സരിതയുടെമൊഴി ജഡ്ജി ആസ്വദിക്കുകയായിരുന്നു; ജയരാജന്‍

സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ അലംഭാവം കാണിച്ച ജഡ്ജിയെ വിമര്‍ശിക്കുന്നതിനിടെയാണ് ജയരാജന്‍ പഴയ കേസ് ഓര്‍ത്തത്. സരിത മൊഴി പറയുമ്പോള്‍ അതിലെ കഥകേട്ട് ആസ്വദിച്ചിരിക്കുകയായിരുന്നു എറണാകുളം സിജെഎം കോടതിയിലെ ജഡ്ജിയെന്ന് എംവി ജയരാജന്‍ ആരോപിച്ചു. മൊഴി അന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നെങ്കില്‍ അത് തെളിവാകുമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇത്തരത്തില്‍ അലംഭാവം കാണിക്കുന്ന ജഡ്ജിമാരെയാണ് താന്‍ ശുംഭന്‍മാരെന്ന് വിശേഷിപ്പിച്ചതെന്നാണ് ജയരാജന്‍ പറയുന്നത്. ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐയുടെ യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സരിതയുടെ മൊഴി അട്ടിമറിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍, താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് മൊഴിനല്‍കിയതായി ജഡ്ജി എന്‍വി രാജു പറഞ്ഞിരുന്നു. എന്നാല്‍ കോടതി തിരക്കുകള്‍ മൂലം ഇക്കാര്യം നേരത്തെ അറിയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു ജഡ്ജിയുടെ വിശദീകരണം. തുടര്‍ന്നാണ് സരിതയെ പീഡിപ്പിച്ച മന്ത്രിമാരുടെ പേരുകളുമായി ബിജു രംഗത്ത് വന്നത്.












Click it and Unblock the Notifications