നത്.

പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചയും ഇല്ല എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച ആണ് സി പി ഐം എം കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജന് എതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണം ഉയര്‍ന്ന് വന്നത്.

1

സി പി ഐ എം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യം പി ജയരാജന്‍ നിഷേധിച്ചിട്ടുമില്ലായിരുന്നു. ഇതിനിടയില്‍ ആണ് സി പി ഐ എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരുന്നത്. കേന്ദ്ര കമ്മിറ്റി അംഗമായ ഇ പി ജയരാജന് എതിരായ ആരോപണം പി ബി ചര്‍ച്ചക്ക് എടുക്കും എന്നായിരുന്നു റിപ്പോര്‍ട്ട്.

2

അതാണ് സി പി ഐ എം സംസ്ഥാന സെക്രട്ടറി തന്നെ തള്ളിയിരിക്കുന്നത്. അതേസമയം ഇ പി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച ആരോപണങ്ങളെ സംബന്ധിച്ച പി ബിയിലെ ചര്‍ച്ച സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിയിരുന്നില്ല. കേരളത്തിലെ ഉള്‍പ്പടെ എല്ലാ വിഷയങ്ങളും പി ബിയില്‍ ചര്‍ച്ചയ്ക്ക് എത്തും എന്നായിരുന്നു സീതാറാം യെച്ചൂരി പറഞ്ഞിരുന്നത്.

3

അതേസമയം വിവാദങ്ങള്‍ക്ക് പിന്നാലെ ആദ്യമായി ഇന്ന് പൊതുവേദിയിലെത്തിയ ഇ പി ജയരാജന്‍ ഇത് സംബന്ധിച്ച ചോദ്യങ്ങളോട് മൗനം പാലിച്ചിരുന്നു. സി പി ഐ എമ്മിന്റെ അധ്യാപക സംഘടനായ കെ എസ് ടി എ നിര്‍ധനരായ കുട്ടികള്‍ക്ക് നല്‍കുന്ന വീടിന്റെ താക്കോല്‍ദാന ചടങ്ങിലായിരുന്നു ഇ പി ജയരാജന്‍ പങ്കെടുത്തത്.

4

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും ഇത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇ പി ജയരാജന് എതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമോ എന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും എന്നാണ് വിവരം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+