കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലിഗയുടെ മരണം... വീണ്ടും ദുരൂഹതകൾ തുടരുന്നു, മൃതദേഹം നേരത്തെ നാട്ടുകാർ കണ്ടിരുന്നു...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണത്തിൽ ദുരൂഹതകൾ ഏറുന്നു. ലിഗയുടെ മൃതദേഹം നേരത്തെ തന്നെ പ്രദേശവാസികൾ കണ്ടിരുന്നെന്ന് സംശയം. സ്ത്രീകളുടേതടക്കമുള്ള വസ്ത്രങ്ങളും ചെരിപ്പും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളും ലിഗയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തു നിന്നും പോലീസിന് ലഭിച്ചു. നാട്ടുകാർ മൃതദേഹം നേരത്തെ കണ്ടിരുന്നുവെന്ന പോലീസിന്റെ സംശയത്തിൽ പ്രദേശവാസികളെ പോലീസ് വീണ്ടും ചോദ്യം ചെയ്തു. രൂക്ഷമായ ദുര്‍ഗന്ധമുണ്ടായിട്ടും നാട്ടുകാര്‍ ഇതറിഞ്ഞില്ല എന്ന മൊഴികളാണ് പോലീസിന് സംശയമുളവാക്കുന്നത്.

മൃതദേഹം കണ്ടതിന് സമീപത്താണ് ലിഗയെ ഇവിടെയെത്തിച്ചെന്ന് സംശയിക്കുന്ന ഫൈബര്‍ വള്ളങ്ങള്‍ സൂക്ഷിച്ചിരുന്നത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്നും മൃതദേഹം കണ്ട സ്ഥലം വരെ നടക്കാൻ പോലും കഴിയാത്ത തരത്തിലുള്ള കാടാണ്. ചെന്തിലാക്കരിക്ക് സമീപത്തുള്ള കാടിന്റെ ഒരറ്റത്താണ് മൃതദേഹം കണ്ടത്. ലഹരി ഉപയോഗിക്കുന്ന സംഘങ്ങൾ സ്ഥിരമായി ഇവിടെ എത്താറുണ്ടെന്നായിരുന്നു നാട്ടുകാരുടെ മൊഴി. തുടർന്ന് പോലീസ് കസ്റ്റഡിയിലുള്ളവരുടെ വീടുകളിലേക്ക് പോകുന്ന ഭാഗത്ത് വീണ്ടും പരിശോധന നടത്തുകയായിരുന്നു. ഇവിടെ നിന്നാണ് സ്ത്രീകളുടെ വസ്ത്രങ്ങളും മറ്റും പോലീസിന് ലഭിച്ചത്.

പ്രദേശവാസികൾക്ക് നേരത്തെ അറിയാം?

പ്രദേശവാസികൾക്ക് നേരത്തെ അറിയാം?

മൃതദേഹം അവിടെയുണ്ടെന്ന കാര്യം പ്രദേശവാസികളിൽ പലർക്കും നേരത്തെ അറിയാം എന്നാണ് പോലീസിന്റെ നിഗമനം. രണ്ടാഴ്ച മുമ്പ് തന്നെ പലരും മൃതദേഹം കണ്ടിട്ടുണ്ടാകാമെന്നാണ് നിഗമനം. പ്രദേശവാസികളായ പ്രതികളെ ഭയന്നാണ് ഇത് പുറത്തു പറയാത്തതെന്നും സംശയിക്കുന്നുണ്ട്. കസ്റ്റഡിയിലുള്ളവരടക്കം പലപ്പോഴും ഈ പ്രദേശങ്ങളില്‍ ഒത്തുകൂടാറുണ്ടെന്നും സമീപ വാസികള്‍ ഇപ്പോള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. വലിയ ബാഗുകളുമായാണ് സംഘങ്ങള്‍ എത്തുന്നതെന്നും ഇവര്‍ പറയുന്നു. കാടിനുള്ളിലേക്ക് കടക്കാന്‍ പലഭാഗത്തു നിന്നും ചെറിയ വഴികളുമുണ്ടെന്നും പോലീസ് വ്യക്തമാക്കി. ലിഗയെ കണ്ടെത്തുന്നവർക്ക് സമ്മാനം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ആരും മുന്നോട്ട് വരാതിരുന്നതാണ് പോലീസിന് സംശയം ഉളവാക്കുന്നത്.

കഴുത്ത് ഞെരിച്ചച് ശ്വാസം മുട്ടിച്ച് കൊന്നു

കഴുത്ത് ഞെരിച്ചച് ശ്വാസം മുട്ടിച്ച് കൊന്നു

ലിഗയുടെ മരണകാരണം കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. അതേസമയം ലിഗയെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. ശരീരത്തില്‍ പത്തിലേറെ മുറിവുകള്‍ പരിശോധനയില്‍ കണ്ടെത്തി. സംഘം ചേര്‍ന്ന് അക്രമിച്ചതിനു തെളിവുണ്ടെന്നും പോലീസിനു കൈമാറിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പാേസ്റ്റുമോര്‍ട്ടം നടന്ന് ഒരാഴ്ചയ്ക്കു ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവല്ലത്ത് കുറ്റിക്കാട്ടില്‍ അഴുകിയ നിലയിലായിരുന്നു ലിഗയുടെ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍ സിറ്റി പോലീസ് കമ്മീഷ്ണര്‍ പി പ്രകാശ്, ഡിസിപി ജയദേവ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

തരുണാസ്ഥികള്‍ പൊട്ടി

തരുണാസ്ഥികള്‍ പൊട്ടി

ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുള്ളതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലിഗയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാകാമെന്നു പോലീസ് നിഗമനത്തെ കൂടുതല്‍ സാധൂകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം ലിഗയ്ക്കായുള്ള അന്വേഷണത്തിൽ പോലീസ് തുടരക്കത്തിൽ വീഴ്ച വരുത്തിയെന്ന നിലപാടിലാണ് ലിഗയുടെ ബന്ധുക്കൾ. പരാതിയുമായി ഡിജിപിയുടെ അടുത്ത് ചെന്നപ്പോൾ മുറിയിൽ പോയി വിശ്രമിക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്. ലിഗയ്ക്ക് നീതി ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നും സഹോദരി ഇലിസ് കഴിഞ്ഞ ദിവസം കൗണ്ടർ പോയന്റിൽ പറഞ്ഞിരുന്നു.

യോഗ വിദ്വാനായ വാഴമുട്ടം സ്വദേശി

യോഗ വിദ്വാനായ വാഴമുട്ടം സ്വദേശി

ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വാഴമുട്ടം സ്വദേശിയായിരിക്കാം പ്രതിയെന്നും സംശയിക്കുന്നുണ്ട്. ഇയാളാണ് മുഖ്യ സൂത്രധാരൻ എന്ന കണക്കു കൂട്ടലിലാണ് പോലീസ്. 40 വയസ്സുള്ള ഇയാൾ യോഗാഭ്യാസിയും അനധികൃത ടൂറിസ്റ്റ് ഗൈഡുമാണ്. കോവളത്തും മറ്റുമെത്തുന്ന ടൂറിസ്റ്റുകളുമായി അടുപ്പമുണ്ടാക്കുകയാണ് രീതി. കോവളം ബീച്ചിൽ രാവിലെ സമയങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നതും ശീലമാണത്രേ. യോഗ പരിശീലനം എന്ന പേരിലാണ് ടൂറിസ്റ്റുകളെ വലയിലാക്കുന്നതെന്നും ഇയാൾക്കെതിരെ മൊഴികളുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകൾ. ലിഗയുടെ മൃതദേഹം പനത്തുറയിലെ കണ്ടൽക്കാട്ടിൽ കിടന്നപ്പോഴും ഇയാൾ അവിടെ എത്തിയിരുന്നതായി സൂചനയുണ്ട്. ഇയാളെ കണ്ട ഒരു പരിചയക്കാരൻ അടുത്തിടെ ഇങ്ങോട്ടൊന്നും വന്നില്ലേ എന്ന് ചേദിച്ചപ്പോൾ അദ്ദേഹം മിണ്ടാതെ തിരിച്ചു പോകുകയായയിരുന്നു.

ശാസ്ത്രീയ പരിശോധന

ശാസ്ത്രീയ പരിശോധന

പോലീസ് ചോദ്യ ചെയ്യലിൽ ഇയാൾ സഹകരിക്കുന്നില്ലെന്നും, ശാസ്ത്രീയ പരിശോധനയ്ക്കായി പോലീസ് കാത്തിരിക്കുകയാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സമീപത്തു കണ്ട ബോട്ടിലും വള്ളിപ്പടർപ്പിലും ചില ശരീര അവശിഷ്ടങ്ങൾ ഫൊറൻസിക് സംഘം കണ്ടെത്തിയിരുന്നു. ലഹരിമരുന്നു കേസുകളിൽ സ്ഥിരമായി പ്രതികളാകുന്നവരിൽ സ്ഥലത്തില്ലാത്തവരുടെ പട്ടിക പോലീസ് എടുത്തിരുന്നു. ഇങ്ങനെ കസ്റ്റഡിയിലെടുത്ത തിരുവല്ലം സ്വദേശിയിലൂടെയാണു പാറവിള സ്വദേശിയായ യോഗ പരിശീലകനിലേക്ക് പോലീസ് അന്വേഷണം എത്തിയത്.

കാണാതായത് മാർച്ച് 14ന്

കാണാതായത് മാർച്ച് 14ന്

മാര്‍ച്ച് മാസം 14-ാം തിയതിയാണ് ലിഗ സ്‌ക്രോമേന്‍ എന്ന അയര്‍ലന്‍ഡുകാരിയെ കാണാതായത്. മൂന്നാഴ്ചയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ലിഗയുടെ സഹോദരി ഇലീസ് സ്‌ക്രോമേന്‍ പുറത്തു വിട്ട തുറന്ന കത്തിലൂടെയാണ് കേരള സമൂഹം ലിഗയുടെ തിരോധാനത്തെക്കുറിച്ച് അറിഞ്ഞത്. പോത്തന്‍കോടുള്ള ധര്‍മ്മ ആയുര്‍വേദ ആശുപത്രിയില്‍ നിന്നാണ് ഇവരെ കാണാതായത്. ഫെബ്രുവരി 21നാണ് ഇവര്‍ ഇവിടെ ചികിത്സയ്ക്കായി എത്തിയത്. മൂഡ് ഷിഫ്റ്റിംഗും സോറിയാസിസും തുടര്‍ച്ചയായ പുകവലിശീലം ഒഴിവാക്കാനുമാണ് ഇവര്‍ ഇവിടെയെത്തിയത്. ആദ്യം അമൃതാനന്ദമയി മഠത്തിലായിരുന്നു ത്തിയത്. പിന്നീടാണ് അവിടുന്ന ഇറങ്ങി തിരുവനന്തപുരത്തെത്തിയത്. ഇതിനായി യോഗ, ആയുര്‍വേദ ചികിത്സകള്‍ നടന്നുവരുന്നതിനിടെയാണ് ഇവരെ കാണാതായത്. കാണാതായ ദിവസം യോഗയ്ക്ക് എത്താതിരുന്ന ഇവര്‍ സിഗരറ്റ് വാങ്ങണമെന്ന് പറഞ്ഞ് രണ്ടായിരം രൂപയുമായി പുറത്ത് നടക്കാന്‍ പോകുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു.

ഓട്ടോ ഡ്രൈവറുടെ മൊഴി

ഓട്ടോ ഡ്രൈവറുടെ മൊഴി

എന്നാല്‍ പുറത്തുപോയി തിരികെയെത്തേണ്ട സമയമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് സഹോദരി ഇലീസ് സ്‌ക്രോമേനും ആശുപത്രി ജീവനക്കാരും സമീപത്തെ മരുതമ്മൂട് ജംഗ്ഷനില്‍ അന്വേഷിച്ചപ്പോള്‍ ഓട്ടോ പിടിച്ച് കോവളത്തേക്ക് പോയെന്ന് മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ കോവളത്ത് ഗ്രോവ് ബീച്ചിലാണ് ഇവരെ ഇറക്കിവിട്ടതെന്നും 800 രൂപ കൂലിയായി ലഭിച്ചെന്നും ഓട്ടോഡ്രൈവറായ ഷാജി ഇവരെ അറിയിച്ചിരുന്നു. തുടർന്ന് കോവളം പോലീസ് സ്‌റ്റേഷനില്‍ ലിഗയെ കാണാനില്ലെന്ന് കാണിച്ച് ഇലീസ് പരാതി നല്‍കാനെത്തിയെങ്കിലും പോത്തന്‍കോട് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കേണ്ടതെന്ന് പറഞ്ഞ് അവര്‍ മടക്കി അയക്കുകയായിരുന്നു. പോത്തന്‍കോട് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് തോന്നിയതോടെ ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിയുമായി എത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫോണില്‍ വിളിച്ച് നിര്‍ദ്ദേശിച്ചതനുസരിച്ച് സിറ്റി പോലീസ് കമ്മിഷണറുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. കമ്മിഷണര്‍ ഇവരുടെ മുന്നില്‍ വച്ചുതന്നെ ലിഗയെക്കുറിച്ച് അന്വേഷിക്കാന്‍ കോവളം പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

 ആത്മഹത്യയെന്ന് ആദ്യ നിഗമനം

ആത്മഹത്യയെന്ന് ആദ്യ നിഗമനം


കോവളത്ത് ലിഗയെ ജീവനോടെ അവസാനം കണ്ട ഗ്രോവ് ബീച്ചില്‍ നിന്നും അര മണിക്കൂര്‍ തീരത്തിലൂടെ നടന്നാല്‍ മൃതദേഹം ലഭിച്ച ഭാഗത്ത് എത്താമെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. ലിഗ ഒറ്റയ്ക്ക് ഇവിടെ വരെ നടന്നെത്തി ആത്മഹത്യ ചെയ്തുവെന്നും അവര്‍ ഊഹിച്ചു. ഒതള മരങ്ങള്‍ ധാരാളമുള്ള പ്രദേശമായതിനാല്‍ ഒതളങ്ങ കഴിച്ച് മരിച്ചെന്നായിരുന്നു നിഗമനം. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ലിഗയുടെ സഹോദരിയും ഭര്‍ത്താവും തയ്യാറായില്ല. ലിഗയ്ക്ക് ആത്മഹത്യ ചെയ്യാന്‍ കേരളം വരെ വരേണ്ട കാര്യമില്ലെന്നും അവരെ ആരോ അപകടപ്പെടുത്തിയതാണെന്നും അവര്‍ ഉറച്ചുവിശ്വസിച്ചു. പരിചയമില്ലാത്ത ഒരാള്‍ക്ക് പ്രത്യേകിച്ചും വിദേശിക്ക് ഒറ്റയ്ക്ക് ഇവിടെയെത്താനാകില്ലെന്നും ഇലീസ് ചൂണ്ടിക്കാട്ടി. ബന്ധുക്കളുടെ സംശയങ്ങള്‍ കണക്കിലെടുത്ത് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ഐജി മനോജ് എബ്രഹാമിന് അതിന്റെ മേല്‍നോട്ടം നല്‍കുകയും ചെയ്യുകയായിരുന്നു.

English summary
Mysteries continue in Liga's murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X