• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഭയപ്പെടുത്തി കീഴ്പ്പെടുത്തൽ ആർഎസ്എസ് തന്ത്രം; സുധാകരൻ ആ നിലപാട് സ്വീകരിച്ചാൽ അത്ഭുതമില്ലെന്ന് ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം; ഡിസിസി അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ വിഴുപ്പലക്കൽ തുടരുകയാണ്. മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും ചെന്നിത്തലയും പുതിയ കെപിസിസി നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് രംഗത്തെത്തി.പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളുടെ പശ്ചാത്തലത്തിൽ എവി ഗോപിനാഥിനെ പോലുള്ള മുതിർന്ന നേതാക്കൾ കോൺഗ്രസ് വിട്ടു. എന്നാൽ നേതൃത്വത്തെ വെല്ലുവിളിച്ച് നീങ്ങുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നാണ് ഹൈക്കമാന്റ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. പുകഞ്ഞ കൊള്ളി പുറത്താണെന്ന വ്യക്തമായ സന്ദേശവും നേതൃത്വം നൽകുന്നു. പാർട്ടിയെ വെല്ലുവിളിച്ച് പ്രതികരണം നടത്തുന്ന നേതാക്കളെ സംബന്ധിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കാനും നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇപ്പോഴത്തെ കോൺഗ്രസ് പ്രതിസന്ധിയെ പരിഹസിച്ചും നേതാക്കൾക്കെതിരെ നടപടിയെടുക്കാനുള്ള കോൺഗ്രസ് തിരുമാനത്തേയും വിമർശിച്ചും രംഗത്തെത്തിയിരിക്കുകയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.കോൺ ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തങ്ങൾ പരിഹരിക്കുമെന്നും അക്കാര്യത്തിൽ എകെജി സെൻ്ററിൽ നിന്നും നിർദേശവും മാർ ഗനിർദേശവും നൽകേണ്ടതില്ലെന്നുമുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം. വാക്കുകളിലേക്ക്

കിടിലം ഗ്ലാമറസ് ലുക്കില്‍ നടി ശ്രിന്ദ; വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

1

കോൺഗ്രസ്സിലെ ഗ്രൂപ്പ് തർക്കം കോൺഗ്രസ്സിന്റെ ആഭ്യന്തര പ്രശ്നമാണ്. അതൊരു സാമൂഹ്യ ദുരന്തവും വിഴുപ്പലക്കലുമായി കേരളീയ സമൂഹത്തെ മലീമസമാക്കുമ്പോൾ അത് നോക്കിനിൽക്കാനുമാവില്ല. അത്തരമൊരു സാഹചര്യമാണിപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ചാനൽ ചർച്ചാവിലക്കും പ്രതികരണ വിലക്കും ഏർപ്പെടുത്തിയത് കെ പി സി സി പ്രസിഡന്റാണ്. കോൺഗ്രസ്സുകാരെല്ലാം അതനുസരിക്കുമെന്ന് കരുതിയവർക്ക് തെറ്റി. ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ നടത്തിയ പ്രതികരണം കോൺഗ്രസ്സിലെ പൊട്ടിത്തെറി വ്യക്തമാക്കുന്നു.

2

പത്തനംതിട്ട മലപ്പുറം ഡി സി സി ഓഫീസുകളിൽ കരിങ്കൊടി പ്രത്യക്ഷപ്പെട്ടു. കരിങ്കൊടി വിലക്ക് കെ പി സി സി പ്രഖ്യാപിക്കാത്തത് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നു ചിലർ പറയുന്നു. രണ്ടിടത്തും പുതിയ ഡി സി സി പ്രസിഡന്റ്മാരെ വരവേൽക്കാൻ ആയിരുന്നു കരിങ്കൊടി എന്നും ഒരു കൂട്ടർ വ്യക്തമാക്കുന്നു.

3

ഭയപ്പെടുത്തി കീഴ്പ്പെടുത്തൽ ആർ.എസ്.എസ്സിന്റെ തന്ത്രമാണ്. ആർ.എസ്.എസ്സുമായി അടുത്ത ബന്ധം പുലർത്തുന്ന ആളായ കെ പി സി സി പ്രസിഡന്റ് ആർ എസ് എസ് ശൈലി സ്വീകരിക്കുന്നതിൽ ആർക്കും അത്ഭുതമില്ലെന്നും ജയരാജൻ പരിഹസിച്ചു. എകാധിപത്യ ശൈലിയാണിതെന്നും ജനാധിപത്യ പാർട്ടിയായ കോൺഗ്രസ്സിൽ ഇത് പറ്റില്ലെന്നും പലരും പറയുമ്പോഴും ശൈലിയിലും നടപടിയിലും ഒരു മാറ്റവുമില്ല "സെമികേഡർ" പാർട്ടിയാക്കി കോൺഗ്രസ്സിനെ മാറ്റുകയാണ് തന്റെ ലക്ഷ്യം എന്നും പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്.

4

ഡി സി സി പ്രസിഡന്റുമാരെ നിയമിച്ചു കഴിഞ്ഞു. അതൊരു അടഞ്ഞ അധ്യായമായി മാറി. അടുത്ത തമ്മിലടി കെ പി സി സി ഭാരവാഹികളെ നിയമിക്കുമ്പോഴായിരിക്കും അപ്പോളും ശൈലിയിൽ മാറ്റമുണ്ടാകുമെന്ന് പറയാനാകില്ല. അത് ഏറ്റവും നന്നായി അറിയുന്നവർ കോൺഗ്രസ്സിലെ ഉമ്മൻചാണ്ടി അടക്കമുള്ള മുതിർന്ന നേതാക്കൾക്കാണ്. അതുകൊണ്ടാണ് തങ്ങളുടെ ഗ്രൂപ്പ്‌കാർക്ക് കെ പി സി സി പുനർസംഘടനയിലെങ്കിലും പ്രാതിനിധ്യം കിട്ടുമോ എന്ന് നോക്കി കൊണ്ടുള്ള പരസ്യപ്രതികരണങ്ങൾ.

5

സസ്പെൻഷനും വിരട്ടലും സമ്പർക്ക വിലക്ക് പോലുള്ള വിലക്കുകളും ഏർപ്പെടുത്തിയ ഔദ്യോഗിക നേതൃത്വം കെ പി സി സി ഭാരവാഹി പട്ടികയും തങ്ങളുടെ കൈ പിടിയിൽ ഒതുക്കാനാണ് നോക്കുന്നത്. ഇത് രണ്ടും നയപരമായ തർക്കമല്ല. പദവികൾക്ക് വേണ്ടിയുള്ള ശക്തമായ പോരാട്ടമാണ്. ഒരുകാര്യം വ്യക്തമാണ്, പുതിയ നേതൃത്വത്തിനു അലോസരമുണ്ടാക്കുന്നവരെ പടിയടച്ചു പിണ്ഡം വെക്കുക എന്നതാണ് ഇത്തരം വിലക്കുകൾക്കെല്ലാം അടിസ്ഥാനം, ജയരാജൻ പറഞ്ഞു.

cmsvideo
  MV Govindan Master 's response
  English summary
  MV jayarajan mocks congress for warning leaders over open comments against leadership
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X