'മുഖ്യമന്ത്രിയുടെ യാത്ര ട്രെയിനിലായിരുന്നെങ്കിൽ കുമ്പക്കുടിക്കാരൻ കുട്ടികൾക്ക് തോക്ക് കൊടുത്തേനെ';എംവി ജയരാജൻ
കണ്ണൂർ:ഭീകരപ്രവർത്തനത്തിനിറങ്ങുന്ന കുട്ടിക്കുറ്റവാളികളാണ്
കെപിസിസി പ്രസിഡന്റിന്റെ സെമികേഡറുകളെന്ന് വിമർശിച്ച് എംവി ജയരാജൻ. മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചവർ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും സ്വന്തം കുട്ടികളാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.
വിമാനയാത്രയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനും ആക്രമിക്കാനുമാണ് ശബരീനാഥ് നൽകിയ നിർദ്ദേശമെന്ന് ഗൂഢാലോചനക്കുറ്റത്തിലെ പങ്കാളികളായ കുട്ടി ക്രിമിനലുകളുടെ പ്രതികരണങ്ങൾ തെളിയിക്കുന്നുണ്ട്.മുഖ്യമന്ത്രിയുടെ യാത്ര ട്രെയിനിലായിരുന്നുവെങ്കിൽ 1995ൽ ക്വട്ടേഷൻകാർക്ക് തോക്ക് കൊടുത്തയച്ചതുപോലെ കുമ്പക്കുടി തറവാട്ടുകാരൻ തന്റെ സ്വന്തം കുട്ടികൾക്ക് തോക്കും കൊടുത്തയക്കുമായിരുന്നു.മുഖ്യമന്ത്രിയെ അപായപ്പെടുത്തുക തന്നെയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്. കോൺഗ്രസ് നേതാക്കളുടെ കുട്ടി പ്രയോഗത്തിന് ഭീകരവാദികളായ കുട്ടിക്കുറ്റവാളികൾ എന്നുതന്നെയാണ് അർത്ഥമെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം-
ഭീകരപ്രവർത്തനത്തിനിറങ്ങുന്ന കുട്ടിക്കുറ്റവാളികൾ
കെ.പി.സി.സി. പ്രസിഡന്റിന്റെ സെമികേഡറുകൾ
ധീരജിന്റെ കൊലയാളികൾ 'തങ്ങളുടെ കുട്ടികളാ'ണെന്നും അത് 'ഇരന്നുവാങ്ങിയ മരണ'മാണെന്നും കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞപ്പോൾ തങ്ങളോട് കളിക്കുന്നവർക്ക് ധീരജിന്റെ അനുഭവമുണ്ടാകുമെന്നാണ് ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ വിമാനത്തിൽ വെച്ച് അപായപ്പെടുത്താൻ ശ്രമിച്ചവർ കെ.പി.സി.സി. പ്രസിഡന്റിനും പ്രതിപക്ഷനേതാവിനും സ്വന്തം കുട്ടികളാണ്. അവരിൽ ഒന്നാംപ്രതി 19 കേസുകളിലെ പ്രതിയും നാലാം പ്രതി യൂത്ത് കോൺഗ്രസ്സിന്റെ വൈസ് പ്രസിഡന്റും വാട്ട്‌സ്ആപ്പിലൂടെ മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ പ്രേരണ നൽകിയ ആളുമാണ്. ഇവരൊക്കെയാണ് കോൺഗ്രസ് നേതാക്കളുടെ സ്വന്തം കുട്ടികൾ.

യശഃശരീരനായ ജി. കാർത്തികേയൻ എം.എൽ.എ.യും മന്ത്രിയും സ്പീക്കറുമായിരുന്നു. എതിർ രാഷ്ട്രീയക്കാരായ മുഖ്യമന്ത്രിമാരെയോ എതിർഗ്രൂപ്പുകാരനായ മുഖ്യമന്ത്രിമാരെയോ ആക്രമിക്കാൻ അണികളെ അയച്ച പാരമ്പര്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. മാതാപിതാക്കൾക്ക് പേര് ദോഷം ഉണ്ടാക്കുന്നതാണല്ലോ കോൺഗ്രസ്സിലെ മക്കൾ രാഷ്ട്രീയത്തിന്റെ ദുരന്തം! അത്തരമൊരു പുത്രനാണ് ശബരീനാഥ്. പിതാവിനെ പറയിപ്പിച്ച പുത്രൻ. ജാമ്യം കിട്ടി എന്നതുകൊണ്ട് വധശ്രമക്കേസ് ഇല്ലാതാവുന്നില്ല. അത് വിചാരണക്ക് ശേഷം വിധി വന്നാൽ മാത്രമേ റയാനാവൂ.രാഷ്ട്രീയവിരോധത്താൽ കെട്ടിച്ചമച്ച കേസ് അല്ല. യൂത്ത് കോൺഗ്രസ്സിലെ എതിർഗ്രൂപ്പുകാർ ചോർത്തി നൽകിയ തെളിവ് മൂലമാണ് വധശ്രമക്കേസിൽ പ്രതിയായത്. കെ. മുരളീധരന്റെ ഭാഷയിൽ പറഞ്ഞാൽ ഒറ്റുകാരൻ ഒറ്റിക്കൊടുത്തതിന്റെ ഫലം. ഗൂഢാലോചന നടന്ന വാട്ട്‌സ്ആപ്പ് ചാറ്റ് പുറത്തുവരുന്നതുവരെയും തങ്ങൾക്കിതിൽ പങ്കില്ലെന്ന് കേരളജനതയ്ക്ക് മുന്നിൽ ആവർത്തിക്കുകയായിരുന്നു കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കൾ.

വിമാനയാത്രയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനും ആക്രമിക്കാനുമാണ് ശബരീനാഥ് നൽകിയ നിർദ്ദേശമെന്ന് തന്നോടൊപ്പം ഗൂഢാലോചനക്കുറ്റത്തിലെ പങ്കാളികളായ കുട്ടി ക്രിമിനലുകളുടെ പ്രതികരണങ്ങൾ തെളിയിക്കുന്നുണ്ട്. 'അടിപൊളി'യാക്കാനും 'കളർഫുള്ളാ'ക്കാനും വേണ്ടിയായിരുന്നു 19 കേസിലെ പ്രതിയായ ഒരു കൊടുംക്രിമിനലിനെ തന്നെ നിയോഗിച്ചത്. മറ്റ് നിരവധി പേർ കണ്ണൂരിൽ ഉണ്ടല്ലോ. അവർക്കൊന്നും നറുക്ക് വീണില്ല. യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ പ്രസിഡന്റിന്റെ പ്രതികരണം തെളിയിക്കുന്നത് മുഖ്യമന്ത്രിക്കെതിരെ എല്ലാ രൂപത്തിലുമുള്ള പ്രതിഷേധം സംഘടിപ്പിക്കാൻ നേരത്തെ തന്നെ തീരുമാനിച്ചുവെന്നാണ്. അതാണ് വാട്‌സ്ആപ്പ് നിർദ്ദേശമായി ശബരീനാഥ് നൽകിയത്. അതിനർത്ഥം വേണ്ടിവന്നാൽ മുഖ്യമന്ത്രിയെ കായികമായി ആക്രമിക്കും എന്ന് തന്നെയല്ലേ? ഇക്കാര്യം നേരത്തേ ഈ നേതാക്കന്മാർ പുറത്ത് പറഞ്ഞിരുന്നില്ല. വാട്‌സ്ആപ്പിലൂടെ രഹസ്യമായിട്ടായിരുന്നു ആസൂത്രണം. എന്നാൽ സ്വന്തം സംഘടനയിലെ ഒറ്റുകാർ തന്നെ രഹസ്യ തീരുമാനം പരസ്യമാക്കി.
'ഇനിയെങ്കിലും പൂർണിമ ആ രഹസ്യം വെളിപ്പെടുത്തണം'..ഫോട്ടോസ് കണ്ട് കണ്ണു തള്ളി ആരാധകർ..വൈറൽ

കണ്ണൂർക്കാരൻ അല്ലാത്ത ശബരീനാഥ്, നിയോഗിക്കപ്പെട്ട 'ചാവേർ കൊലയാളി'കളോട് ടിക്കറ്റെടുത്തോ എന്നും 'ഫൈ്‌ളറ്റിൽ കയറിയോ' എന്നും തുടർച്ചയായി ഫോണിലൂടെ വിളിച്ചതിന്റെ രേഖകളും പുറത്തുവന്നു. ചാവേറുകൾ പിടിക്കപ്പെട്ടപ്പോൾ അവർ ബ്ലേഡോ കഠാരയോ തോക്കോ കൊണ്ടുപോയിട്ടില്ലല്ലോ എന്നായിരുന്നു മറ്റൊരു ന്യായം. മുഖ്യമന്ത്രിയുടെ യാത്ര ട്രെയിനിലായിരുന്നുവെങ്കിൽ 1995ൽ ക്വട്ടേഷൻകാർക്ക് തോക്ക് കൊടുത്തയച്ചതുപോലെ കുമ്പക്കുടി തറവാട്ടുകാരൻ തന്റെ സ്വന്തം കുട്ടികൾക്ക് തോക്കും കൊടുത്തയക്കുമായിരുന്നു! മുഖ്യമന്ത്രിയെ അപായപ്പെടുത്തുക തന്നെയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്ന് വ്യക്തമാണ്. കോൺഗ്രസ് നേതാക്കളുടെ കുട്ടി പ്രയോഗത്തിന് ഭീകരവാദികളായ കുട്ടിക്കുറ്റവാളികൾ എന്നുതന്നെയാണ് കേരള ജനത അർത്ഥമാക്കുക.












Click it and Unblock the Notifications