കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നിപഥുമായി മുന്നോട്ട് പോകാനുള്ള തീരുമാനം യുവജനങ്ങൾക്കെതിരായ ഭരണകുട ഗുണ്ടായിസം; എംവി ജയരാജൻ

Google Oneindia Malayalam News

ദില്ലി; രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നു വന്നിട്ടും അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനം ഭരണകൂട ഗുണ്ടായിസമാണെന്ന് സി പി എം നേതാവ് എം വി ജയരാജൻ. നിയമനം നടത്താതിരിക്കുക, ഗുരുതരമായ പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ കരാർ നിയമനം നടത്തുക, ആർ എസ് എസുകാരെ പിൻവാതിലിലൂടെ സേനയിൽ തിരുകിക്കയറ്റാൻ ശ്രമിക്കുക എന്നതാണ് ബി ജെ പി സർക്കാരിന്റെ ഇപ്പോൾ സ്വീകരിക്കുന്ന നടപടി.അണപൊട്ടിയൊഴുകുന്ന യുവജന പ്രതിഷേധം ഉണ്ടായപ്പോൾ അഗ്നിപഥ് പദ്ധതി തൽക്കാലം ഉപേക്ഷിക്കും എന്നായിരുന്നു. എന്നാൽ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം. മിതമായി പറഞ്ഞാൽ തനി ധിക്കാരമാണ്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണിത് ജയരാജൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

mv-jayarajan-1642749902

ജനാധിപത്യ മര്യാദ ഒട്ടുമില്ലാത്ത ധിക്കാരമാണ് ഇവിടെ പ്രകടമാകുന്നത്. വർഷങ്ങളായി നിലവിലുള്ള ഒരു നിയമന വ്യവസ്ഥയെ മാറ്റുമ്പോൾ അതിന് ന്യായമായ കാരണങ്ങൾ ഉണ്ടാകണം. ആവശ്യകത ഉണ്ടോയെന്ന് സമഗ്രമായി പഠിക്കണം. അതൊന്നും ഇവിടെ നടത്തിയിട്ടില്ല. സേനയിൽ കരാർ നിയമനം നടത്തുന്നത് അംഗീകരിച്ചാൽ മറ്റു മേഖലകളിലും ഭാവിയിൽ നടപ്പാക്കും. നിയമന നിരോധനത്തെ തുടർന്നു കേന്ദ്ര സർവീസിൽ 12ലക്ഷം ഒഴിവിലേക്ക് മോദി സർക്കാർ നിയമനം നടത്തുന്നില്ല.

അഗ്നിപഥിന്റെ ആദ്യ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ച് കരസേന, രജിസ്ട്രേഷൻ അടുത്ത മാസം മുതൽഅഗ്നിപഥിന്റെ ആദ്യ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ച് കരസേന, രജിസ്ട്രേഷൻ അടുത്ത മാസം മുതൽ

സേനയിലേക്കുള്ള റിക്രൂട്ട്മെന്റ് അത്തരത്തിൽ നടത്താതെ ഇരുന്നതാണ്. നിയമനം നടത്താതിരിക്കുക, ഗുരുതരമായ പ്രതിസന്ധിയിൽ അകപ്പെടുമ്പോൾ കരാർ നിയമനം നടത്തുക, ആർ എസ് എസുകാരെ പിൻവാതിലിലൂടെ സേനയിൽ തിരുകിക്കയറ്റാൻ ശ്രമിക്കുക എന്നതാണ് ബി ജെ പി സർക്കാരിന്റെ ഇപ്പോൾ സ്വീകരിക്കുന്ന നടപടിയിൽ നിന്ന് വ്യക്തമാകുന്നത്. ഇത് നക്കി കൊല്ലുന്ന സമീപനമാണ്.

'ഭാവന വന്നാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണൂല'; കിടിലൻ ചിത്രങ്ങളുമായി വീണ്ടും താരം'ഭാവന വന്നാൽ പിന്നെ ചുറ്റും ഉള്ളതൊന്നും കാണൂല'; കിടിലൻ ചിത്രങ്ങളുമായി വീണ്ടും താരം

അണപൊട്ടിയൊഴുകുന്ന യുവജന പ്രതിഷേധം ഉണ്ടായപ്പോൾ പ്രധാനമന്ത്രിയും സേനാ മേധാവികളും കൂടിക്കാഴ്ച നടത്തി. എല്ലാവരും പ്രതീക്ഷിച്ചത് അഗ്നിപഥ് പദ്ധതി തൽക്കാലം ഉപേക്ഷിക്കും എന്നായിരുന്നു. എന്നാൽ രജിസ്ട്രേഷനും പരിശീലന പരിപാടിയും ആരംഭിക്കാനുള്ള തീയതി പ്രഖ്യാപിക്കുകയാണ് കൂടിക്കാഴ്ചക്ക് ശേഷം സേനാ മേധാവികൾ ചെയ്തത്. സമരത്തിൽ പങ്കെടുത്തവർക്ക്‌ വിലക്കും പ്രഖ്യാപിച്ചിട്ടുണ്ട്. മിതമായി പറഞ്ഞാൽ തനി ധിക്കാരമാണ്. ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനമാണ്. ഇതൊക്കെ ചെയ്യുമ്പോൾ എങ്ങനെ നാം സഹിച്ചിരിക്കും. എന്തിന്നധീരത. ഇപ്പോൾ തുടങ്ങണം ബി ജെ പി സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം.

Recommended Video

cmsvideo
Agnipath പ്രതിഷേധം മുറുകുന്നു, രാജ്യമെങ്ങും കനത്ത സുരക്ഷ | *Defence

English summary
MV Jayarajan Slams Modi Government over the Agnipath scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X