മാതൃഭൂമിക്കെതിരെ രൂക്ഷ വിമർശനവുമായി എംവി ജയരാജൻ; ‘മാതൃഭൂമിയുടേത് സംഘപരിവാര്‍സേവ’, വാർത്ത ലഘൂകരിച്ചു

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: മാതൃഭൂമി പത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി എംവി ജയരാജൻ. അസത്യത്തിന്റെ പക്ഷം അഥവ ആർഎസ്എസ് 'ഭൂമി' എന്ന തലക്കെട്ടോടെ തന്റെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് എംവി ജയരാജൻ മാതൃഭൂമിയെ വിമർശിക്കുന്നത്. തിരുവനന്തപുരം മെയർ വികെ പ്രശാന്തിനെ ബിജെപി പ്രവർത്തകർ ചേർന്ന് ആക്രമിച്ച വാർത്ത മാതൃഭൂമി പത്രം ലഘൂകരിച്ചതാണ് എംവി ജയരാജനെ ചൊടിപ്പിച്ചത്. ഇടയ്ക്കെപ്പോഴോ വഴിയരികിൽ കണ്ട ബോർഡിലെ പരസ്യവാചകം ഇങ്ങനെയായിരുന്നു - 'ഞങ്ങൾക്ക്‌ പക്ഷമുണ്ട്‌ ; സത്യത്തിന്റെ പക്ഷം'. പരസ്യം മാതൃഭൂമിയുടേതാണ്‌.

സിപിഐയും സിപിഎമ്മും ഒറ്റയ്ക്ക് മത്സരിച്ചാൽ എന്ത് സംഭവിക്കും? സിപിഐ ചെയ്തത് ബഹിഷ്ക്കരണമല്ല, പിന്നെ?

ഇന്നത്തെ തിരുവനന്തപുരത്തെ മാതൃഭൂമി പത്രം കണ്ടപ്പോൾ ഈ പരസ്യവും ഒപ്പം പരസ്യവാചകത്തിൽ ഒരക്ഷരത്തിന്റെ കുറവുണ്ടോ എന്ന ചിന്തയുമാണ്‌ മനസ്സിൽ നിറഞ്ഞത്‌. 'ഞങ്ങൾക്ക്‌ പക്ഷമുണ്ട്‌; അസത്യത്തിന്റെ പക്ഷം' എന്നാക്കി പത്രം പരസ്യവാചകം മാറ്റേണ്ടതുണ്ടോ എന്നുതോന്നി എന്ന് തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇന്നലെ തലസ്ഥാന നഗരിയിൽ മേയർ ആക്രമിക്കപ്പെട്ടത്‌ ദൃശ്യമാധ്യമങ്ങളാകെ വലിയ വാർത്തയാക്കിയതാണ്‌. ബിജെപി ആക്രമണത്തിൽ മേയർക്ക്‌ പരിക്ക്‌ എന്നതായിരുന്നു ആ വാർത്ത. ദൃശ്യങ്ങൾ ഇക്കാര്യം അടിവരയിടുകയും ചെയ്യുന്നു. എന്നിട്ടും ഇന്നത്തെ തിരുവനന്തപുരത്തെ മാതൃഭൂമി പത്രത്തിൽ മേയർക്ക്‌ വീണ്‌ പരിക്കേറ്റെന്നാണ്‌ വാർത്തയെന്ന് അദ്ദേഹം പറയുന്നു.

മാതൃഭൂമി ആരുടെ പക്ഷത്താണ്

മാതൃഭൂമി ആരുടെ പക്ഷത്താണ്

മാതൃഭൂമിയുടെ പേരെടുത്തുപറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചതിന്റെ തൊട്ടു പിന്നാലെയാണ് എം വി രംഗത്തെത്തിയിരിക്കുന്നത്. മേയറെ ആക്രമിച്ചത് നിസാരവത്കരിച്ച മാതൃഭൂമി അസത്യത്തിന്റെ പക്ഷത്താണ് നില്‍ക്കുന്നതെന്ന് എംവി ജയരാജന്‍ പറഞ്ഞു. മേയര്‍ ആക്രമിക്കപ്പെട്ടത് ദൃശ്യമാധ്യമങ്ങളാകെ വലിയ വാര്‍ത്തയാക്കിയതാണ്. ബി.ജെ.പി ആക്രമണത്തില്‍ മേയര്‍ക്ക് പരിക്ക് എന്നതായിരുന്നു ആ വാര്‍ത്ത. ദൃശ്യങ്ങള്‍ ഇക്കാര്യം അടിവരയിടുകയും ചെയ്യുന്നു. എന്നിട്ടും മാതൃഭൂമി മേയര്‍ വീണ് പരിക്കേറ്റെന്നാണ് വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

സംഘപരിവാർ സേവ

സംഘപരിവാർ സേവ

ശനിയാഴ്ച തലസ്ഥാന നഗരിയിൽ മേയർ ആക്രമിക്കപ്പെട്ടത്‌ ദൃശ്യമാധ്യമങ്ങളാകെ വലിയ വാർത്തയാക്കിയതാണ്‌. ബിജെപി ആക്രമണത്തിൽ മേയർക്ക്‌ പരിക്ക്‌ എന്നതായിരുന്നു ആ വാർത്ത. ദൃശ്യങ്ങൾ ഇക്കാര്യം അടിവരയിടുകയും ചെയ്യുന്നു. എന്നിട്ടും ഇന്നത്തെ തിരുവനന്തപുരത്തെ മാതൃഭൂമി പത്രത്തിൽ മേയർക്ക്‌ വീണ്‌ പരിക്കേറ്റെന്നാണ്‌ വാർത്ത. ഇതാദ്യമായല്ല മാതൃഭൂമിയുടെ സംഘപരിവാർ സേവയെന്ന് ആ പത്രം ശ്രദ്ധിക്കുന്ന ആർക്കും മനസ്സിലാകുമെന്നും എംവി ജയരാജൻ‌ ഫേസ്ബുക്കിൽ കുറിക്കുന്നു.

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കണ്ടതും ഇതു തന്നെ

വേങ്ങര ഉപതിരഞ്ഞെടുപ്പിൽ കണ്ടതും ഇതു തന്നെ

വേങ്ങര ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചയുടനെ മാതൃഭൂമിയുടെ ഓൺലൈൻ പേജിൽ വന്ന വാർത്ത - ' വേങ്ങരയിൽ ലീഗ്‌ ജയിക്കും, സിപിഎം തോൽക്കും, ലീഗിനും ബിജെപി ക്കും മുന്നേറ്റമുണ്ടാകുമ്പോൾ സിപിഎമ്മിന്‌ വോട്ട്‌ കുറയും' എന്നായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ്‌ ഫലം എന്തായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. അത്‌ ലീഗിന്‌ ഭൂരിപക്ഷത്തിൽ വൻ കുറവ്‌, ബിജെപിക്ക്‌ കഴിഞ്ഞതവണ ലഭിച്ചതിനേക്കാൾ കുറവ്‌ വോട്ട്‌, എൽഡിഎഫിന്‌ ലഭിച്ച വോട്ടിൽ വൻ വർദ്ധന എന്നതായിരുന്നു ആ ചിത്രം. ഫലത്തിൽ അന്ന് ജനങ്ങൾ തിരിച്ചടി നൽകിയത്‌ ലീഗിനും ബിജെപിക്കും മാത്രമായിരുന്നില്ല, മാതൃഭൂമിക്കും കൂടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

നിലവാരം ഇടിച്ച് താഴ്ത്തുന്നു

നിലവാരം ഇടിച്ച് താഴ്ത്തുന്നു

മാതൃഭൂമിപോലുള്ള ദേശീയ ദിനപ്പത്രം അതിന്റെ നിലവാരം ഇങ്ങനെ ഇടിച്ചുതാഴ്ത്തരുത്‌. അതിന്റെ അധികാരികൾ ഇത്‌ ശ്രദ്ധിക്കുമെന്ന് കരുതുന്നു. മാധ്യമപ്രവർത്തകരിൽ ചിലരുടെ ഈ അപചയം സംബന്ധിച്ച്‌ ആത്മപരിശോധന നടത്തി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പത്രത്തിലെ വാർത്തയുടെ ഫോട്ടോയും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നഗരസഭ കൗണ്‍സില്‍ യോഗത്തിനിടെയായിരുന്നു മേയർക്കെതിരെ ആക്രമണം ഉണ്ടായത്. എല്‍ഡിഎഫ്, ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയത്.

ഭിത്തിയിൽ ചേർത്ത് തള്ളി

മേയറെ ഒരുകൂട്ടം ബിജെപി കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഭിത്തിയില്‍ ചേര്‍ത്ത് തള്ളുകയായിരുന്നെന്ന് ദൃശ്യങ്ങള്‍ വ്യക്തമാണ്. തുടര്‍ന്ന് നഗരസഭയുടെ മുകളിലത്തെ നിലയിലേക്ക് പോകാന്‍ ശ്രമിച്ച മേയറെ കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് തള്ളിയിടുകയായിരുന്നു. നിലത്ത് വീണ മേയര്‍ക്ക് കാലിനാണ് പരുക്കേറ്റത്. തന്നെ ആക്രമിച്ചവരില്‍ പുറത്തു നിന്നുള്ളവരും ഉണ്ടെന്ന് മേയര്‍ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റ മേയറെ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
MV Jayarajan's facebook post against Mathrubhumi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്