കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'യുജിസി ചട്ടമല്ല, സർവ്വകലാശാല നിയമവുമല്ല, ഇത് 'ദേവൻ രാമചന്ദ്രൻ നിയമം'; വിമർശിച്ച് ജയരാജൻ

Google Oneindia Malayalam News

കണ്ണൂർ: സാങ്കേതിക വൈസ് ചാന്‍സലറുടെ ചുമതല ഡോ സിസ തോമസിന് തുടരാമെന്ന വിധിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ രൂക്ഷവിമർശവുമായി സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. നിയമനം അംഗീകരിച്ച ദേവൻ രാമചന്ദ്രന്റെ വിധി യു ജി സി ചട്ടപ്രകാരവുമല്ല, സാങ്കേതിക സർവ്വകലാശാല നിയമമനുസരിച്ചുമല്ലെന്ന് അദ്ദേഹം വിമർശിച്ചു. യു ജി സി ചട്ടത്തിൽ താൽക്കാലിക വി സി നിയമനത്തിന് വ്യവസ്ഥയില്ലാത്തതിനാൽ സർവ്വകലാശാല നിയമമാണ് പരിഗണിക്കേണ്ടത്. ഇതൊന്നും കണക്കാക്കാതെയുള്ള ഗവർണറുടെ തീരുമാനത്തിന് ഹൈക്കോടതി കൂട്ടുനിന്നത് ഞെട്ടിക്കുന്നുവെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

യു ജി സി ചട്ടമല്ല, സർവ്വകലാശാല നിയമവുമല്ല


'യു ജി സി ചട്ടമല്ല, സർവ്വകലാശാല നിയമവുമല്ല, ഇത് 'ദേവൻ രാമചന്ദ്രൻ നിയമം'
കേരള സാങ്കേതിക സർവ്വകലാശാല താൽക്കാലിക വി.സി.യായി ശ്രീമതി സിസ തോമസിന്റെ നിയമനം അംഗീകരിച്ച ദേവൻ രാമചന്ദ്രന്റെ വിധി യു ജി സി ചട്ടപ്രകാരവുമല്ല, സാങ്കേതിക സർവ്വകലാശാല നിയമമനുസരിച്ചുമല്ല. എന്ത് നിയമമാണ് വിധിക്കടിസ്ഥാനം എന്ന ചോദ്യം ഉയരുകയാണ്. യോഗ്യതയില്ലാത്ത സിസ തോമസിന്റെ നിയമനം അംഗീകരിച്ചതിലൂടെ ദേവൻ രാമചന്ദ്രൻ നടപ്പാക്കിയത് അദ്ദേഹത്തിന്റെ നിയമമാണ്. യു ജി സി ചട്ടമനുസരിച്ച് വി സിയാകാൻ പ്രൊഫസർ പദവിയിൽ 10 വർഷത്തെ പരിചയം വേണം. സിസ തോമസിന് 9 വർഷത്തെ പരിചയം മാത്രമേയുള്ളൂ. സിസ തോമസ് സീനിയറുമല്ല. താൽക്കാലിക വി സി ക്ക് സ്ഥിരം വി സിക്കുള്ള അതേ യോഗ്യതയാണ് വേണ്ടത്. അഡ്‌ഹോക്ക് ജഡ്ജി നിയമനത്തിന് ജഡ്ജിയുടെ അതേ യോഗ്യതയാണെന്നതുപോലെ.

'ബാലയുടെ കൈയ്യിൽ നിന്നും ഒന്ന് അയാൾക്ക് കിട്ടി, പറ്റിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു, കരച്ചിലായിരുന്നു'; എലിസബത്ത്'ബാലയുടെ കൈയ്യിൽ നിന്നും ഒന്ന് അയാൾക്ക് കിട്ടി, പറ്റിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു, കരച്ചിലായിരുന്നു'; എലിസബത്ത്

താൽക്കാലിക വി സി നിയമനത്തിന്


യു ജി സി ചട്ടത്തിൽ താൽക്കാലിക വി സി നിയമനത്തിന് വ്യവസ്ഥയില്ലാത്തതിനാൽ സർവ്വകലാശാല നിയമമാണ് പരിഗണിക്കേണ്ടത്. ഇതൊന്നും കണക്കാക്കാതെയുള്ള ഗവർണറുടെ തീരുമാനത്തിന് ഹൈക്കോടതി കൂട്ടുനിന്നത് ഞെട്ടിക്കുന്നു.എന്തിനും ഏതിനും യു ജി സി ചട്ടമനുസരിച്ച് കാര്യങ്ങൾ ചെയ്യണമെന്ന് കോടതിയിൽ ഹരജി കൊടുക്കുന്നവർ പോലും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധിയിലെ സുപ്രധാന നിരീക്ഷണം വായിച്ചുനോക്കണം. സീനിയോറിറ്റി പ്രകാരം സിസ തോമസിന് യു ജി സി ചട്ടപ്രകാരമുള്ള യോഗ്യതയില്ലെങ്കിലും സീനിയർമാരും യോഗ്യതയുള്ളവരുമായ മറ്റുള്ളവർ തയ്യാറാവാത്തതിനാലും സർവ്വകലാശാലാ ആസ്ഥാനത്തിന് അടുത്തുള്ള ആളായതിനാലും സിസ തോമസിന്റെ നിയമനം അംഗീകരിക്കുന്നു എന്നാണ് ജഡ്ജി പറയുന്നത്.

'ഷോയ്ക്ക് ശേഷം പ്രശ്നങ്ങൾ പരിഹരിച്ചു'; കാര്യങ്ങൾ വിചാരിച്ച പോലെ നടന്നാൽ 2023ൽ അത് നടക്കുമെന്ന് നിമിഷ'ഷോയ്ക്ക് ശേഷം പ്രശ്നങ്ങൾ പരിഹരിച്ചു'; കാര്യങ്ങൾ വിചാരിച്ച പോലെ നടന്നാൽ 2023ൽ അത് നടക്കുമെന്ന് നിമിഷ

രേഖാമൂലം സന്നദ്ധമാണോ


ഹൈക്കോടതി മറ്റ് സീനിയർമാരായ ആളുകളോട് രേഖാമൂലം സന്നദ്ധമാണോ എന്ന് അന്വേഷിച്ചിരുന്നുവോ? കോടതി ഗവർണർ പറയുന്ന കാര്യമല്ലല്ലോ നോക്കേണ്ടത്, മുമ്പിൽ വരുന്ന തെളിവുകളല്ലേ. ഇക്കാര്യവും പരിശോധിച്ചില്ല. സർവ്വകലാശാലാ ആസ്ഥാനത്തിന് സമീപമുള്ള ഒരാളെ വി.സി. ആക്കാമെങ്കിൽ ഹൈക്കോടതി സ്ഥിതിചെയ്യുന്ന എറണാകുളത്തിനടുത്തുള്ളവരാവേണ്ടേ ജഡ്ജിമാരാകെ. ഇത്തരം ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ല. ഒരു കാര്യം വ്യക്തമാണ്. താൽക്കാലിക വി.സി. നിയമനം ദേവൻ രാമചന്ദ്രന്റെ നിയമമനുസരിച്ചാണ് അംഗീകരിക്കപ്പെട്ടത്!

2030ലെ ഞെട്ടിച്ച പ്രവചനം, യുഎസില്‍ ഇക്കാര്യം സംഭവിക്കും; ബാബ വംഗയുടെ പ്രവചനത്തിലില്ലാത്ത കാര്യം!!2030ലെ ഞെട്ടിച്ച പ്രവചനം, യുഎസില്‍ ഇക്കാര്യം സംഭവിക്കും; ബാബ വംഗയുടെ പ്രവചനത്തിലില്ലാത്ത കാര്യം!!

English summary
MV Jayarajan Againt High Court Judge in Sisa Thomas Appoinment As KTU VC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X