Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരെന്ന് കേട്ടാല്‍ ചിലര്‍ ചുവപ്പ് കണ്ട കാളയെ പോലെ; കൊച്ചിയില്‍ നടന്നത് ഒറ്റപ്പെട്ട സംഭവം തന്നെ...

രമേശിന്റെ ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. പ്രതി ഏത് ജില്ലക്കാരനായാലും നടപടി ഉണ്ടാകും. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എംവി ജയരാജന്‍ വ്യക്തമാക്കി.

കണ്ണൂര്‍: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ പരാമര്‍ശത്തെ പിന്തുണച്ച് എംവി ജയരാജന്‍. നടി ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കേസിലെ പ്രതിയായ വിജീഷിന് സിപിഎമ്മുമായി ബന്ധമുണ്ടെന്ന ബിജെപി നേതാവ് എംടി രമേശിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രമേശിന്റെ ആരോപണങ്ങള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. പ്രതി ഏത് ജില്ലക്കാരനായാലും നടപടി ഉണ്ടാകും. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എംവി ജയരാജന്‍ വ്യക്തമാക്കി. കണ്ണൂരെന്ന് കേട്ടാല്‍ ചിലര്‍ക്ക് ചുവപ്പ് കണ്ട കാളയെപ്പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

 ആദ്യ പ്രതികരണം

ആദ്യ പ്രതികരണം

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കോടിയേരിയുടെ ആദ്യപ്രതികരണത്തില്‍ ഒറ്റപ്പെട്ട സംഭവമാണെന്നായിരുന്നു വിശേഷിപ്പിച്ചത്. എന്നാല്‍ ഇതിനെതിരെ സിപിഐ നേതാവായ പന്ന്യന്‍ രവീന്ദ്രന്‍ രംഗത്ത് എത്തിയിരുന്നു.

 പന്ന്യന്‍ രവീന്ദ്രന്‍

പന്ന്യന്‍ രവീന്ദ്രന്‍

നടിക്കെതിരായ ആക്രമണം കോടിയേരി പറഞ്ഞതു പോലെ ഒറ്റപ്പെട്ടതല്ലെന്നും ഒറ്റപ്പെട്ടതെന്ന് പറയുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സ്ഥിതിയാണ് നാട്ടിലുള്ളതെന്നുമായിരുന്നു പന്ന്യന്റെ വിമര്‍ശനം.

 പാര്‍ട്ടി സെക്രട്ടറി

പാര്‍ട്ടി സെക്രട്ടറി

ഇതിനു പിന്നാലെയാണ് എംവി ജയരാജനും പാര്‍ട്ടി സെക്രട്ടറിയെ പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.

എംടി രമേശ്

എംടി രമേശ്

സിപിഎമ്മിന്റെ അംഗീകൃത ഗുണ്ടാ ലിസ്റ്റില്‍ ഉളളയാളാണ് കേസിലെ പ്രതിയായ വിജീഷ് എന്നായിരുന്നു എംടി രമേശിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

 പാര്‍ട്ടി ഗുണ്ട

പാര്‍ട്ടി ഗുണ്ട

സംവിധാനവും തിരക്കഥയുമായി അണിയറയില്‍ ഉള്ളത് ഭരണകക്ഷിയിലെ പ്രമുഖന്‍മാര്‍ തന്നെയാണ്. വിശിഷ്യ കണ്ണൂര്‍ ലോബി.സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ വി പി വിജീഷ് തലശ്ശേരി കതിരൂര്‍ പഞ്ചായത്തിലെ ചുണ്ടങ്ങാപൊയില്‍ സ്വദേശിയാണ്. അതായത് പി ജയരാജന്റെ അയല്‍വാസി എന്നാണഅ സിപിഎമ്മുകാരനാണെന്ന് പറയേണ്ടതില്ലല്ലോ. മാത്രവുമല്ല പാര്‍ട്ടിയുടെ അംഗീകൃത ഗുണ്ടാലിസ്റ്റിലുള്ളയാള്‍ എന്നാണ് എംടി രമേശിന്റെ ആരോപണം.

ആരോപണം

ആരോപണം

വിജീഷിന്റെ സഹോദരന്‍ സജിലേഷ് കതിരൂര് മനോജ് വധക്കേസിലെ ഗൂഡാലോചനാ കേസില്‍ പ്രതികൂടിയാണെന്ന് അറിയുമ്പോഴേ ഇയാള്‍ പാര്‍ട്ടിക്ക് എത്ര വേണ്ടപ്പെട്ടവനാണെന്ന് മനസ്സിലാകുവെന്നും രമേശ് ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+