ഇന്ധനവില കുറയ്ക്കാത്ത പ്രധാനമന്ത്രി രാജ്യദ്രോഹി തന്നെ; വിമർശിച്ച് എംവി ജയരാജൻ
തിരുവനന്തപുരം; അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാത്ത പ്രധാനമന്ത്രി രാജ്യദ്രോഹിതന്നെയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.ക്രൂഡോയിൽവില 8 ദിവസത്തിനിടയിൽ അന്താരാഷ്ട്ര വിപണിയിൽ 3.39 ഡോളർ (252.65 രൂപ) കുറഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധനവില കൂട്ടിയ നടപടി ജനങ്ങൾക്കൊരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ജയരാജൻ പറഞ്ഞു.

എണ്ണവില കുറയുമ്പോൾ നികുതി കൂട്ടിയും എണ്ണവില കൂടുമ്പോൾ വിലകൂട്ടിയും ജനങ്ങളെ കൊള്ളചെയ്യുന്നു. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ എണ്ണക്ക് ജി. എസ്. ടി. ബാധകമാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ബിജെപി കാർ പ്രധാനമന്ത്രിക്ക് കത്തെഴുതുകയാണ്. ജി. എസ്. ടി ബാധകമാക്കിയ പാചകവാതക വില വർധിപ്പിച്ചതും സബ്‌സിഡി നൽകാത്തതും ബിജെപിക്കാർ അറിയില്ലേ?. മോഡിയും അനുയായികളും ജനങ്ങളെ വിഡ്ഢികളാക്കരുത്, ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.
നടി മമതയുടെ പുത്തൻ ലുക്ക്... വൈറലായി പുതിയ ഫോട്ടോകൾ
രാജ്യദ്രോഹിയെ പോലെ പെരുമാറുന്ന പ്രധാനമന്ത്രി
അന്താരാഷ്ട്ര വിപണിയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധനവില കുറയ്ക്കാത്ത പ്രധാനമന്ത്രി രാജ്യദ്രോഹിതന്നെയാണ്. ക്രൂഡോയിൽവില 8 ദിവസത്തിനിടയിൽ അന്താരാഷ്ട്ര വിപണിയിൽ 3.39 ഡോളർ (252.65 രൂപ) കുറഞ്ഞിട്ടും ഇന്ത്യയിൽ ഇന്ധനവില കൂട്ടിയ നടപടി ജനങ്ങൾക്കൊരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണ്. മോഡിയുടെ രാജ്യഭരണ തുടക്കവർഷമായ 2014 ൽ വിദേശത്ത് 104 ഡോളർ ആയിരുന്നു ക്രൂഡോയിൽ വില. ആ സമയത്ത് ഇന്ത്യയിൽ പെട്രോൾ വില ലിറ്ററിന് 73 രൂപ. 7 വർഷത്തിനിടയിൽ ക്രൂഡോയിൽ വില 74 ഡോളറായി കുറഞ്ഞു. അപ്പോൾ 1 ലിറ്റർ പെട്രോളിന് 102.54 രൂപ.
എണ്ണവില കുറയുമ്പോൾ നികുതി കൂട്ടിയും എണ്ണവില കൂടുമ്പോൾ വിലകൂട്ടിയും ജനങ്ങളെ കൊള്ളചെയ്യുന്നു. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ എണ്ണക്ക് ജി. എസ്. ടി. ബാധകമാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ ബിജെപി കാർ പ്രധാനമന്ത്രിക്ക് കത്തെഴുതുകയാണ്. ജി. എസ്. ടി ബാധകമാക്കിയ പാചകവാതക വില വർധിപ്പിച്ചതും സബ്‌സിഡി നൽകാത്തതും ബിജെപിക്കാർ അറിയില്ലേ?. മോഡിയും അനുയായികളും ജനങ്ങളെ വിഡ്ഢികളാക്കരുത്.
ജി. എസ്. ടി. നടപ്പാക്കിയാൽ സംസ്ഥാനങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന വിൽപ്പന നികുതി വരുമാനം കുറയാതെ കേന്ദ്രം നൽകുമോ?. ജി. എസ്. ടി കൊണ്ടുവരുമ്പോൾ സംസ്ഥാനങ്ങളുടെ വരുമാനം കുറയുന്ന ഘട്ടത്തിൽ ഗ്രാന്റ് നൽകി സഹായിക്കുമെന്നായിരുന്നു പറഞ്ഞത്. കേരളത്തിന് അത് പ്രകാരം 5000 കോടിയിലേറെ രൂപ ലഭിക്കാനുണ്ട്. അതാദ്യം നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്തെ ബിജെപിക്കാർ പ്രധാനമന്ത്രിക്ക് കത്തെഴുതട്ടെ. എന്നിട്ടാവാം മറ്റുകത്തുകൾ. അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഗണ്യമായി കുറഞ്ഞതിനാൽ അതിനാനുപാതികമായി ഇന്ധനവില ഇന്ത്യയിൽ കുറച്ചേപറ്റൂ. അന്താരാഷ്ട്ര വിലയനുസരിച്ച് 1 ലിറ്റർ പെട്രോൾ 74.12 രൂപയ്ക്ക് നൽകാൻ കഴിയും. അതിനായ് ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണം
ഫ്‌ളോറല്‍ സാരിയില്‍ സുന്ദരിയായി നടി ഭാവന; വൈറലായി ചിത്രങ്ങള്‍, കമന്റുമായി മറ്റ് താരങ്ങള്‍












Click it and Unblock the Notifications