• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കാഞ്ഞിരക്കുരുവിൽ നിന്ന് മധുരം കിട്ടില്ല';ഈ മാധ്യമങ്ങൾ നൽകുന്ന സന്ദേശം തിന്മയും നാശവുമെന്ന് ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം; പുന്നപ്ര സംഭവത്തിലെ റിപ്പോർട്ടിംഗിൽ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ.ബൈക്കിലേറ്റി രോഗിയെ കൊണ്ടുപോയവരെക്കുറിച്ച് പരിഹാസത്തോടെ വ്യക്തിഹത്യ നടത്തിക്കൊണ്ടുള്ള വാർത്ത നൽകിയ ചില ചാനലുകൾ സമൂഹത്തിന് നൽകുന്ന സന്ദേശം തിന്മയും നാശവും മാത്രമാണെന്ന് ജയരാജൻ പറഞ്ഞു. ഉറവ വറ്റാത്ത നന്മകളുമായി പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐ വളണ്ടിയർമാർ ഇത്തരം ചാനലുകളുടെ താമ്രപത്രത്തിനു വേണ്ടിയല്ല സേവനം അനുഷ്ഠിക്കുന്നത്. കാഞ്ഞിരക്കുരുവിൽ നിന്നും ഒരിക്കലും മധുരം കിട്ടില്ല എന്നു പറയും പോലെ ഇത്തരം ചാനലുകളിൽ നിന്നും നിരീക്ഷകരിൽ നിന്നും ഒരിക്കലും നന്മ പ്രതീക്ഷിക്കേണ്ടതില്ലെന്നും ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പിൽ അദ്ദേഹം പറഞ്ഞു. പോസ്റ്റ് വായിക്കാം

തിന്മയും നാശവും വിതറുന്ന ചില ചാനലുകൾ
നന്മ തൊട്ടുതെറുപ്പിക്കാത്ത ചില ചാനലുകളും റിപ്പോർട്ടർമാരും ചില നിരീക്ഷകരും നമ്മുടെ നാട്ടിലുണ്ട്. അക്കൂട്ടത്തിലാണ് ഏഷ്യാനെറ്റ് അടക്കമുള്ള ചില ചാനലുകൾ.ഇങ്ങനെ പറയേണ്ടിവരുന്നതിൽ ഖേദമുണ്ട്. പുന്നപ്ര വടക്ക് പഞ്ചായത്തിലെ സഹകരണ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലെ കോവിഡ് കെയർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ഒരു രോഗി അവശനിലയിലായി. അവിടെ ഭക്ഷണം നൽകിക്കൊണ്ടിരിക്കുന്ന വളണ്ടിയർമാരായ ഡിവൈഎഫ്ഐ പ്രവർത്തകർ അശ്വിൻ കുഞ്ഞിമോനോടും രേഖ പി.മോളിനോടും ഇക്കാര്യം ചിലർ പറഞ്ഞു.

ശ്വാസം വിടാൻ കഴിയാതെ കണ്ണുകൾ പുറത്തേക്കു തള്ളിയ നിലയിലുള്ള രോഗിയെ രണ്ടുപേരും താഴെ എത്തിച്ചു. ആംബുലൻസിനു വിളിച്ചു. വരാൻ അല്പസമയം എടുക്കുമെന്നാണ് അവരോട് പറഞ്ഞത്. ഉടൻ പി.പി.ഇ കിറ്റ് ധരിച്ച് രണ്ടു പേരും രോഗിയെ മധ്യത്തിൽ ഇരുത്തി ഒരു ബൈക്കിൽ തൊട്ടടുത്ത സഹകരണ ആശുപത്രിയിൽ എത്തിച്ചു. അത് ജീവൻ രക്ഷിക്കാനുള്ള യാത്രയായിരുന്നു.

ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓക്സിജൻ സൗകര്യമുള്ള ആംബുലൻസിൽ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഇപ്പോൾ രോഗി സുഖം പ്രാപിച്ചു വരുന്നു. ഈ ചെയ്തിയെ മലയാളികൾ ആകെ പ്രശംസിച്ചു.അച്ചടി മാധ്യമങ്ങളിൽ ഭൂരിപക്ഷവും ജീവൻ രക്ഷിച്ചവരെക്കുറിച്ചുള്ള ശരിയായ റിപ്പോർട്ടുകൾ ഇത്തരം ചാനലുകളും റിപ്പോർട്ടർമാരും പരിശോധിക്കുമോ? എന്നാൽ ബൈക്കിലേറ്റി രോഗിയെ കൊണ്ടുപോയവരെക്കുറിച്ച് പരിഹാസത്തോടെ വ്യക്തിഹത്യ നടത്തിക്കൊണ്ടുള്ള വാർത്ത നൽകിയ ചില ചാനലുകളുണ്ട്. അവർ സമൂഹത്തിന് നൽകുന്ന സന്ദേശം തിന്മയും നാശവും മാത്രമാണ്.

വിജയദിനം ആഘോഷിച്ച് ഇടതുപക്ഷം, ചിത്രങ്ങള്‍ കാണാം

ഉറവ വറ്റാത്ത നന്മകളുമായി പ്രവർത്തിക്കുന്ന ഡിവൈഎഫ്ഐ വളണ്ടിയർമാർ ഇത്തരം ചാനലുകളുടെ താമ്രപത്രത്തിനു വേണ്ടിയല്ല സേവനം അനുഷ്ഠിക്കുന്നത്. ജനകീയ അംഗീകാരമാണ് ഈ മനുഷ്യസ്നേഹികൾക്ക് ലഭിച്ചത്. കാഞ്ഞിരക്കുരുവിൽ നിന്നും ഒരിക്കലും മധുരം കിട്ടില്ല എന്നു പറയും പോലെ ഇത്തരം ചാനലുകളിൽ നിന്നും നിരീക്ഷകരിൽ നിന്നും ഒരിക്കലും നന്മ പ്രതീക്ഷിക്കണ്ട.

കോൺഗ്രസിൽ അമരീന്ദറിനെതിരെ പുതിയ പടയൊരുക്കം; മന്ത്രിമാരെയും എംഎൽഎമാരുമാരെയും കണ്ട് നവജ്യോത് സിദ്ധുകോൺഗ്രസിൽ അമരീന്ദറിനെതിരെ പുതിയ പടയൊരുക്കം; മന്ത്രിമാരെയും എംഎൽഎമാരുമാരെയും കണ്ട് നവജ്യോത് സിദ്ധു

പാർട്ടി അംഗീകാരം; തിടുക്കപ്പെട്ട നീക്കങ്ങളുമായി പിജെ ജോസഫ്.. ലക്ഷ്യം ഈ രണ്ട് പേർപാർട്ടി അംഗീകാരം; തിടുക്കപ്പെട്ട നീക്കങ്ങളുമായി പിജെ ജോസഫ്.. ലക്ഷ്യം ഈ രണ്ട് പേർ

കൂൾ ലുക്കിൽ നന്ദിത ശ്വേത, ചിത്രങ്ങൾ

cmsvideo
  Pinarayi vijayan harshly criticize medias
  English summary
  MV Jayarajan slams media over the report regarding punnapra issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X